ചോദ്യം: വിവാഹത്തിനായി എനിക്ക് പണം ശേഖരിച്ച് വെക്കാമോ?
ഉത്തരം: ഇത്തരം അവസ്ഥകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഒന്ന്, വിവാഹത്തിനാവശ്യമായ വസ്തുക്കള്‍ വാങ്ങേണ്ടത് ഏറ്റവും അടുത്ത സമയത്തോ (ഈയൊരു വര്‍ഷത്തിലോ അടുത്ത വര്‍ഷത്തിലോ) ആണെങ്കില്‍ സകാത്ത് നല്‍കുന്നതില്‍ നിന്ന് ഒഴിവാകുന്നതാണ്. രണ്ട്, വിവാഹത്തിനാവശ്യമായ വസ്തുക്കള്‍ വാങ്ങേണ്ടത് ഒരുപാട് (രണ്ടില്‍ കൂടുതല്‍ വര്‍ഷങ്ങള്‍) കഴിഞ്ഞാണെങ്കില്‍ സകാത്ത് നല്‍കുന്നതില്‍ നിന്ന് ഒഴിവാകുന്നതല്ല എന്നാണ് ഡോ. യൂസുഫുല്‍ ഖറദാവിയുടെ പക്ഷം.
അവലംബം: islamonline.net