ചോദ്യം- ഞായറാഴ്ച മാത്രമായി നോമ്പെടുക്കുന്നതിന്റെ വിധിയെന്താണ്.
ഉത്തരം- ഞായറാഴ്ച മാത്രമായി നോമ്പെടുക്കൽ കറാഹത്താണ് എന്നതാണ് ശാഫിഈ മദ്ഹബ്. എന്നാൽ സ്ഥിരമായി നോമ്പെടുക്കുന്ന ഒരാളുടെ പതിവിൽ പെട്ടു വരിക, അതു പോലെ ആശൂറാ, അറഫ പോലുള്ള സ്ഥിരപ്പെട്ട സുന്നത്തുകൾ അന്നേ ദിവസം ഒത്തുവരികയാണെങ്കിൽ വിധി ബാധകമല്ല. ഇമാം റംലി പറയുന്നു:
وَإِفْرَادُ السَّبْتِ أَوْ الْأَحَدِ بِالصَّوْمِ كَذَلِكَ بِجَامِعِ أَنَّ الْيَهُودَ تُعَظِّمُ الْأَوَّلَ وَالنَّصَارَى تُعَظِّمُ الثَّانِي فَقَصَدَ الشَّارِعُ بِذَلِكَ مُخَالَفَتَهُمْ، وَمَحَلُّ مَا تَقَرَّرَ إذَا لَمْ يُوَافِقْ إفْرَادُ كُلِّ يَوْمٍ مِنْ الْأَيَّامِ الثَّلَاثَةِ عَادَةً لَهُ وَإِلَّا كَأَنْ كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا أَوْ يَصُومُ عَاشُورَاءَ أَوْ عَرَفَةَ فَوَافَقَ يَوْمَ صَوْمِهِ فَلَا كَرَاهَةَ كَمَا فِي صَوْمِ يَوْمِ الشَّكِّ.-نِهَايَةُ الْمُحْتَاجِ.
ഇവിടെ 60 വർഷം നോമ്പെടുത്ത പ്രതിഫലമുണ്ട് എന്നു വിശേഷിക്കപ്പെട്ട റജബ് 27 ലെ മിഅറാജ് നോമ്പ് എണ്ണിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
മറ്റൊരു പ്രമുഖനായ ഇമാം ഇബ്നു ഹജർ ഹൈതമി പറയുന്നു:
كَرَاهَةُ إفْرَادِ الْأَحَدِ أَيْضًا لِأَنَّ النَّصَارَى تُعَظِّمُهُ فَفِي إفْرَادِهِ تَشَبُّهٌ بِهِمْ.-الْفَتَاوَى الْفِقْهِيَّةُ الْكُبْرَى.
അദ്ദേഹം തന്നെ തുഹ്ഫയിൽ പറയുന്നു:
كُرِهَ لَهُ إفْرَادُ الْأَحَدِ إلَّا لِسَبَبٍ أَيْضًا؛ لِأَنَّ النَّصَارَى تُعَظِّمُهُ بِخِلَافِ مَا لَوْ جَمَعَهُمَا.- تُحْفَةُ الْمُحْتَاجِ. وَحَاشِيَةُ الشَّرْوَانِي عَلَى تُحْفَةِ الْمُحْتَاجِ.
ഹാശിയക്കാരും അതു തന്നെ പറയുന്നു:
(وَيُكْرَهُ إفْرَادُ الْجُمُعَةِ وَإِفْرَادُ السَّبْتِ) بِالصَّوْمِ….. قَوْلُهُ : (وَإِفْرَادُ السَّبْتِ) وَكَذَا إفْرَادُ الْأَحَدِ قِيَاسًا عَلَى السَّبْتِ لِكَوْنِ النَّصَارَى تُعَظِّمُهُ كَمَا تُعَظِّمُ الْيَهُودُ السَّبْتَ.- حَاشِيَتَا قَلْيُوبِيِّ وَعَمِيرَةَ.
ഇനി ആധുനിക കാലഘട്ടത്തിൽ ജീവിച്ചിരുന്ന ശാഫിഈ പണ്ഡിതൻ ശൈഖ് ബാ അലവി പറയുന്നത് കാണുക:
يُكْرَهُ إفْرَادُ الْجُمُعَةِ وَالسَّبْتِ وَالأَحَدِ بِصَوْمٍ، وَخَرَجَ بِهِ جَمْعٌ اثْنَيْنِ مِنْهَا.-بُغْيَةُ الْمُسْتَرْشِدِينَ.
ചുരുക്കത്തിൽ സ്വീകാര്യയോഗ്യമായ ഒരു തെളിവും ഇല്ലാതെ ഞായറാഴ്ച മാത്രമായി നോമ്പെടുക്കുന്നത് സുന്നത്ത് പോയിട്ട് മുബാഹ് പോലും അല്ല എന്നതാണ് വസ്തുത. അതിലുപരി ഞായറാഴ്ച മാത്രമായി നോമ്പെടുക്കുന്നത് മക്റൂഹ് കൂടിയാണ്.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0