മറുപടി : ഇശാഅ് നമസ്‌കാരം കഴിഞ്ഞതിന് ശേഷം രാത്രിയുടെ അവസാനം വരെയാണ് തഹജ്ജുദ് നമസ്‌കാരത്തിന്റെ സമയം. രാത്രിയുടെ അവസാന സമയമാണ് തഹജ്ജുദിന് ഏറ്റവും ശ്രേഷ്ഠം. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു : ‘ആരെങ്കിലും രാത്രിയുടെ അവസാനത്തില്‍ ഉണരില്ലെന്ന് ഭയന്നാല്‍ രാത്രിയുടെ ആദ്യത്തില്‍ തന്നെ ഒറ്റയാക്കട്ടെ (വിത്ര്‍), രാത്രിയുടെ അവസാനത്തില്‍ എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രിയുടെ അവസാനത്തില്‍ ഒറ്റയാക്കട്ടെ.’ ശ്രേഷ്ഠകരമായ നമസ്‌കാരമായി ദാവൂദ് നബിയുടെ രാത്രി നമസ്‌കാരത്തെ പ്രവാചകന്‍(സ) ഒരിക്കല്‍ വിശേഷിപ്പിച്ചിട്ടുണ്ട്. രാത്രിയുടെ ആദ്യ പകുതി സമയം ഉറങ്ങുകയും പിന്നീടുള്ള മൂന്നിലൊന്ന് നമസ്‌കരിക്കുകയും ശേഷം വരുന്ന ആറിലൊന്ന് സമയം വീണ്ടും ഉറങ്ങുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.
നബി(സ) മറ്റൊരിക്കല്‍ പറഞ്ഞു: രാത്രിയുടെ മൂന്നിലൊന്ന് അവശേഷിക്കുമ്പോള്‍ നമ്മുടെ നാഥന്‍ ഭൂമിക്ക് സമീപസ്ഥമായ ആകാശത്തിലേക്ക് ഇറങ്ങി വരും. എന്നിട്ട് ഇങ്ങനെ പറയും : ആര്‍ എന്നെ വിളിച്ചുവോ അവന് നാം ഉത്തരം നല്‍കും. ആര് എന്നോട് ചോദിച്ചുവോ അവന് ഞാന്‍ നല്‍കും. ആര് എന്നോട് പാപമോചനം തേടിയോ അവന് നാം പൊറുത്തു നല്‍കും. പ്രഭാതമാകുന്നത് വരെ.’ രാത്രിയുടെ അവസാന സമയത്ത് നമസ്‌കരിക്കുന്നത് എത്രത്തോളം ശ്രേഷ്ഠകരമാണെന്നാണിത് വ്യക്തമാക്കുന്നത്. പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടുന്ന സമയമാണത്. രാത്രിയുടെ അവസാന സമയത്ത് ഉറക്കുമുണരുമോ എന്ന് ഭയക്കുന്നവര്‍ ഇശാഅ് നമസ്‌കാരത്തിന് ശേഷം ഉറങ്ങുന്നതിന് മുമ്പായി അത് നിര്‍വഹിക്കുകയാണ് വേണ്ടത്. പ്രാര്‍ഥനക്ക് ഉത്തരം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്ത രാത്രിയുടെ അവസാന സമയത്ത് ഉണര്‍ന്ന് നമസ്‌കരിക്കാലണ് ഏറ്റവും ശ്രേഷ്ഠം.
തഹജ്ജുദ് നമസ്‌കാരത്തിന്റെ രൂപം
രണ്ടു റക്അത്ത് വീതമാണ് തഹജ്ജുദ് നമസ്‌കാരം നിര്‍വഹിക്കേണ്ടത്. ഈരണ്ടു റക്അത്തുകളായി ഒരാള്‍ക്ക് സാധ്യമാകുന്നത്ര അത് നിര്‍വഹിക്കാം. അവസാനം ഒറ്റയാക്കി (വിത്ര്‍) അവസാനിപ്പിക്കുകയാണ് വേണ്ടത്. പ്രവാചകന്‍(സ) പറയുന്നു : ‘രാത്രിയിലെ നമസ്‌കാരം ഈരണ്ട് റക്അത്തുകള്‍ വീതമാണ്, പ്രഭാതമാകുമെന്ന് നിങ്ങളിലാരെങ്കിലും ഭയക്കുകയാണെങ്കില്‍ ഒറ്റയാക്കട്ടെ.’ രണ്ടു റക്അത്ത് നമസ്‌കരിച്ച ശേഷം സലാം വീട്ടി അടുത്ത രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണ് വേണ്ടത്. വിത്‌റില്‍ ഫാതിഹക്ക് ശേഷം സൂറത്തുല്‍ ഇഖ്‌ലാസ് ഓതുന്നതും സുന്നത്താണ്. പതിനൊന്ന് റക്അത്ത് നമസ്‌കരിക്കുന്നതാണ് ഏറ്റവും ഉത്തമം. പ്രവാചകന്‍(സ) മിക്കപ്പോഴും പതിനൊന്നോ പതിമൂന്നോ റക്അത്തുകളായിരുന്നു നമസ്‌കരിച്ചിരുന്നതെന്ന് റിപോര്‍ട്ടുകളുണ്ട്. ഒരാള്‍ അതില്‍ കൂടുതല്‍ നമസ്‌കരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റൊന്നുമല്ല.
തയ്യാറാക്കിയത് : നസീഫ്