Thursday, July 25, 2024
Homeഅനുഷ്ഠാനംഹജ്ജ് - ഉംറകൊറോണ: ഉംറ ചെയ്യാൻ കഴിയാതെ തിരിച്ചു പോരേണ്ടി വന്നാൽ എന്താണ് ചെയ്യേണ്ടത് ? 

കൊറോണ: ഉംറ ചെയ്യാൻ കഴിയാതെ തിരിച്ചു പോരേണ്ടി വന്നാൽ എന്താണ് ചെയ്യേണ്ടത് ? 

ചോദ്യം: ഉംറക്ക് ഇഹ്റാം ചെയ്തു വിമാനത്തിൽ കയറി, പക്ഷെ ഉംറ ചെയ്യാൻ കഴിയാതെ തിരിച്ചു പോരേണ്ടി വന്നു, ഇനി എന്താണ് ചെയ്യേണ്ടത് ? 

ഉത്തരം: ഇത്തരം പ്രതിസന്ധികൾക്കെല്ലാം വളരെ വ്യക്തവും കൃത്യവും എന്നാൽ ലളിതവ്യമായ പരിഹാരം ഇസ്ലാമിക ശരീഅത്തിൽ ഉണ്ട്. അല്ലാഹു പറയുന്നു: {وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ وَلَا تَحْلِقُوا رُءُوسَكُمْ حَتَّى يَبْلُغَ الْهَدْيُ مَحِلَّهُ..}- الْبَقَرَةُ: 196. ദൈവപ്രീതിക്കായി ഹജ്ജും ഉംറയും ഉദ്ദേശിച്ചാല് അതു നിറവേറ്റുക. എവിടെയെങ്കിലും വച്ച് നിങ്ങള് തടയപ്പെട്ടാല്, അപ്പോള് സാധ്യമായ ബലി നിര്വഹിക്കുക ബലിമൃഗം അതിന്റെ സ്ഥാനത്ത് എത്തിച്ചേരുന്നതു വരെ നിങ്ങള് മുണ്ഡനം ചെയ്യരുത്… (അൽ ബഖറ: 196).

ഹജിനോ ഉംറക്കോ ഇഹ്റാം ചെയ്ത് പുറപ്പെട്ടാൽ ഇടയ്ക്ക് വച്ച് ശത്രുക്കളുടെ ആക്രമണം മൂലമോ രോഗം മൂലമോ തുടങ്ങി ന്യായമായ കാരണങ്ങളാൽ യാത്ര തടയപ്പെട്ടാൽ, എവിടെയാണോ അയാൾ എത്തിയത് അവിടെ ഒരു ബലി നടത്തി ഇഹ്റാമിൽ നിന്ന് മുക്തനാകാവുന്നതാണ് എന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളത്. അതുവഴി മുടങ്ങിയ ഹജ്ജിന്റെയും മുടങ്ങിയ ഉംറയുടെയും പുണ്യം അത്തരക്കാർക്കു ലഭിക്കും. ആട്, മാട് തുടങ്ങി ഏതാണാ സൗകര്യപ്പെടുന്നത് അതിനെ ബലിനൽകാം. മാടാണെങ്കിൽ ഒരെണ്ണത്തിൽ ഏഴു പേർക്കു പങ്കുചേരാം. അതായത് യാത്ര തടയപ്പെട്ട ഏഴു പേർ ചേർന്ന് ഒരു ഒട്ടകത്തയോ മാടിനെയോ ബലിയറുത്താൽ മതിയാകും. ആടാണെങ്കിൽ ഓരോരുത്തരും ഒന്നു വീതം അറുക്കണം.

‘സൗകര്യപ്പെട്ട ബലിമൃ ഗത്തെ ബലികഴിക്കണം.’ എന്ന് പറഞ്ഞതില് നിന്ന് ഹജ്ജിന്റെയോ ഉംറഃയുടെയോ കൃത്യങ്ങള് പൂര്ത്തിയാക്കുവാന് കഴിയാത്ത വല്ല മുടക്കും നേരിടുമ്പോള് ഒരു മൃഗത്തെ ബലിചെയ്യല് നിര്ബന്ധമാണെന്നും, അത് ഒരു ആടായാലും മതിയാകുമെന്നും, മാടോ ഒട്ടകമോ ആയിരിക്കണമെന്ന് നിര്ബന്ധമില്ലെന്നും മനസ്സിലാക്കാവുന്നതാണ്. അതിനാല് ആട്, മാട് തുടങ്ങി ഏതാണാ സൗകര്യപ്പെടുന്നത് അതിനെ ബലിനൽകാം. മാടാണെങ്കിൽ ഒരെണ്ണത്തിൽ ഏഴു പേർക്കു പങ്കുചേരാം. അതായത് യാത്ര തടയപ്പെട്ട ഏഴു പേർ ചേർന്ന് ഒരു ഒട്ടകത്തയോ മാടിനെയോ ബലിയറുത്താൽ മതിയാകും. ആടാണെങ്കിൽ ഓരോരുത്തരും ഒന്നു വീതം അറുക്കണം.

ഉംറക്കാണ് ഇഹ്റാം ചെയ്തിട്ടുള്ളതെങ്കിൽ തടയപ്പെടുന്നത്, എപ്പോൾ എവിടെ വച്ചായാലും അവിടെ വച്ച് അപ്പോൾ തന്നെ ബലിയറുത്ത് ഇഹ്റാമിൽ നിന്ന് മുക്തരാകാം . എന്നാൽ , ബലിയറുക്കുന്ന തിനുമുമ്പ് ഇഹ്റാമിൽ നിന്നൊഴിവാകാൻ പാടില്ല. നബി (സ) യും സ്വഹാബികളും ഹുദൈിയ്യായില് വെച്ച് ശത്രുക്കളാല് തടയപ്പെട്ടതിനെത്തുടര്ന്ന് മടങ്ങേണ്ടി വന്നപ്പോള്, അവര് ബലികര്മത്തിനായി കൂടെക്കൊണ്ടുവന്നിരുന്ന ഒട്ടകങ്ങളെ അവിടെവെച്ചുതന്നെ ബലി അറുക്കുകയാണുണ്ടായത്.

ഇഹ്റാമിൽ നിബന്ധനവെച്ചാല് പ്രായശ്ചിത്തം ചെയ്യേണ്ടതില്ല

عَنِ ابْنِ عَبَّاسٍ، أَنَّ ضُبَاعَةَ بِنْتَ الزُّبَيْرِ بْنِ عَبْدِ الْمُطَّلِبِ رَضِيَ اللَّهُ عَنْهَا، أَتَتْ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَتْ: إِنِّى امْرَأَةٌ ثَقِيلَةٌ وَإِنِّى أُرِيدُ الْحَجَّ فَمَا تَأْمُرُنِى؟ قَالَ: « أَهِلِّى بِالْحَجِّ وَاشْتَرِطِى أَنَّ مَحِلِّى حَيْثُ تَحْبِسُنِى ». قَالَ فَأَدْرَكَتْ.- رَوَاهُ مُسْلِمٌ: 2963.

ഇബ്നു അബ്ബാസിൽനിന്ന്: സുബൈറുബ്നു അബ്ദിൽ മുത്ത്വലിബിന്റെ മകൾ ദുബാഅ റസൂലിന്റെ സന്നിധിയിൽ വന്ന് പറഞ്ഞു: ഞാൻ (രോഗംമൂലം) ഭാരമേറിയവളാണ്. ഞാൻ ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നു. എന്താണ് അങ്ങേക്ക് എന്നോട് നിർദേശി ക്കുവാനുള്ളത്? അവിടുന്ന് പറഞ്ഞു: നീ ഹജ്ജിനു ഇഹ്റാം ചെയ്യുക; എന്നെ തടയുന്നിടത്തുവെച്ച് ഞാൻ ഇഹ്റാമിൽനിന്ന് ഒഴിവാകു മെന്ന് നീ നിബന്ധന വെക്കുകയും ചെയ്യുക. – (മുസ്‌ലിം: 2963).

ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് *ഇമാം നവവി പറയുന്നു: ഹജ്ജ് ചെയ്യുന്നവർക്കും ഉംറ ചെയ്യുന്നവർക്കും ഇഹ്റാം ചെയ്യുമ്പോൾ രോഗം വന്നാൽ ഇഹ്റാമിൽ നിന്ന് ഒഴിവാകും എന്ന് ഉപാധി വെക്കാമെന്ന് പറയുന്നവർക്ക് ഇതിൽ തെളിവുണ്ട്. – (ശറഹു മുസ്‌ലിം: 2101). وَقَالَ الإِمَامُ النَّوَوِيُّ: فَفِيهِ دَلَالَة لِمَنْ قَالَ: يَجُوز أَنْ يَشْتَرِط الْحَاجّ وَالْمُعْتَمِر فِي إِحْرَامه أَنَّهُ إِنْ مَرِضَ تَحَلَّلَ، وَهُوَ قَوْل عُمَر بْن الْخَطَّاب وَعَلِيّ وَابْن مَسْعُود وَآخَرِينَ مِنْ الصَّحَابَة رَضِيَ اللَّه عَنْهُمْ وَجَمَاعَة مِنْ التَّابِعِينَ وَأَحْمَد وَإِسْحَاق وَأَبِي ثَوْر، وَهُوَ الصَّحِيح مِنْ مَذْهَب الشَّافِعِيّ، وَحُجَّتهمْ هَذَا الْحَدِيث الصَّحِيح الصَّرِيح…. وَفِي هَذَا الْحَدِيث دَلِيل عَلَى أَنَّ الْمَرَض لَا يُبِيح التَّحَلُّل إِذَا لَمْ يَكُنْ اِشْتِرَاط فِي حَال الْإِحْرَام. وَاَللَّه أَعْلَم.
norgerx.com

– شَرْحُ مُسْلِمٍ: 2101.

രോഗം മാത്രമല്ല, വഴി തെറ്റിപ്പോക്കുക, യാത്രാ ചെലവിനുള്ള വക തീർന്നു പോവുക, എണ്ണം തെറ്റുക തുടങ്ങി ന്യായമായ ഏത് കാരണങ്ങൾ പരിഗണിച്ചും ഇഹ്റാമിൽ നിന്ന് ഒഴിവാകുമെന്ന എന്ന് ഉപാധി വെക്കാമെന്ന്* ഇമാം നവവി പറയുന്നു. – (ശറഹുൽ മുഹദ്ദബ്: 8/311).

قَالَ أَصْحَابُنَا: وَلَوْ شَرَطَ التَّحَلُّلَ لِغَرَضٍ آخَرَ ،كَضَلَالِ الطَّرِيقِ، وَفَرَاغِ النَّفَقَةِ، وَالْخَطَأِ فِي الْعَدَدِ، وَنَحْوِ ذَلِكَ فَلَهُ حُكْمُ اشْتِرَاط التَّحَلُّلِ بِالْمَرَضِ، فَيَصِحُّ عَلَى الْمَذْهَبِ. – شَرْحِ الْمُهَذَّبِ : 8/311 . ഉംറക്കുവേണ്ടി ഇഹ്റാം ചെയ്തവർക്കും യാത്രക്ക് തടസ്സം നേരിട്ടാൽ തഹല്ലുലാക്കാമെന്ന കാര്യത്തിൽ തർക്കമില്ല. ഖുർആൻ ആയത്തും, ഹുദൈബിയാ സന്ധി നടന്ന വർഷം നബി (സ)യും സ്വഹാബത്തും തഹല്ലുലായി എന്നതുമാണ് ഇങ്ങനെ തഹല്ലുലാക്കാമെന്നതിന്റെ തെളിവ്. അവർ ഉംറക്ക് വേണ്ടി ഇഹ്റാം ചെയ്തവരായിരുന്നു. അങ്ങനെ ചെയ്യാമെന്ന കാര്യത്തിൽ മുസ്ലിം ലോകത്തിന്റെ ഇജ്മാഉം ഉണ്ട്. – (ശറഹുൽ മുഹദ്ദബ്: 8/294).

وَيَجُوزُ لِلْمُحْرِم بِالْعُمْرَةِ التَّحَلُّلُ عِنْدَ الْإِحْصَار بِلَا خِلَافٍ، وَدَلِيلُ التَّحَلُّلِ وَإِحْصَارِ الْعَدُوِّ نَصُّ الْقُرْآنِ وَالْأَحَادِيثُ الصَّحِيحَةُ الْمَشْهُورَةُ فِي تَحَلُّلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَصْحَابِهِ عَامَ الْحُدَيْبِيَةِ وَكَانُوا مُحْرِمِينَ بِعُمْرَةٍ، وَإِجْمَاعُ الْمُسْلِمِينَ عَلَى ذَلِكَ.- شَرْحِ الْمُهَذَّبِ: 8/294 . ആയതുകൊണ്ട് ഇങ്ങനെ നിബന്ധനയോടെ ഇഹ്റാമിൽ പ്രവേശിച്ച വ്യക്തിക്ക് യാത്ര തുടരാൻ കഴിയാതെ ഹജേജാ ഉംറയോ മുടങ്ങിയാൽ പ്രായശ്ചിത്തം ചെയ്യേണ്ട ആവശ്യമില്ല.

എന്നാൽ ഇങ്ങനെ നിബന്ധനയൊന്നുമില്ലാതെ ഇഹ്റാമിൽ പ്രവേശിക്കുകയും യാത്ര തുടരാൻ കഴിയാതെ ഹജേജാ ഉംറയോ മുടങ്ങുകയും ചെയ്താൽ ഒരാടിനെ അറുത്ത് പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യുന്നതിന് മുമ്പ് ഇഹ്റാമിൽ നിന്ന് ഒഴിവാവുകയില്ല അത് വരെ ഇഹ്റാമിൽ തന്നെ തുടരുമെന്നർഥം. ഹറമിലെത്തിയ ശേഷമാണ് മുടങ്ങിയതെങ്കിൽ അവിടെ വെച്ച് തന്നെ അറുക്കുകയും, മാംസം അവിടെ തന്നെ വിതരണം ചെയ്യുകയും വേണം. എന്നാൽ ഹറമിന് പുറത്ത് വെച്ചാണ് തടസ്സം നേരിട്ടതെങ്കിൽ എവിടെ വെച്ചാണോ തടസ്സം നേരിട്ടത് അവിടെ വെച്ച് അറുക്കുകയും, അവിടെ തന്നെ മാംസം വിതരണം ചെയ്യുകയും ചെയ്യാവുന്നതാണ്. – (ശറഹുൽ മുഹദ്ദബ്: 8/302-303).

مَنْ تَحَلَّلَ بِالْإِحْصَارِ لَزِمَهُ دَمٌ وَهُوَ شَاةٌ . . . . . وَلَا يَحْصُلُ التَّحَلُّلُ قَبْلَ ذَبْحِهَا إذَا وَجَدَهَا، فَإِنْ كَانَ الْمُحْصَرُ فِي الْحَرَمِ وَجَبَ ذَبْحُهَا فِيهِ وَتفْرِقَتُهَا هُنَاكَ، وَإِنْ كَانَ فِي غَيْرِ الْحَرَمِ وَلَمْ يُمْكِنْهُ إيصَالَ الْهَدْيِ وَهُوَ الشَّاةُ إلَى الْحَرَمِ جَازَ ذَبْحُهُ وَتَفْرِقَتُهُ حَيْثُ أُحْصِرَ.-شَرْحِ الْمُهَذَّبِ: 8/303-302 .

Recent Posts

Related Posts

error: Content is protected !!