മറുപടി: ഇഖാമത്ത് കൊടുത്താല്‍ ജമാഅത്ത് നമസ്‌കാരത്തോടൊപ്പം ചേരുകയാണ് വേണ്ടത്. എന്നാല്‍ പലരും തെറ്റിധരിച്ചിട്ടുള്ള ഒരു വിഷയാണിത്. നബി(സ) പറഞ്ഞു: ‘ഇഖാമത്ത് വിളിക്കപ്പെട്ടാല്‍ നിര്‍ബന്ധ നമസ്‌കാരമല്ലാത്ത ഒരു നമസ്‌കാരവുമില്ല.’* (മുസ്‌ലിം) ഇഖാമത്ത് കൊടുക്കുമ്പോള്‍ അത്തഹിയ്യാത്തില്‍ ആണെങ്കില്‍ പോലും അവിടെ വെച്ച് അവസാനിപ്പിക്കുകയാണ് വേണ്ടത്. പ്രതിഫലം ആഗ്രഹിച്ചാണ് നമസ്‌കരിക്കുന്നതെങ്കില്‍ സുന്നത്ത് നമസ്‌കാരം അവസാനിപ്പിച്ച് ജമാഅത്തിനൊപ്പം ചേരുകയാണ് വേണ്ടത്.
(അബ്ദുസ്സലാം സുല്ലമിയുടെ ചോദ്യോത്തര പരിപാടിയെ ആസ്പദമാക്കി തയ്യാറാക്കിയത്)
___________________________
*عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: “إذا أقيمت الصلاة، فلا صلاة إلا المكتوبة” (رواه مسلم)