Tuesday, July 23, 2024
Homeഅനുഷ്ഠാനംജുമുഅ ഖുതുബക്കിടയിലെ ബക്കറ്റ് പിരിവ്

ജുമുഅ ഖുതുബക്കിടയിലെ ബക്കറ്റ് പിരിവ്

പല മസ്ജിദുകളിലും കാണുന്ന ഒരു കാഴ്ച്ചയാണ് ജുമുഅ ഖുതുബക്കിടിയിലെ ബക്കറ്റ് പിരിവ്. ഒന്നാം ഖുതുബ കഴിയുന്നതോടെ സ്വഫ്ഫുകള്‍ക്കിടയിലൂടെ ബക്കറ്റ് കൈമാറി സംഭാവന ശേഖരിക്കുന്ന രീതിയാണ് പലയിടത്തുമുള്ളത്. ഇത്തരത്തിലുള്ള പിരിവിനെ കുറിച്ച ഇസ്‌ലാമിക കാഴ്ച്ചപാട് എന്താണ്?

മറുപടി: വെള്ളിയാഴ്ച്ചയിലെ രണ്ട് ഖുതുബകള്‍ക്കിടയിലുള്ള സമയം വിശ്വാസികള്‍ക്ക് പ്രാര്‍ഥനയിലും ദിക്‌റിലും കഴിയാനുള്ള സമയമാണ്. അതുകൊണ്ട് തന്നെ സംഭാവന ചോദിച്ച് ആ സമയത്ത് അവരെ ശല്യപ്പെടുത്തുന്നത് ശരിയല്ല. ഇമാം ഖുതുബ നിര്‍വഹിക്കാനായി മിമ്പറില്‍ കയറിയാല്‍ ഖുതുബ പൂര്‍ത്തിയാക്കുന്നത് വരെ അതില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന യാതൊരു പ്രവര്‍ത്തനവും അനുവദനീയമല്ലെന്നാണ് പ്രമാണങ്ങള്‍ തെളിയിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ ജുമുഅ നഷ്ടപ്പെടുത്തുന്ന ‘ലഗ്‌വി’ന്റെ (അനാവശ്യ സംസാരം/പ്രവര്‍ത്തനം) പരിധിയിലാണ് വരിക. പ്രവാചകാനുചരന്‍മാര്‍ ഇക്കാര്യം വളരെ ഗൗരവത്തിലെടുത്തില്‍ പരിഗണിച്ചിരുന്നതായി കാണാം. ‘ഇമാം മിമ്പറില്‍ കയറിയാല്‍ മലക്കുകള്‍ അവരുടെ രജിസ്റ്റര്‍ അടച്ചു വെച്ച് ഖുതുബ കേള്‍ക്കുന്നതിനായി ഒരുങ്ങും.’ എന്ന പ്രവാചക വചനം ഖുതുബയുടെ പ്രധാന്യമാണ് അറിച്ചു തരുന്നത്.

ഇമാം ഖുതുബ നിര്‍വഹിക്കാനായി മിമ്പറില്‍ കയറിയാല്‍ അത് അവസാനിക്കും വരെ നാം മറ്റെല്ലാ ബാഹ്യ വ്യവഹാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നത് മുകളില്‍ പറഞ്ഞതില്‍ നിന്നും വളരെ വ്യക്തമാണ്. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ആരാധനാ കര്‍മത്തെ തടസ്സപ്പെടുത്തലാണ്. അതുകൊണ്ട് സംഭാവന ശേഖരിക്കുന്നതിന് മറ്റ് സമയം കണ്ടെത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒന്നുകില്‍ ഖുതുബ തുടങ്ങുന്നതിന് മുമ്പ് അത് ചെയ്യാം. അല്ലെങ്കില്‍ ഖുതുബയും നമസ്‌കാരവും കഴിഞ്ഞതിന് ശേഷം നടത്താം.

Recent Posts

Related Posts

error: Content is protected !!