Wednesday, April 24, 2024
Homeഅനുഷ്ഠാനംനോമ്പ്റമദാനില്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്ത ഗര്‍ഭിണികളും മുലയൂട്ടുന്നവരും

റമദാനില്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്ത ഗര്‍ഭിണികളും മുലയൂട്ടുന്നവരും

ചോദ്യം: കഴിഞ്ഞ റമദാനില്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ നോമ്പനുഷ്ഠിക്കാന്‍ എനിക്ക് സാധിച്ചില്ല. റമദാന് ശേഷം കുഞ്ഞിന് മുലയൂട്ടുന്നതിനാല്‍ നോമ്പ് നോറ്റ് വീട്ടാനും സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക വിധി എന്താണ്?

ഉത്തരം: ഗര്ഭിണികളും മുലയൂട്ടുന്നവരും നോമ്പൊഴിവാക്കിയാലുള്ള വിധിയെ സംബന്ധിച്ച് പണ്ഡിതന്മാര് ഭിന്നവീക്ഷണങ്ങള് പ്രകടിപ്പിച്ചിട്ടുണ്ട്. അവര്ക്ക് നോമ്പിന് ഇളവുണ്ടെന്നതൊഴിച്ചാൽ നോമ്പൊഴിവാക്കിയാല് എന്താണ് ചെയ്യേണ്ടതെന്ന് അല്ലാഹുവോ റസൂലോ വ്യക്തമായി ഒന്നും നിര്ദ്ദേശിച്ചിട്ടില്ലാത്തതിനാലാണ് ഈ ഭിന്നത.

അവരെ രണ്ട് രൂപത്തില് വേര്തിരിക്കാം. ഒന്ന്- ന്യായമായ ഒരു തടസ്സവും ഇല്ലാതിരിക്കെ നോമ്പ് ഒഴിവാക്കിയവര്. ഗര്ഭിണിയോ, മുലയൂട്ടുന്നവളോ ആണ്. പക്ഷേ നോമ്പെടുക്കുന്നതിന് ശാരീരികമോ അല്ലാത്തതോ ആയ യാതൊരു തടസ്സവുമില്ല. പകല് ഭക്ഷണം ഒഴിവാക്കിയാല് തനിക്കോ, അതുപോലെ മുലപ്പാല് കുറഞ്ഞ്, തളര്ച്ച ബാധിച്ച് കുഞ്ഞിനോ പ്രത്യേകിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാനിടയില്ല. അങ്ങനെയിരിക്കെ നോമ്പൊഴിവാക്കുന്നത് അക്ഷന്തവ്യമായ വീഴ്ചയാണ്. ഗുരുതരമായ കുറ്റവുമാണ്. അത് നോറ്റു വീട്ടേണ്ടതും പ്രായശ്ചിത്തം നല്കേണ്ടതും തൗബ ചെയ്യേണ്ടതുമാണ്.

രണ്ട്-  ന്യായമായ പ്രതിബന്ധങ്ങള് കാരണം നോമ്പൊഴിവാക്കിയവര്. ഇത് രണ്ട് വിധത്തിലാവാം.

1. സ്വന്തം പ്രശ്‌നം കാരണം നോമ്പൊഴിവാക്കേണ്ടി വരിക.
ഗര്ഭിണിയായതിനാലോ, മുലയൂട്ടുന്നതിനാലോ ശാരീരികവും മറ്റുമായ പ്രയാസങ്ങളുണ്ടാകുന്നതിനാല് നോമ്പ് ഒഴിവാക്കേണ്ടി വന്നവര്. ഇവരെ രോഗികളുടെ ഗണത്തില് പെടുത്തി അവരുടെ വിധി ബാധകമാക്കുകയാണ് പണ്ഡിതന്മാര് ചെയ്തിട്ടുള്ളത്. അതായത് ഇങ്ങനെയുള്ളവർക്ക് നോമ്പ് ഒഴിവാക്കാം, പക്ഷെ പിന്നീട് നോറ്റുവീട്ടൽ നിർബന്ധമാണമെന്നര്ഥം. ഈ കാര്യത്തില് തര്ക്കമില്ല. റമദാനില് രോഗം കാരണം നോമ്പൊഴിവാക്കിയവരെ പോലെ സൗകര്യാനുസൃതം അടുത്ത റമദാനിനു മുമ്പ് അവരത് നോറ്റ് വീട്ടിയാല് മതി. അതൊരു കുറ്റമല്ലാത്തതിനാല് തൗബ ചെയ്യേണ്ട പ്രശ്‌നവും ഇവിടെ ഉദിക്കുന്നില്ല. എന്നാല് അലസതയോ അശ്രദ്ധയോ മൂലം തൊട്ടടുത്ത റമദാനിന് മുമ്പ് നോറ്റുവീട്ടിയില്ലെങ്കില് നോറ്റു വീട്ടുന്നതോടൊപ്പം ഫിദ്‌യ (ഓരോ നോമ്പിനും ഒരഗതിക്കുള്ള ആഹാരം) കൂടി നല്കണം.

2. കുഞ്ഞുങ്ങൾക്കു വേണ്ടി നോമ്പ് ഒഴിവാക്കുക. അതായത് സ്വന്തം നിലക്ക് നോമ്പെടുക്കുന്നതിന് ആരോഗ്യ പ്രശ്‌നങ്ങളോ ശാരീരിക പ്രയാസങ്ങളോ ഇല്ല. എന്നാല് തന്റെ കുഞ്ഞിന്റെ കാര്യത്തില് ശ്രദ്ധിക്കണമെന്നും, ദീര്ഘനേരം അന്നപാനീയങ്ങള് ഒഴിവാക്കുന്നതും വയറുകായുന്നതും ശിശുവിന് ദോഷം ചെയ്യുമെന്നതിനാല് സൂക്ഷിക്കണമെന്നും വിദഗ്ധരായ ഡോക്ടര്മാര് നിര്ദേശിച്ചിരിക്കുന്നു. കുഞ്ഞിന് പാലുകൊടുക്കുന്ന പ്രായത്തില് അത് മുടങ്ങാതെ കൊടുക്കണമെന്നും ദീര്ഘനേരം അമ്മിഞ്ഞപ്പാല് കൊടുക്കാതിരുന്നാല് കുഞ്ഞിന്റെ ആരോഗ്യത്തെ അത് ഹാനികരമായി ബാധിക്കുമെന്നും ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു.

Also read: ലോക്ക്ഡൗണ്‍ ജീവിതം നിങ്ങളെ വിഷമിപ്പിക്കുന്നുവോ?

ഇത്തരം സന്ദര്ഭങ്ങളില് ഗര്ഭിണികളായവരും മുലയൂട്ടുന്ന സത്രീകളും നോമ്പ് ഒഴിവാക്കുന്നതിന് വിരോധമില്ല. ഇവർ പക്ഷേ തങ്ങളുടെ സ്വന്തം പ്രശ്‌നം കാരണമല്ല. പ്രത്യുത തങ്ങളുടെ ശിശുക്കളുടെ നന്മക്ക് വേണ്ടി മാത്രമാണ് നോമ്പൊഴിവാക്കുന്നത്. ഇവരെ രോഗികളായി പരിഗണിക്കുക പ്രയാസമാണ്. എന്നാല് നോമ്പൊഴിവാക്കാനവര് നിര്ബന്ധിതരുമാണ്. ഇവിടെയാണ് അഭിപ്രായ വ്യത്യാസം.
മുങ്ങിച്ചാവുന്നവരെ രക്ഷിക്കാന് വെള്ളത്തിലേക്ക് എടുത്ത് ചാടിയപ്പോള് നോമ്പ് മുറിഞ്ഞു പോയവനെപ്പോലെ, അല്ലെങ്കില് ഒരാളെ അപകടത്തില് നിന്ന് രക്ഷിക്കാനായി നോമ്പ് മുറിക്കേണ്ടി വന്നവനെപ്പോലെ പരിഗണിച്ച് ഇങ്ങനെയുള്ളവര് നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും ഫിദ്‌യ (ഒരഗതിക്ക് ആഹാരം) കൂടി നല്കേണ്ടതാണ് എന്നാണ് ഒരു വീക്ഷണം.. ഞെരുക്കത്തോട് കൂടിയേ നോമ്പിന് സാധിക്കുകയുള്ളൂ എന്ന ഗണത്തില്പ്പെട്ടവര് ഫിദ് യയായി ഒരഗതിക്ക് ആഹാരം നല്കേണ്ടതാണ് എന്ന അല്ബഖറയിലെ 184-ാം ആയത്താണ് അവരുടെ തെളിവ്. ഈ ആയത്തിന്റെ വിശദീകരണത്തില് ഗര്ഭിണികളും മുലയൂട്ടുന്നവരും ആശങ്കാകുലരാണെങ്കില് നോമ്പ് ഒഴിവാക്കുകയും ആഹാരം നല്കുകയുമാണ് ചെയ്യേണ്ടത് എന്ന ഇബ്‌നു അബ്ബാസിന്റെ അഭിപ്രായം ഇമാം അബൂദാവൂദ് ഉദ്ധരിച്ചതും അവര് തെളിവാക്കുന്നു. ഇവിടെ ‘അവര് ആശങ്കാകുലരാണെങ്കില്‘ എന്നിടത്ത് ‘തങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‘ എന്ന്കൂടി ആ റിപ്പോര്ട്ടില് ഇമാം അബൂദാവൂദ് രേഖപ്പെടുത്തിയിട്ടുണ്ട് (അബൂദാവൂദ്: 2320).

عَنِ ابْنِ عَبَّاسٍ {وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ} قَالَ: كَانَتْ رُخْصَةً لِلشَّيْخِ الْكَبِيرِ وَالْمَرْأَةِ الْكَبِيرَةِ، وَهُمَا يُطِيقَانِ الصِّيَامَ، أَنْ يُفْطِرَا وَيُطْعِمَا مَكَانَ كُلِّ يَوْمٍ مِسْكِينًا، وَالْحُبْلَى وَالْمُرْضِعُ إِذَا خَافَتَا – قَالَ أَبُو دَاوُدَ: يَعْنِى عَلَى أَوْلاَدِهِمَا – أَفْطَرَتَا وَأَطْعَمَتَا.- قَالَ الْإِمَامُ النَّوَوِيُّ: رَوَاهُ أَبُو دَاوُدَ بِإِسْنَادٍ حَسَنٍ.

എന്നാല് കുഞ്ഞുങ്ങള്ക്കും ഗര്ഭസ്ഥശിശുക്കള്ക്കും വേണ്ടി അവരുടെ ജീവന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിലുള്ള ആശങ്ക കാരണം നോമ്പുപേക്ഷിക്കുന്നതും, തന്റെ വ്യക്തിപരമോ ശാരീരികമോ മറ്റോ ആയ പ്രയാസവും ബുദ്ധിമുട്ടും കണക്കിലെടുത്ത് നോമ്പ് ഉപേക്ഷിക്കുന്നതും തമ്മില് വ്യത്യാസമേതുമില്ല എന്നാണ് മറുവിഭാഗത്തിൻ്റെ പക്ഷം. അവരുടെ വീക്ഷണപ്രകാരം സ്വന്തം ശരീരത്തിലെ ഒരവയവം പോലെ തന്നെയാണ് ശിശുക്കളും (അശ്ശറഹുല് കബീര് 1/539), (അല് മൗസൂഅത്തുല് ഫിഖ്ഹിയ്യ 28/54).

തന്റെ ഏതെങ്കിലും ഒരവയവത്തിന് ദീനം ബാധിച്ചാല് അതിന്‌വേണ്ടി നോമ്പ് ഒഴിവാക്കേണ്ടി വരുന്ന രോഗി ചെയ്യേണ്ടത് മറ്റൊരു ദിവസം ആ നോമ്പ് നോറ്റുവീട്ടുക എന്നതാണ്. അതിനുപുറമെ ഫിദ്‌യ കൊടുക്കേണ്ടതില്ല. അതിനാല് ശിശുക്കളുടെ കാര്യത്തില് ആശങ്കയുള്ളത് കാരണം നോമ്പ് പാഴായിപ്പോയ ഗര്ഭിണികളും മുലയൂട്ടുന്നവരും അവര്ക്ക് നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റുവീട്ടിയാല് മാത്രം മതിയെന്നും, അതിനുപുറമേ ഒരു ഫിദ്‌യ കൂടി കൊടുക്കേണ്ടതില്ല എന്നുമാണ് അവർ പറയുന്നത്.-(കശ്ശാഫുല് ഖിനാഅ് 2/313).

عَنْ أَنَسِ بْنِ مَالِكٍ رَجُلٌ مِنْهُمْ أَنَّهُ أَتَى النَّبِىَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالْمَدِينَةِ وَهُوَ يَتَغَدَّى فَقَالَ لَهُ النَّبِىُّ صَلَّى اللهُ عَلَيْهِ وَسَلَّمَ « هَلُمَّ إِلَى الْغَدَاءِ ». فَقَالَ إِنِّى صَائِمٌ. فَقَالَ لَهُ النَّبِىُّ صَلَّى اللهُ عَلَيْهِ وَسَلَّمَ « إِنَّ اللَّهَ عَزَّ وَجَلَّ وَضَعَ لِلْمُسَافِرِ الصَّوْمَ وَشَطْرَ الصَّلاَةِ وَعَنِ الْحُبْلَى وَالْمُرْضِعِ ».- رَوَاهُ النَّسَائِيُّ: 2327، وَحَسَّنَهُ الأَلْبَانِيُّ.

തിരുമേനി(സ) പറയുകയുണ്ടായി: അല്ലാഹു യാത്രക്കാരന് നമസ്‌കാരത്തില് പകുതി ഭാഗവും, യാത്രക്കാരനും ഗര്ഭിണിക്കും മുലയൂട്ടുന്നവര്ക്കും നോമ്പും ഇളവ് ചെയ്തിരിക്കുന്നു (അഹ്മദ്, നസാഇ, തിര്മിദി).

ഇവിടെ യാത്രക്കാരോടൊപ്പം ഗര്ഭിണികളെയും മുലയൂട്ടുന്നവരെയും ചേര്ത്തു പറഞ്ഞിരിക്കയാണ്. മാത്രമല്ല, അവര് തങ്ങള്ക്കു വേണ്ടിയാണോ ശിശുക്കള്ക്ക് വേണ്ടിയാണോ നോമ്പ് ഒഴിവാക്കുന്നത് എന്നൊന്നും തിരുമേനി വേര്തിരിച്ച് പറഞ്ഞിട്ടുമില്ല. യാത്രക്കാര്, ഗര്ഭിണികള്, മുലയൂട്ടുന്നവര് എന്നിങ്ങനെ സാമാന്യമായിട്ടാണ് പറഞ്ഞിട്ടുള്ളത്. (അഹ്കാമുല് ഖുര്ആന്, ജസ്സാസ്: 1/224).

Also read: കൊറോണ കാലത്തെ ഫത്‌വ സമാഹാരം

മാത്രമല്ല പ്രഗത്ഭരായ സ്വഹാബിമാരിൽ നിന്നും ഇങ്ങനെ ഉദ്ധരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഉദാഹരണമായി, സ്വഹാബിമാരിലെ ഖുര്ആന് വ്യാഖ്യാതാവ് ഇബ്‌നു അബ്ബാസിന് മുലയൂട്ടുന്ന കുഞ്ഞുള്ള ഒരു ദാസിയുണ്ടായിരുന്നു, അങ്ങനെ അവൾ ക്ഷീണിച്ചവശയായപ്പോൾ അവളോട് നോമ്പ് മുറിക്കാനും, ആഹാരം നൽകാനും, എന്നാൽ നോറ്റു വീട്ടേണ്ടതില്ലെന്നും പറയുകയുകയുണ്ടായി.-(ദാറ ഖുത്വിനി: 2409).

عَنِ ابْنِ عَبَّاسٍ أَنَّهُ كَانَتْ لَهُ أَمَةٌ تُرْضِعُ، فَأُجْهِدَتْ، فَأَمَرَهَا ابْنُ عَبَّاسٍ، أَنْ تُفْطِرَ ، وَتُطْعِمَ، وَلاَ تَقْضِىَ . هَذَا صَحِيحٌ.- رَوَاهُ الدَّارَقُطْنِيُّ: 2409.

സ്വഹാബി പ്രമുഖരില് പൊതുവേ കടുത്ത വീക്ഷണക്കാരന് എന്ന് അറിയപ്പെടുന്ന ഇബ്‌നു ഉമറിനോട് ഗർഭിണിയായ ഒരു സ്ത്രീ വന്നുകൊണ്ട് ചോദിച്ചപ്പോൾ, നീ നോമ്പ് മുറിച്ചോളൂ, എന്നിട്ട് ആഹാരം നൽകുക, നോറ്റു വീട്ടേണ്ടതില്ല എന്നും നിർദ്ദേശിക്കുകയുണ്ടായി.-(ദാറ ഖുത്വിനി: 2413).

عَنِ ابْنِ عُمَرَ أَنَّ امْرَأَةً سَأَلَتْهُ وَهِىَ حُبْلَى فَقَالَ: أَفْطِرِى، وَأَطْعِمِى عَنْ كُلِّ يَوْمٍ مِسْكِينًا، وَلاَ تَقْضِى.- رَوَاهُ الدَّارَقُطْنِيُّ: 2413.

عَنْ نَافِعٍ : أَنَّ ابْنَ عُمَرَ سُئِلَ عَنِ الْمَرْأَةِ الْحَامِلِ، إِذَا خَافَتْ عَلَى وَلَدِهَا، فَقَالَ : تُفْطِرُ ، وَتُطْعِمُ مَكَانَ كُلِّ يَوْمٍ مِسْكِينًا مُدًّا مِنْ حِنْطَةٍ. زَادَ أَبُو سَعِيدٍ فِى حَدِيثِهِ قَالَ الشَّافِعِىُّ قَالَ مَالِكٌ: وَأَهْلُ الْعِلْمِ يَرَوْنَ عَلَيْهَا مَعَ ذَلِكَ الْقَضَاءَ. قَالَ مَالِكٌ : عَلَيْهَا الْقَضَاءُ لأَنَّ اللَّهَ تَعَالَى يَقُولُ: {فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ}. {ت} قَالَ الشَّيْخُ: وَقَدْ رَوَى أَنَسُ بْنُ عِيَاضٍ عَنْ جَعْفَرِ بْنِ مُحَمَّدٍ عَنِ ابْنِ لَبِيبَةَ أَوِ ابْنِ أَبِى لَبِيبَةَ عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ عُثْمَانَ أَنَّ امْرَأَةً صَامَتْ حَامِلاً فَاسْتَعْطَشَتْ فِى رَمَضَانَ فَسُئِلَ عَنْهَا ابْنُ عُمَرَ فَأَمَرَهَا أَنْ تُفْطِرَ وَتُطْعِمَ كُلَّ يَوْمٍ مِسْكِينًا مُدًّا، ثُمَّ لاَ يَجْزِيهَا فَإِذَا صَحَّتْ قَضَتْهُ.- رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 8335.
ഗർഭിണി റമദാൻ വ്രതത്തിൻ്റെ വിഷയത്തിൽ തൻ്റെ കാര്യത്തിൽ ആശങ്കപ്പെട്ടാൽ നോമ്പൊഴിവാക്കുകയും, ആഹാരം നൽകുകയും ചെയ്യേണ്ടതാണ്, അവൾ നോറ്റു വീട്ടേണ്ടതില്ല.-(അബ്ദുർ റസ്സാഖിൻ്റെ മുസ്വന്നഫ്: 7561).

عَنْ نَافِعٍ عَنِ ابْنِ عُمَرَ قَالَ: الْحَامِلُ إذَا خَشِيَتْ عَلَى نَفْسِهَا فِي رَمَضَانَ، تُفْطِرُ، وَتُطْعِمُ، وَلَا قَضَاءَ عَلَيْهَا. -مُصَنَّفُ عَبْدِ الرَّزَّاقِ: 7561.

3/94 , അസ്സുനനുൽ കുബ്റാ: 4/250, മുസ്വന്നഫ് അബ്ദുർ റസാക്ക്: 75/61).

ഈയഭിപ്രായം പക്ഷെ ബഹു ഭൂരിഭാഗം ഫുഖഹാക്കളും അംഗീകരിച്ചിട്ടില്ല. ഇവർ തെണ്ടം നൽകിയാൽ പോരെന്നും നോറ്റു വീട്ടേണ്ടത് നിർബന്ധമാണെന്നാണ് അവരുടെ മതം. സൂക്ഷമ പരിശോധനയിൽ ഇതേ വീക്ഷണം തന്നെയാണ് ഇബ്നു അബാസിനു മെന്നത് ഇബ്നു ഉമറിനും ഇതേ അഭിപ്രായം തന്നെയാണുളളതെന്ന് ഇമാം ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട്.(അസ്സുനനുൽ കുബ്റാ: 2/ 230).

Also read: ‘റമദാൻ സമാഗതമായാൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടും’

ശാഫിഈ മദ്ഹബിൻ്റെ വീക്ഷണം:

ഇമാം റംലി പറഞ്ഞു: ഗർഭിണിയും മുലയൂട്ടുന്നവളും നോമ്പനുഷ്ഠിക്കുന്നത് മൂലം തങ്ങൾക്ക് എന്തെങ്കിലും ദോഷം സംഭവിക്കുമോ എന്ന ഭയം കാരണം നോമ്പൊഴിവാക്കുകയാണെങ്കിലും, അതുപോലെ തങ്ങൾക്കുമാത്രമല്ല മക്കൾക്ക് കൂടി എന്തെങ്കിലും ദോഷം സംഭവിക്കുമോ എന്ന് ഭയപ്പെട്ടതിനാൽ നോമ്പൊഴിവാക്കുകയാണെങ്കിലും, അവർ നോറ്റു വീട്ടൽ നിർബന്ധമാണ്. ഫിദിയ കൊടുക്കേണ്ടതില്ല. രോഗം ശമനമാകും എന്ന് ഉറപ്പുള്ള രോഗിയെ പോലെയാണവർ. എന്നാൽ തങ്ങളുടെ മക്കൾക്ക് മാത്രമായി വല്ലതും സംഭവിക്കുമോ എന്ന് ഭയപ്പെട്ടതിന്റെ പേരിലാണ് അവർ നോമ്പൊഴിവാക്കുന്നതെ ങ്കിൽ, ഉദാഹരണമായി ഗർഭം അലസിപ്പോകുമോ എന്ന ആശങ്ക, മുലയൂട്ടുന്നവർ തന്റെ മുലപ്പാൽ കുറഞ്ഞുപോവുക മൂലം കുഞ്ഞിന് ആപത്ത് സംഭവിക്കുമോ എന്ന് ഭയപ്പെടുക. അങ്ങനെ വന്നാൽ രണ്ടുകൂട്ടർക്കും നോമ്പ് നോറ്റ് വീട്ടൽ നിർബന്ധമാണ്, അതോടൊപ്പം ഏറ്റവും പ്രബലമായ അഭിപ്രായമനുസരിച്ച് അവരുടെ സമ്പത്തിൽ നിന്ന് ഫിദിയ കൊടുക്കലും നിർബന്ധമാണ്.- (നിഹായതുൽ മുഹ്താജ്: നോമ്പിന്റെ ഫിദ്യയുടെ അധ്യായം).

قَالَ الْإِمَامُ الرَّمْلِيّ:

( وَأَمَّا ) ( الْحَامِلُ وَالْمُرْضِعُ فَإِنْ أَفْطَرَتَا خَوْفًا ) مِنْ الصَّوْمِ ( عَلَى نَفْسَيْهِمَا ) وَلَوْ مَعَ وَلَدَيْهِمَا تَغْلِيبًا لِلْمُسْقِطِ وَعَمَلًا بِالْأَصْلِ مِنْ حُصُولِ مَرَضٍ وَنَحْوِهِ بِالصَّوْمِ كَالضَّرَرِ الْحَاصِلِ مِنْ الصَّوْمِ لِلْمَرِيضِ ( وَجَبَ ) عَلَيْهِمَا ( الْقَضَاءُ بِلَا فِدْيَةٍ ) كَالْمَرِيضِ الْمَرْجُوِّ الْبُرْءِ ( أَوْ عَلَى الْوَلَدِ ) وَحْدَهُ وَلَوْ مِنْ غَيْرِهَا بِأَنْ خَافَتْ الْحَامِلُ مِنْ إسْقَاطِهِ وَخَافَتْ الْمُرْضِعُ مِنْ أَنْ يَقِلَّ اللَّبَنُ فَيَهْلِكُ الْوَلَدُ ( لَزِمَتْهُمَا ) مَعَ الْقَضَاءِ ( الْفِدْيَةُ فِي الْأَظْهَرِ ) فِي مَالِهِمَا وَإِنْ كَانَتَا مُسَافِرَتَيْنِ أَوْ مَرِيضَتَيْنِ.-نِهَايَةُ الْمُحْتَاجِ: فَصْلٌ فِي فِدْيَةِ الصَّوْمِ الْوَاجِبِ..

ഈ അഭിപ്രായങ്ങളെല്ലാം ഉദ്ധരിച്ച ശേഷം  ശൈഖ് ഖറദാവി നിരീക്ഷിച്ചത് വളരെ പ്രസക്തമാണ്. അദ്ദേഹം പറയുന്നു: ” തുടരെ ഗര്ഭവും മുലയൂട്ടലുമുണ്ടാകുന്നവളുടെ കാര്യത്തില് ഇബ്‌നു ഉമറിന്റെയും ഇബ്‌നു അബ്ബാസിന്റെയും അഭിപ്രായത്തിനാണ് ഞാന് മുന്തൂക്കം കല്പിക്കുന്നത്. അവള് റമദാനില് ഒന്നുകില് ഗര്ഭിണി അല്ലെങ്കില് മുലയൂട്ടുന്നവള് ആയിരിക്കും. നഷ്ടപ്പെട്ടവ നോറ്റ് വീട്ടാന് കല്പിക്കാതിരിക്കുകയും പ്രായശ്ചിത്തം ചെയ്താല് മതിയെന്നനുശാസിക്കുകയും ചെയ്തത് ഇവരോടുള്ള കാരുണ്യമാണ്. പ്രായശ്ചിത്തമായി ആഹാരം നിശ്ചയിച്ച നടപടിയിലാവട്ടെ, ആവശ്യക്കാര്ക്കും അഗതികള്ക്കും ആശ്വാസവുമുണ്ട്. ഇന്നത്തെ മിക്ക മുസ്‌ലിം സമൂഹങ്ങളിലെയും, വിശിഷ്യാ നഗരങ്ങളിലെ സ്ത്രീകള് ഗര്ഭധാരണത്തിന്റെയും മുലയൂട്ടലിന്റെയും ക്ലേശം അനുഭവിക്കുന്നത് ആയുസ്സില് രണ്ടോ മുന്നോ തവണ മാത്രമാണ്. ഗര്ഭധാരണങ്ങള്ക്കിടയിലെ ഇടവേളക്ക് ദീര്ഘക്കൂടുതല് ഉള്ള ഇത്തരക്കാര് വ്രതം നോറ്റു വീട്ടുന്നതിനാണ് മുന്ഗണന നല്കേണ്ടത്. ഭൂരിപക്ഷം പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ് ”. (ഫിഖ്ഹുസ്സിയാം, പേജ്: 72).

وَقَالَ الإِمَامُ النَّوَوِيُّ: قَالَ أَصْحَابُنَا: الْحَامِلُ وَالْمُرْضِعُ إنْ خَافَتَا مِنْ الصَّوْمِ عَلَى أَنْفُسِهِمَا أَفْطَرَتَا وَقَضَتَا، وَلا فِدْيَةَ عَلَيْهِمَا كَالْمَرِيضِ، وَهَذَا كُلُّهُ لا خِلافَ فِيهِ، وَإِنْ خَافَتَا عَلَى أَنْفُسِهِمَا وَوَلَدَيْهِمَا فَكَذَلِكَ بِلا خِلَافٍ صَرَّحَ بِهِ الدَّارِمِيُّ وَالسَّرَخْسِيُّ وَغَيْرُهُمَا، وَإِنْ خَافَتَا عَلَى وَلَدَيْهِمَا لا عَلَى أَنْفُسِهِمَا أَفْطَرَتَا وَقَضَتَا بِلا خِلَافٍ. وَفِى الْفِدْيَة هَذِهِ الْأَقْوَالُ الَّتِي ذَكَرَهَا الْمُصَنِّفُ . أَصَحُّهَا : بِاتِّفَاقِ الْأَصْحَابِ وُجُوبِهَا ، كَمَا صَحَّحَهُ الْمُصَنِّفُ ، وَهُوَ الْمَنْصُوصُ فِي الْأُمِّ وَالْمُخْتَصَرِ وَغَيْرُهُمَا قَالَ صَاحِبُ الحاوى : هُو نَصُّهُ فِي الْقَدِيمِ وَالْجَدِيدِ.- شَرْحُ الْمُهَذَّبِ: كِتَابُ الصِّيَامِ.

ഇമാം നവവി പറഞ്ഞു: നമ്മുടെ മദ്ഹബിന്റെ ഇമാമുകൾ പറഞ്ഞു: ഗർഭിണിയും മുലയൂട്ടുന്നവളും നോമ്പെടുക്കുന്നത് വഴി തങ്ങൾക്ക് എന്തെങ്കിലും ദോഷമുണ്ടാകുമോ ഉണ്ടാകുമോ ആശങ്കിച്ചാൽ അവർ നോമ്പ് ഒഴിവാക്കുകയും നോറ്റു വീട്ടുകയും ചെയ്യേണ്ടതാകുന്നു. അവർ ഫിദ് യ കൊടുക്കേണ്ടതില്ല. ഇതിലൊന്നും യാതൊരു തർക്കവുമില്ല. ഇനി അവരുടെ കാര്യത്തിലും അവരുടെ മക്കളുടെ കാര്യത്തിലും ദോഷം ഭയപ്പെട്ടാലും അങ്ങനെ തന്നെ എന്ന കാര്യത്തിലും തർക്കമില്ല. എന്നാൽ അവരുടെ സ്വന്തം കാര്യത്തിൽ ആശങ്കയൊന്നുമില്ല, പക്ഷെ അവരുടെ മക്കളുടെ കാര്യത്തിൽ ആശങ്കയുണ്ടുതാനും. അപ്പോഴും അവർ നോമ്പ് ഒഴിവാക്കുകയും നോറ്റു വീട്ടുകയും ചെയ്യേണ്ടതാണ് എന്നതിലും യാതൊരു തർക്കവുമില്ല. എന്നാൽ ഫിദ് യയുടെ കാര്യത്തിൽ പല വീക്ഷണങ്ങളുമുണ്ട് അതിലേറ്റവും പ്രബലം അത് വാജിബാണ് എന്നതാണ്.- (ശർഹുൽ മുഹദ്ദബ്: നോമ്പിന്റെ അധ്യായം).

 

Recent Posts

Related Posts

error: Content is protected !!