Thursday, May 16, 2024
Homeഅനുഷ്ഠാനംനമസ്കാരംപെരുന്നാൾ നമസ്ക്കാരത്തിന് ഖുത്വുബ 

പെരുന്നാൾ നമസ്ക്കാരത്തിന് ഖുത്വുബ 

ചോദ്യം:  ഞാൻ ഗൾഫിലാണ്, ഈ പ്രാവശ്യം പെരുന്നാൾ നമസ്ക്കാരം താമസ സ്ഥലത്ത് വെച്ചാണല്ലോ, ഞങ്ങൾക്കും അങ്ങനെ തന്നെ. എന്റെ സം ശയം: പെരുന്നാൾ നമസ്ക്കാരത്തിന്റെ ഖുത്വുബയുടെ വിഷയത്തിലാണ്. ഇവിടെയുളള പണ്ഡിതന്മാർ ഖുത്വുബ വേണ്ടതില്ല എന്നാണ് പറയുന്നത്. എന്നാൽ നാട്ടിലെ ഉസ്താദുമാർ ഖുത്വുബ വേണമെന്നും പറയുന്നു. ആകെയൊരു കൺഫ്യൂഷൻ, ഒന്ന് വ്യക്തമാക്കാമോ?

മറുപടി: സൗദിയിലും ഖത്തറിലും ഹമ്പലീ മദ്ഹബാണ്. കുവൈത്തിൽ മാലികി മദ്ഹബും ഉണ്ട്, അതു പ്രകാരം തനിച്ച് നമസ്ക്കരിക്കുന്നവരും, ഖളാഅ് വീട്ടുന്നവരും, ജമാഅത്ത് കിട്ടാത്തവരുമൊക്കെ രണ്ടു റക്അത്ത് നമസ്ക്കരിച്ചാൽ മാത്രം മതി. ഖുത്വുബ നിർവ്വഹിക്കേണ്ടതില്ല.

ഇമാം ഇബ്നു റജബ് പറയുന്നു: യാത്രയിലായാലും, നാട്ടിലാലായാലും ഒറ്റക്കുള്ളവൻ തനിച്ച് നമസ്ക്കരിച്ചുകൊള്ളട്ടെ, അതുപോലെ സ്ത്രീ, അടിമ, നമസ്കാരം കിട്ടാതെ നഷ്ടപ്പെട്ടവർ എന്നിവർ ഒന്നിച്ചോ, ഒറ്റക്കോ നമസ്ക്കരിച്ചുകൊള്ളട്ടെ, എന്നാൽ ഇമാം പറയുന്നതു പോലെ ഖുത്വുബ പറയേണ്ടതില്ല…….-(ഇബ്നു റജബിന്റെ ഫത്ഹുൽ ബാരി).

Also read: മുഖം ചുളിക്കല്ലേ, അവരും മനുഷ്യരാണ്!

وَقَالَ الْإِمَامُ بْنُ رَجَبٍ: هَلْ يُشْتَرَطُ لَهَا الْعَدَد وَالِاسْتِيطَان وَأَذِنَ الْإِمَامُ؟ فيهِ قَوْلَانِ لِلْعُلَمَاءِ، هُمَا رِوَايَتَانِ عَنْ أَحْمَدَ. وَأَكْثَرِ الْعُلَمَاءِ، عَلَى أَنَّهُ لايشترط لَهَا ذَلِكَ، وَهُوَ قَوْلُ مَالِكٍ وَالشَّافِعِيُّ. وَمَذْهَبُ أَبِي حَنِيفَةَ وَإِسْحَاق: أَنَّهُ يُشْتَرَطُ لَهَا ذَلِكَ. فَعَلَى قَوْلِ الْأَوَّلَيْنِ: يُصَلِّيهَا الْمُنْفَرِد لِنَفْسِهِ فِي السَّفَرِ وَالْحَضَرِ وَالْمَرْأَةِ وَالْعَبْدِ وَمَنْ فَاتَتْهُ، جَمَاعَةً وَفُرَادَى. لَكِنْ لَا يَخْطُبُ لَهَا خُطْبَةٌ الْإِمَامِ؛ لِأَنّ فيهِ افتئاتاً عليهِ، وتفريقاً لِلْكَلِمَة.-فَتْحِ الْبَارِي: بَابُ إِذَا فَاتَهُ الْعِيدُ.

സൗദിയിലെ പണ്ഡിത സമിതിയുടെ ഫത് വയും ഇങ്ങനെ തന്നെയാണ്:

وَمَنْ فَاتَتْهُ وَأَحَبَّ قَضَاءَهَا اُسْتُحِبَّ لَهُ ذَلِكَ، فَيُصَلِّيهَا عَلَى صِفَتِهَا مِنْ دُونِ خُطْبَةٍ بَعْدَهَا. -اللَّجْنَة الدَّائِمَة لِلْبُحُوثِ الْعِلْمِيَّة وَالْإِفْتَاء:8/306.

മാലിക്കീ മദ്ഹബു പ്രകാരവും തഥൈവ.

قَالَ الْحَطَّابُ: لِمَنْ فَاتَتْهُ مِنْ أَهْلِ الْمِصْرِ لَا يَخْطُبُ بِلَا خِلَافٍ، وَكَذَلِكَ مَنْ تَخَلّفَ عَنْهَا لِعُذْرٍ. -مَوَاهِبُ الْجَلِيلِ: فَصْلٌ فِي أَحْكَامِ الْعِيد.

എന്നാൽ ശാഫിഈ മദ്ഹബനുസരിച്ച് സാധാരണ പെരുന്നാൾ നമസ്ക്കാരങ്ങൾക്കെന്ന പോലെ ഇവിടെയും രണ്ടു ഖുത്വുബ സുന്നത്താണ്. ഇനി രണ്ടു പേർ മാത്രമേ ഉള്ളൂവെങ്കിലും അതിലൊരാൾ ഖുത്വുബ നിർവഹിക്കുന്നതാണ് അഭികാമ്യം. എന്നാൽ ഒരാൾ മാത്രമേയുള്ളൂ, അല്ലെങ്കിൽ ഓരോരുത്തരും ഒറ്റക്കൊറ്റക്കാണ് നമസ്ക്കരിക്കുന്നത്, അതുപോലെ സ്ത്രീകൾ മാത്രമേയുള്ളൂ …. തുടങ്ങിയ സന്ദർഭങ്ങളിൽ ഖുത്വുബ വേണ്ടതില്ല അത് സുന്നത്തുമല്ല. എങ്കിലും സ്ത്രീകൾ മാത്രമായിക്കൊണ്ട് പെരുന്നാൾ നമസ്ക്കരിക്കുമ്പോൾ കൂട്ടത്തിലൊരുത്തി ഒരുദ്ബോധനം നടത്തുന്നതിന് വിരോധമില്ല. – (നോക്കുക: ബുജൈരിമി, പെരുന്നാൾ നമസ്ക്കാരത്തിന്റെ അധ്യായം).

Also read: ലോക്ക്ഡൗണിനിടെ വിരുന്നെത്തുന്ന ഈദ്

يَقُولُ سُلَيْمَانُ الْبُجَيْرَمِيُّ:

قَوْلُهُ: وَسُنَّ خُطْبَتَانِ وَلَوْ بَعْدَ خُرُوجِ الْوَقْتِ … وَلَوْ صَلَّوْا فُرَادَى لِأَنَّ الْمَقْصُودَ الْوَعْظُ، وَأَقَلُّ الْجَمَاعَةِ اثْنَانِ، … فَلَوْ كَانَ اثْنَانِ مُجْتَمَعَيْنِ سُنَّ لِأَحَدِهِمَا أَنْ يَخْطُبَ، وَإِنْ صَلَّى كُلٌّ مِنْهُمَا مُنْفَرِدًا … وَلَا لِجَمَاعَةِ النِّسَاءِ إلَّا أَنْ يَخْطُبَ لَهُنَّ ذَكَرٌ، فَلَوْ قَامَتْ وَاحِدَةٌ مِنْهُنَّ وَوَعَظَتْهُنَّ فَلَا بَأْسَ….-حَاشِيَةُ الْبُجَيْرَمِيِّ، التَّجْرِيدُ لِنَفْعِ الْعَبِيدِ: بَابٌ فِي صَلَاةِ الْعِيدَيْنِ.

അതിലൊന്നും അതിശയപ്പെടാനില്ല, കാരണം ഇതൊക്കെ ഫുഖഹാക്കളുടെ ഇജ്തിഹാദുകളിൽ വന്നിട്ടുള്ള സ്വഭാവികമായ വീക്ഷണ വൈജാത്യങ്ങളാണ്. ഏതായാലും വീടുകളിൽ വെച്ച് ജമാഅത്തായിട്ടാണ് നമസ്ക്കരിക്കുന്നതെങ്കിൽ, സാധാരണ പെരുന്നാൾ നമസ്കരിക്കുന്നതു പോലെ ഖുത്വുബയോടു കൂടി തന്നെ നിർവഹിക്കുന്നതാണ് അഭികാമ്യം. ഇനി വല്ല കാരണത്താലും ഖുത്വുബ നിർവഹിക്കാൻ കഴിയാതെ വന്നാലും യാതൊരു കുഴപ്പവുമില്ല. കാരണം പെരുന്നാൾ നമസ്ക്കാരത്തിന്റെ ഖുത്വുബ അല്ലെങ്കിൽ തന്നെ സുന്നത്താണ്. ജുമുഅയുടേത് പോലെ ഫർളല്ല.

Recent Posts

Related Posts

error: Content is protected !!