ചോദ്യം: മസ്ജിദുല്‍ ഹറാമില്‍ നമസ്‌കരിക്കുന്നവരുടെ മുമ്പിലൂടെ ആളുകള്‍ നടന്നു കൊണ്ടിരിക്കുന്നുവല്ലോ. അങ്ങനെ നമസ്‌കരിക്കുന്നതിന്റെ വിധിയെന്താണ്?
മറുപടി: മസ്ജിദുല്‍ ഹറാമില്‍, ആളുകള്‍ മുമ്പിലൂടെ നടന്നു കൊണ്ടിരിക്കേ നമസ്‌കരിക്കാവുന്നതാണ്. ഇത് മസ്ജിദുല്‍ ഹറമിന്റെ ഒരു സവിശേഷതയാണ്. പ്രമുഖ പണ്ഡിതനായ ഉസ്താദ് സയ്യിദ് സാബിഖ്, തദ്വിഷയകമായി ‘ഫിഖ്ഹുസ്സുന്ന’യില്‍ എഴുതുന്നു: ‘മുമ്പിലൂടെ, സ്ത്രീപുരുഷന്മാര്‍ നടന്നു കൊണ്ടിരിക്കേ, മസ്ജിദുല്‍ ഹറമില്‍ വെച്ചു നമസ്‌കരിക്കാവുന്നതാണ്. അതില്‍ കുഴപ്പമില്ല. മസ്ജിദുല്‍ ഹറമിന്റെ ഒരു സവിശേഷതയാണിത്. കഥീര്‍ ബിന്‍ കഥീര്‍ ബിന്‍ അല്‍ മുത്വലിബ് ബിന്‍ വിദാഹ്, തന്റെ ഒരു ബന്ധുവില്‍ നിന്നും പിതാമഹനില്‍ നിന്നും നിവേദനം ചെയ്യുന്നു; ‘മസ്ജിദുല്‍ ഹറമില്‍, ബനൂ സഹ്മിന്റെ തൊട്ടടുത്ത്, മുമ്പിലൂടെ ആളുകകള്‍ പോയിക്കൊണ്ടിരിക്കെ, തിരുമേനി(സ) നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവിടത്തെ മുമ്പില്‍ ‘സുത്‌റ’ (മുമ്പിലൂടെ നടക്കരുതെന്നറിയിക്കാന്‍, നമസ്‌കരിക്കുന്നവര്‍ മുമ്പില്‍ സ്ഥാപിക്കുന്ന മറയാണ് ഉദ്ദേശ്യം) യുണ്ടായിരുന്നില്ല. നബിക്കും കഅ്ബക്കുമിടയില്‍ സുത്‌റയുണ്ടായിരുന്നില്ലെന്ന് സുഫ്‌യാന്‍ ബ്‌നു ഉയൈനയും നിവേദനം ചെയ്തിരിക്കുന്നു. (അബൂ ദാവുദ്, നസാഇ, ഇബ്‌നുമാജ)
അവലംബം : www.onislam.net
വിവ: കെ.എ. ഖാദര്‍ ഫൈസി