ചോദ്യം: ഞങ്ങളുടെ പള്ളിയിൽ ജമാഅത്തു നമസ്കാരങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകൾ പ്രത്യേകം ഒരു മുറിയിലാണ് നമസ്കരിക്കാറുള്ളത്. അവർ ഇമാമിന്റെ ശബ്ദം കേൾക്കുമെങ്കിലും ചലനങ്ങൾ കാണുകയില്ല. അതിനാൽ തിലാവത്തിന്റെ സുജൂദ് സ്ത്രീകൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. ഇമാം തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ സ്ത്രീകൾ റുകൂഇലായിരിക്കും. ഇമാം എഴുന്നേറ്റ് ഖിറാഅത്ത് തുടരുമ്പോഴായിരിക്കും അവർക്ക് കാര്യം മനസ്സിലാവുക. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ എന്താണ് മാർഗം?
ഉത്തരം: സ്ത്രീകൾ നിൽക്കുന്ന മുറി, അവർക്ക് അതിൽ നിന്നു ഇമാമിന്റെയോ ഇമാമിനെ കണ്ടുകൊണ്ട് തുടരുന്ന മൗമൂമീങ്ങളുടെയോ ചലനങ്ങൾ കാണാൻ സാധിക്കും വിധം സജ്ജീകരിക്കാവുന്നതാണ്. ആ സജ്ജീകരണം എങ്ങനെ ഏർപ്പെടുത്താമെന്ന കാര്യം പള്ളിയുടെയും സ്ത്രീകൾ നിൽക്കുന്ന മുറിയുടെയും ഘടനയെ ആശ്രയിച്ചിരിക്കുന്നു.
നബി (സ) യുടെ കാലഘട്ടത്തിൽ പള്ളിയിൽ വന്നിരുന്ന സ്ത്രീകൾക്ക് ഈ ബുദ്ധിമുട്ട് നേരിട്ടിരുന്നില്ല. അന്ന് ഇമാമിന്റെ തൊട്ടുപുറകിൽ പുരുഷന്മാർ, അവർക്കു പിന്നിൽ കുട്ടികൾ, അവർക്കു പിന്നിൽ സ്ത്രീകൾ എന്ന ക്രമത്തിലായിരുന്നു ജമാഅത്തിനു അണികൾ നിരന്നിരുന്നത്. ഹദീസ് ഗ്രന്ഥങ്ങളിൽ ഇപ്രകാരം കാണാം.
كان رسول الله صلعم يجعل الرجال قدام الغلمان والغلمان خلفهم والنساء خلف الغلمان –
(നബി (സ) പുരുഷന്മാരെ കുട്ടികൾക്കു മുന്നിലും കുട്ടികളെ അവർക്കു പിന്നിലും സ്ത്രീകളെ കുട്ടികൾക്കു പിന്നിലുമാണ് നിർത്താറുണ്ടായിരുന്നത്.)
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp