മറുപടി: ഇസലാമികാധ്യാപനങ്ങള്‍ മനസ്സിലാക്കുന്നതിലും അവ നടപ്പാക്കുന്നതിലും താങ്കള്‍ക്കുള്ള താല്‍പര്യത്തെ ഞങ്ങള്‍ പ്രശംസിക്കുന്നു. തീര്‍ച്ചയായും വളരെ പ്രസക്തമായ ചോദ്യമാണിത്. ഹജ്ജിനും സകാത്തിനും താങ്കള്‍ നല്‍കുന്ന പ്രധാന്യത്തെയാണ് ഈ ചോദ്യം പ്രതിനിധീകരിക്കുന്നത്.
സകാത്തിന്ന് അര്‍ഹമായ സംഖ്യ ഏകദേശം 1000 ഡോളര്‍ ഒരു ചന്ദ്രവര്‍ഷം മുഴുവന്‍ (354 ദിവസം) നിങ്ങളുടെ കൈവശമുണ്ടായാല്‍ നിങ്ങള്‍ സകാത്ത് കൊടുക്കേണ്ടതുണ്ട്. വര്‍ഷാവസാനം നിങ്ങള്‍ അടച്ചു തീര്‍ക്കേണ്ട കരാര്‍ കടം മാത്രമെ ഇതില്‍ നിന്നൊഴിവാകുകയുള്ളു. വര്‍ഷം അവസാനിക്കുന്നതിന്നു മുമ്പ് ഒരു ട്രാവല്‍ ഏജന്റുമായി നിങ്ങള്‍ കരാറിലെത്തുകയോ അങ്ങനെ വര്‍ഷാവസാനമുള്ള സംഖ്യയില്‍ നിന്ന് പ്രസ്തുത സംഖ്യ നല്‍കേണ്ടി വരികയോ ചെയ്തിട്ടില്ലെങ്കില്‍ സകാത്ത് ബാധിത സംഖ്യയില്‍ നിന്നത് ഒഴിവാക്കപ്പെടാവുന്നതല്ല. 3500 ഡോളറിന്റെ സകാത്ത് ഏകദേശം 87.50 അമേരിക്കന്‍ ഡോളര്‍ മാത്രമാണ്. നിങ്ങള്‍ സൗദി കോണ്‍സുലേറ്റിന്ന് വിസാ ചാര്‍ജ്ജ് ഇനത്തില്‍ നല്‍കേണ്ടതിനേക്കാള്‍ വളരെ കുറവാണിത്.