ചോദ്യം: ജമുഅ ഖുത്ബയിൽ ഖുർ ആൻ സൂക്തങ്ങളും ഹദീസുകളും തെറ്റായി ഓതുന്ന ഖത്തീബിനെ പിന്തുടർന്നു നമസ്കരിക്കാമോ?
ഉത്തരം: ആയത്തുകളും മറ്റും ഓതുമ്പോൾ തെറ്റിപ്പോകുന്നുവെങ്കിൽ ഔചിത്യമനുസരിച്ച് അതു തിരുത്തിക്കൊടുക്കുകയാണ് വേണ്ടത്. ബഹിഷ്കരിക്കുക
യല്ല. തിരുത്താൻ കൂട്ടാക്കുന്നില്ലെങ്കിലേ ബഹിഷ്കരിക്കാൻ പാടുള്ളൂ. ജന്മനായുള്ള വൈകല്യം മൂലം അറബി പദങ്ങൾ ശരിക്കു ഉച്ചരിക്കാൻ കഴിയാത്തതാണ് പ്രശ്നമെങ്കിൽ അത്തരമാളുകളെ ഖുത്ബയും ഇമാമത്തും മറ്റും ഏൽപിക്കാതിരിക്കുകയാണുചിതം.