ചോദ്യം : ജുമുഅഃ നമസ്കാരം നിർവഹിച്ചതായി പരിഗണിക്കപ്പെടുന്നതിന് ഒരാൾ നമസ്കാരത്തിൽ ഇമാമിനെ തുടരേണ്ട അവസാനത്തെ അവസരം ഏതാണ്?
ഉത്തരം : ഇമാം രണ്ടാം റക്അത്തിലെ റുകൂഇൽ നിന്ന് ഉയരുന്നതിനു മുമ്പ് തക്ബീറത്തുൽ ഇഹ്റാം ചൊല്ലി, ഇമാമിനോടൊപ്പം റുകൂഇൽ പങ്കെടുക്കാൻ കഴിഞ്ഞാൽ അയാൾക്ക് ജുമുഅഃ കിട്ടിയതായി പരിഗണിക്കപ്പെടും. ഇമാം രണ്ടാം റക്അത്തിലെ റുകൂഇൽ നിന്ന് ഉയർന്ന ശേഷമാണ് തുടരുന്നതെങ്കിൽ അയാൾക്ക് ജുമുഅഃ നഷ്ടപ്പെട്ടിരിക്കുന്നു. ഇമാം സലാം വീട്ടിയ ശേഷം അയാൾ ളുഹ്ർ നാലു റക്അത്ത് നമസ്കരിക്കേണ്ടതാണ്.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5