Thursday, March 28, 2024
Homeഅനുഷ്ഠാനംസുന്നത്ത് നമസ്‌കരിക്കുമ്പോള്‍ ഇഖാമത്ത് കൊടുത്താല്‍

സുന്നത്ത് നമസ്‌കരിക്കുമ്പോള്‍ ഇഖാമത്ത് കൊടുത്താല്‍

ജമാഅത്ത് നമസ്‌കാരത്തിന് ഇഖാമത്ത് കൊടുക്കുമ്പോള്‍ സുന്നത്ത് നമസ്‌കരിച്ചു കൊണ്ടിരിക്കുന്നവര്‍ പല പള്ളികളിലും കാണുന്ന കാഴ്ച്ചയാണ്. സുന്നത്ത് നമസ്‌കരിച്ചു കൊണ്ടിരിക്കെ ഇഖാമത്ത് കൊടുത്താല്‍ സുന്നത്ത് നമസ്‌കാരം മതിയാക്കി ജമാഅത്തിനൊപ്പം ചേരേണ്ടതുണ്ടോ?

മറുപടി: ഇഖാമത്ത് കൊടുത്താല്‍ ജമാഅത്ത് നമസ്‌കാരത്തോടൊപ്പം ചേരുകയാണ് വേണ്ടത്. എന്നാല്‍ പലരും തെറ്റിധരിച്ചിട്ടുള്ള ഒരു വിഷയാണിത്. നബി(സ) പറഞ്ഞു: ‘ഇഖാമത്ത് വിളിക്കപ്പെട്ടാല്‍ നിര്‍ബന്ധ നമസ്‌കാരമല്ലാത്ത ഒരു നമസ്‌കാരവുമില്ല.’* (മുസ്‌ലിം) ഇഖാമത്ത് കൊടുക്കുമ്പോള്‍ അത്തഹിയ്യാത്തില്‍ ആണെങ്കില്‍ പോലും അവിടെ വെച്ച് അവസാനിപ്പിക്കുകയാണ് വേണ്ടത്. പ്രതിഫലം ആഗ്രഹിച്ചാണ് നമസ്‌കരിക്കുന്നതെങ്കില്‍ സുന്നത്ത് നമസ്‌കാരം അവസാനിപ്പിച്ച് ജമാഅത്തിനൊപ്പം ചേരുകയാണ് വേണ്ടത്.
(അബ്ദുസ്സലാം സുല്ലമിയുടെ ചോദ്യോത്തര പരിപാടിയെ ആസ്പദമാക്കി തയ്യാറാക്കിയത്)

 

___________________________
*عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال‏:‏ ‏ “‏إذا أقيمت الصلاة، فلا صلاة إلا المكتوبة‏”‏ ‏(‏‏‏رواه مسلم‏)‏‏

Recent Posts

Related Posts

error: Content is protected !!