Wednesday, October 9, 2024
Homeഅനുഷ്ഠാനംറമദാനിൽ വിട്ട നോമ്പ് ശഅ്ബാനിൽ

റമദാനിൽ വിട്ട നോമ്പ് ശഅ്ബാനിൽ

ചോദ്യം- റമദാനിൽ വിട്ടുപോയ നോമ്പ് ശഅ്ബാനിൽ നോറ്റുവീട്ടാമോ?

ഉത്തരം- റമദാനിൽ വിട്ടുപോയ നോമ്പ് അടുത്ത റമദാന് മുമ്പായി ഏത് മാസത്തിലും നോറ്റു വീട്ടാവുന്നതാണ്. റമദാനിൽ വിട്ട നോമ്പ് നോറ്റുവീട്ടാൻ ഒരു മുസ്ലിമിന്റെ മുമ്പിൽ നീണ്ട പതിനൊന്നു മാസങ്ങളുണ്ടെന്നർഥം. ഇസ്ലാമിക ശരീഅത്ത് നല്കിയ ഒരു സൗകര്യമാണിത്.

ഇതനുസരിച്ച് റമദാനെ തൊട്ടുവരുന്ന ശവ്വാലിൽതന്നെ നോമ്പ് നോല്ക്കാം. ഇതാണ് അത്യുത്തമം എന്ന കാര്യത്തിൽ സംശയമില്ല. കാരണം, സ്വന്തം ജീവിത കാലത്തെക്കുറിച്ച് ആർക്കും നിർണയമില്ലല്ലോ. അതിനാൽ, മുൻകരുതൽ എന്ന നിലയിലും പാരത്രിക ലാഭം പരിഗണിച്ചും ബാധ്യതകൾ എത്രയും വേഗം ചെയ്തു തീർക്കുന്നതാണ് നല്ലത്. ഇനി, പ്രതികൂലാവസ്ഥയോ അനാരോഗ്യമോ കൃത്യാന്തര ബാഹുല്യമോ ഹേതുവായി അതിന് സാധിച്ചില്ലെങ്കിൽ അടുത്ത റമദാനുമുമ്പ് ചെയ്താൽ മതി. അങ്ങനെ ശഅ്ബാനായിട്ടും കടം വീട്ടിയിട്ടില്ലെങ്കിൽ അത് ശഅ്ബാനിൽതന്നെ ചെയ്യണം. കടം വീട്ടാനുള്ള അവധി അതോടെ തീരുകയാണ്. ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) പലപ്പോഴും ഇങ്ങനെയാണ് ചെയ്തിരുന്നത്. അതിൽ തെറ്റില്ല എന്നർഥം. ഇങ്ങനെ ചെയ്യാമോ എന്ന കാര്യത്തിൽ സംശയമുള്ള ചിലരുണ്ട്. പ്രസ്തുത സംശയത്തിന് ഒരടിസ്ഥാനവുമില്ല. എല്ലാ മാസങ്ങളും റമദാനിലെ വിട്ട നോമ്പ് നോറ്റുവീട്ടാൻ പറ്റിയതാണ്.
https://norgerx.com/levitra-professional-norge.html

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!