Friday, March 22, 2024
Homeഅനുഷ്ഠാനംടി.വിക്ക് പുറകിൽ ഇമാമിനെ അനുഗമിച്ച് നമസ്കരിക്കുന്നതിന്റെ വിധി?

ടി.വിക്ക് പുറകിൽ ഇമാമിനെ അനുഗമിച്ച് നമസ്കരിക്കുന്നതിന്റെ വിധി?

ചോദ്യം: കോവിഡ്- 19 കാരണമായി പള്ളികൾ അടച്ചിട്ടിരിക്കുന്നതിനാൽ റേഡിയോ, ടി.വി, സ്ക്രീൻ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇമാമിനെ അനുഗമിച്ച് നമസ്കരിക്കുന്നതിന്റെ വിധിയെന്താണ്?

മറുപടി: ജമാഅത്ത് (സംഘടിതമായ) നമസ്കാരമെന്നത് ശ്രഷ്ഠവും മഹത്തായ പ്രതിഫലം ലഭിക്കുന്നതിന് കാരമാകുന്നതുമാണ്. പണ്ഡിതന്മാരിൽ നിന്ന് സ്ഥിരപ്പെട്ട അഭിപ്രായ പ്രകാരം ജമാഅത്തായി നമസ്കരിക്കുകയെന്നത് നിർബന്ധവുമാണ്. അത് നിലനിർത്തികൊണ്ടുപോകുന്നതിന് പ്രവാചകൻ നമ്മെ പ്രേരിപ്പിക്കുന്നു. അതിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ വീട് കത്തിച്ചുക്കളയാൻ പ്രവാചകൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ജമാഅത്തായി നമസ്കരിക്കുന്നതിന്റെ ഗൗരവത്തെയാണ് അത് സൂചിപ്പിക്കുന്നത്. ചില സ്ഥലങ്ങളിലൊഴിച്ച്, വിശുദ്ധ ഖുർആനിൽ നമസ്കരിക്കുന്നതിനുള്ള കൽപന വന്നിരിക്കുന്നത് ജമാഅത്തിന്റെ സീഗയിലാണ് (കൂട്ടത്തെ സൂചിപ്പിക്കുന്ന പ്രയോഗം). നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത് നൽകുകയും, (അല്ലാഹുവിന്റെ മുമ്പിൽ) തലകുനിക്കുന്നവരോടൊപ്പം നിങ്ങൾ തലകുനിക്കുകയും ചെയ്യുവിൻ. (അൽബഖറ: 43) ശർഅ് അനുവദിക്കുന്ന ന്യായമായ കാരണമില്ലാതെ ജമാഅത്തിൽ നിന്ന് വിട്ടുനിൽക്കാവതല്ല. ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: ഒരുവൻ നമസ്കാരത്തിന് വിളിക്കുന്നത് (ബാങ്ക്) കേൾക്കുകയും, അതിന് ഉത്തരം നൽകാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അവന് നമസ്കാരമില്ല; ന്യായമായ കാരണമുള്ളവനൊഴിച്ച്. അനുചരന്മാർ ചോദിച്ചു: എന്താണ് ന്യായമായ കാരണം? പ്രവാചകൻ (സ) പറഞ്ഞു: രോഗം അല്ലെങ്കിൽ ഭയം. (ഇബ്നു മാജ) ന്യായമായ കാരണങ്ങളുണ്ടെങ്കിൽ ജമാഅത്ത് നമസ്കാരവും, ജുമുഅ നമസ്കാരവുമെല്ലാം ജമാഅത്തായി നിർവഹിക്കണമെന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവുകഴിവ് ലഭിക്കുന്നതാണ്. കാരണം, കഴിവിലൊതുങ്ങാത്ത ഉത്തരവാദിത്തം പ്രായോഗികമല്ല.

Also read: മസ്ജിദുകൾ രോഗ ചികിത്സക്കായി ഉപയോഗപ്പെടുത്താമോ?

നിർബന്ധ നസ്കാരമായാലും, ഐച്ഛിക നമസ്കാരമായാലും ടി.വി പോലെയുള്ള ഉപകരണങ്ങൾക്ക് പിറകിൽ നിന്ന് നമസ്കരിക്കുകയെന്നത് ശരിയാവുകയില്ല; അത് അനുവദനീയവുമല്ല. മാറ്റതിരുത്തലുകൾ വരുത്താൻ പറ്റാത്ത ശർഅ് പ്രത്യേക രീതിയിൽ വിശ്വാസികളെ പഠിപ്പിച്ചതാണ് നമസ്കാരം. അതിൽ ഇജ്തിഹാദിന് സ്ഥാനമില്ല. പ്രവാചകൻ(സ) പറയുന്നു: ഞാൻ നസ്കരിക്കുന്നതുപോലെ നിങ്ങൾ നമസ്കരിക്കുക. മഅ്മൂമുകളിൽ നിന്ന് ഇമാം വിദൂരത്താവകുയും, മഅ്മൂമുകൾ ഇമാമിൽ നിന്ന് വേറിട്ട് നിൽക്കുകയും ചെയ്യുന്നതനാൽ, റേ‍‍ഡിയോ പോലെയുള്ളവ ഉപയോഗപ്പെടുത്തികൊണ്ടുള്ള നമസ്കാരം ജമാഅത്തായി പരിഗണിക്കപ്പെടുകയില്ല. ഒരു സ്ഥലത്ത് ഒരുമിച്ച് കൂടണമെന്നാണ് ഇമാം നിൽക്കുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഹദീസകളിൽ വ്യക്തമാക്കുന്നത്. അതിനാൽ ജുമുഅ ദിവസമാണെങ്കിൽ മഅ്മൂമുകൾ ഖത്വീബനടുത്തുണ്ടാവുകയും, തറാവീഹ് നമസ്കാരമാണെങ്കിൽ പിരിഞ്ഞുപോകുന്നതുവരെ ഇമാമിനൊപ്പം തുടരുകയും ചെയ്യേണ്ടതുണ്ട്. ഇത്തരുണത്തിലുള്ള രീതി ടി.വിക്ക് പിറകിൽ നിന്ന് നമസ്കരിക്കുന്നതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നില്ല. അതിനാൽ ഈയൊരു വിഷയത്തിൽ ആവശ്യമില്ലാത്ത ബുദ്ധിമുട്ടുകൾ ഏറ്റടുക്കേണ്ടതില്ല. നമസ്കാരത്തിൽ പുതിയ രീതിയുണ്ടാക്കുകയെന്നത് അനുവദനീയവുമല്ല. ഒരുപക്ഷേ, കൊറോണ വൈറസ് പ്രതിസന്ധി നീങ്ങിയാലും മസ്ജിദുകൾ ഒഴിവാക്കുന്നതിന് കാരണമായി ജനങ്ങൾ ഇത് സ്വീകരിക്കുന്നതാണ്. അതിനാൽ സ്ഥിരപ്പെട്ട എല്ലാ ഇബാദത്തുകളെയും മറ്റൊന്നിലേക്ക് തിരിയാതെ അതിന്റെ രീതിയിൽ തന്നെയാണ് സമീപിക്കേണ്ടത്. ഇതാണ് ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായം. ഈയൊരു ഫത്‌വയാണ് അൽമജാമിഉൽ ഫിഖ്ഹിയ്യയും, അൽഹൈആത്തുൽ അമലിയ്യയും പുറപ്പെടുവിച്ചിട്ടുള്ളത്.

( ലോക പണ്ഡിതസഭ, ഖത്തർ ശാഖയുടെ ഫത്‌വ-റിസർച്ച് കമ്മിറ്റി സെക്രട്ടറി )

Recent Posts

Related Posts

error: Content is protected !!