Friday, March 29, 2024
Homeസ്ത്രീ, കുടുംബം, വീട്ഇമാഅ്, മലക്കത്ത് അയ്മാൻ എന്നതിന്റെ ഉദ്ദേശം?

ഇമാഅ്, മലക്കത്ത് അയ്മാൻ എന്നതിന്റെ ഉദ്ദേശം?

ചോദ്യം: ഇമാഅ് (الإماء), മലക്കത്ത് അയ്മാൻ(ملكة الأيمان) എന്നതിന്റെ ഉദ്ദേശമെന്താണ്?

മറുപടി: അടിമസ്ത്രീകൾ (الإماء), വലതുകൈ അധീനപ്പെടുത്തിയത് (ملكة الأيمان) അഥവാ അടിമസ്ത്രീകൾ എന്നീ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരിക്കുമ്പോൾ, നമ്മുടെ ആധുനിക കാലത്ത് അടിമസ്ത്രീകളില്ലെന്ന് പറയാവുന്നതാണ്. യുദ്ധത്തിൽ ബന്ദിയാക്കപ്പെടുന്നവരാണ് അമത്ത് (അടിമസ്ത്രീ- الأمة). ശത്രുക്കൾ യുദ്ധത്തിൽ വിശ്വാസികളെ ബന്ദിയാക്കുകയും, അവരെ അടമികളാക്കുകയും ചെയ്യുന്ന പരിത:സ്ഥിതയിൽ, സമാന രീതിയിൽ ശത്രുക്കളോട് പ്രവർത്തിക്കേണ്ടതിന് അവരിലെ സ്ത്രീകളെയും അടിമകളാക്കിവെക്കുകയാണ് ഉചിതം എന്നാണ് മുസ്‌ലിം നേതൃത്വം കാണുന്നത്. ആധുനിക കാലത്ത് അടിമത്തം നിരോധിച്ചിരിക്കുന്നു. ഇതിനെ ആദ്യം സ്വാഗതം ചെയ്യുക വിശ്വാസികളാണ്. കാരണം, അടിമകളെ മോചിപ്പിക്കുന്നതിന് ആദ്യമായി നിലയുറപ്പിച്ചത് ഇസ്‌ലാമായിരുന്നു. ഇസ്‌ലാം അടിമത്തത്തെ സൃഷ്ടിച്ചിട്ടില്ല. മറിച്ച് സ്വാതന്ത്ര്യവും വിമോചനവുമാണ് ഇസ്‌ലാം സൃഷ്ടിച്ചത്. ഇസ്‌ലാം സമൂഹത്തിലേക്ക് കടുന്നുവന്ന കാലത്ത് അടിമത്തമുണ്ടായിരുന്നു. പക്ഷേ, ഒറ്റ തീരുമാനം കൊണ്ട് അതില്ലാതാക്കാൻ കഴിയുമായിരുന്നില്ല. ക്രമപ്രവൃദ്ധമായി ഇസ്‌ലാം അടിമത്തം ഇല്ലായ്മ ചെയ്യുന്നതിന് വിധികളും നിർദേശങ്ങളും വ്യവസ്ഥചെയ്തു. അപ്രകാരം സകാത്ത് നൽകേണ്ട അവകാശികളിൽ, ഒരു ഭാഗം അടിമത്ത വിമോചനത്തിനായി മാറ്റിവെച്ചു. അതിനാൽ തന്നെ, മലക്കത്ത് അയ്മാൻ എന്നത് ആ സമയത്ത് അടിമകളായി ഉണ്ടായിരുന്നവരോ അവരുടെ സന്താനപരമ്പരയോ ആണ്. അല്ലാതെ ഇസ്‌ലാം അടിമത്ത വ്യവസ്ഥയെ നിലനിർത്തിയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. ആധുനിക കാലത്ത് അടിമത്തം നിരോധിച്ചതിന് ശേഷം, അവരിലെ സന്താന പരമ്പരയെന്നത് എവിടെയും കാണാൻ കഴിയുകയില്ല. അടിമത്ത നിരോധനം പൂർണമായ അർഥത്തിൽ ലോകം സ്വീകരിച്ചിരിക്കുന്നു. ആരെങ്കിലും ഏതെങ്കിലും ആവശ്യത്തിനായി സ്വന്തം മക്കളെ വിൽക്കുകയാണെങ്കിൽ അത് അങ്ങേയറ്റം നിഷിദ്ധമായ കാര്യമാണ്. സ്വതന്ത്രരായവരെ അടിമകളാക്കിവെക്കുകയെന്നത്, ഖിയാമത്ത് നാളിൽ അല്ലാഹു തർക്കിക്കുന്ന മൂന്ന് വിഭാഗങ്ങളിൽ ഒന്നായി പ്രവാചകൻ(സ) പഠിപ്പിച്ചിരിക്കുന്നു. അടിമത്തമെന്നത് അവസാനിച്ചിരിക്കുന്നു, ഇസ്‌ലാം അതിനെ സ്വാഗതം ചെയ്യുന്നു.

അവലംബം: islamonline

Recent Posts

Related Posts

error: Content is protected !!