ചോദ്യം: കൊറോണ വൈറസ് മൂലം ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ നമസ്കാരത്തിൽ ഖനൂത് ഓതാമോ?
ഉത്തരം: കൊറോണ വൈറസ് ലോകത്തെ ഭയത്തിലാഴ്ത്തിയത് മുതൽ നാം അല്ലാഹുവിനോട് നമ്മെ ഈ മഹാമാരിയിൽ നിന്ന് കരകയറ്റാനായി പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധിയെ എങ്ങനെ പരിഹരിക്കാൻ കഴിയും എന്നതിനെ സംബന്ധിച്ചാണ് ലോകം മുഴുവനും ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്. രോഗം, ദാരിദ്രം, പ്രകൃതി തുടങ്ങിയ എല്ലാത്തിനെയും നിയന്ത്രിക്കാനും കീഴ് പെടുത്താനും കഴിവുണ്ടെന്ന് വാദിക്കുന്ന ആധുനിക നാഗരിക സമൂഹത്തിലാണ് ഈ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്! ജീവിതത്തിന്റെ എല്ലാ മേഖലകളിലും വലിയ രീതിയുലുള്ള മാറ്റങ്ങൾ വരുത്തിയ ശാസ്ത്ര കണ്ടുപിടുത്തങ്ങൾക്ക് എന്തിനും കഴിയുമെന്ന് അവർ വാദിക്കുന്നു. ശാസ്ത്രം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, പ്രതിസന്ധികൾക്കും പരീക്ഷണങ്ങൾക്കും മുൻപിൽ മനുഷ്യർ കൂടുതൽ ദുർബലനാകുന്നു. കൂറ്റൻ കെട്ടിടങ്ങൾ നിർമിച്ച് അഹങ്കാരിയും ധിക്കാരിയുമാകുന്ന മനുഷ്യന് ഒന്നിനും കഴിയാതെ വരുന്നു.
Also read: അസമത്വത്തെ കുറിച്ച് കൊറോണ പഠിപ്പിക്കുന്നത്
അല്ലാഹുവാണ് എല്ലാത്തിനും കഴിവുള്ളവൻ; മഹത്വുള്ളവൻ. ചിലപ്പോൾ, മനുഷ്യർ കൊടുങ്കാറ്റിന്റെ കെടുതികളിൽ അകപ്പെടുന്നു. എന്നാൽ, ഇതിനെ പ്രതിരോധിക്കാനും തടഞ്ഞുനിർത്താനും മനുഷ്യന് കഴിയുന്നില്ല. അങ്ങനെ, തകർക്കപ്പെട്ടതിന് മുൻപിൽ അവർ അശക്തരായി നിൽക്കുന്നു, അവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല, അവർ നിസ്സാഹയരാണ്. ചിലപ്പോൾ, ഭൂമി കുലുക്കത്തിൽ നാം അകപ്പെടുന്നു. അങ്ങനെ, നാം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. അത് ഭൂമി നാശവും, ആൾനാശവും വരുത്തിവെക്കുന്നു. ഇതിന് വ്യക്തമായ വിശദീകരണങ്ങൾ നൽകാനും, ഇതിന്റെ കാരണങ്ങൾ കണ്ടെത്തി തടയാനും ആർക്കും കഴിയുന്നില്ല. ഇപ്പോൾ, ലോകം കൊറോണ വൈറസിന്റെ പിടിയലമര്ന്നിരിക്കുന്നു. അല്ലാഹുവോട് ഈ പരീക്ഷണത്തിൽ നിന്ന് നമ്മെ കരകയറ്റാൻ നാം പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്. നാഗരികവും, നാഗരികമല്ലാത്തതുമായ ലോകം മുഴുവനും ഇതിനെ ചികിത്സിക്കാൻ കഴിയാതെ നിസ്സഹായരായി കൈയും കെട്ടി നോക്കിനിൽക്കുകയാണ്. പക്ഷേ, പ്രയാസങ്ങളും, പ്രതിസന്ധികളും ഇല്ലാതാകുന്നതിന് വിരളമായ കരങ്ങളെ ദൈവത്തിലേക്ക് ഉയരുന്നുള്ളൂ. എന്നാൽ, അവനിലേക്ക് മടങ്ങികൊണ്ടല്ലാതെ നമുക്ക് മറ്റൊരു അഭയവുമില്ല. വൈറസിനെ തടയുന്നതിനായി നാം മുൻകരുതലെടുക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിൽ വിശ്വാസികൾ അങ്ങേയറ്റംവിനയത്തോ
അവലംബം: islamonline.net