Thursday, April 25, 2024
Homeപെരുമാറ്റ മര്യാദകൾഭാര്യയുടെ മൊബൈൽ പരിശോധിക്കാൻ അനുവാദമുണ്ടോ?

ഭാര്യയുടെ മൊബൈൽ പരിശോധിക്കാൻ അനുവാദമുണ്ടോ?

ചോദ്യം: ഞാൻ വീടിന് പുറത്താകുമ്പോൾ ഭർത്താവ് എന്റെ ഫോൺ പരിശോധിക്കുന്നു. അങ്ങനെ ഞാനും എന്റെ സഹോദരിയും സംസാരിച്ചത് അദ്ദേഹം കാണുകയുണ്ടായി. ഞങ്ങൾക്കിടിയിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. പരസ്പരം നല്ല വിശ്വാസവുമാണ്. ഒരു കാരണവുമില്ലാതെ എന്റെ ഫോൺ അദ്ദേഹം പരിശോധിക്കുന്നതിന്റെ വിധിയെന്താണ്?

മറുപടി: വിശ്വാസികളിൽ ആർക്കും ചുഴിഞ്ഞന്വേഷിക്കാൻ അനുവാദമില്ലെന്നതാണ് അടിസ്ഥാന തത്വം. എന്നാൽ സംശയാസ്പദമായ കാര്യങ്ങളിൽ എന്തെങ്കിലും അവർ അറിയുകയാണെങ്കിൽ അത് മറച്ചുവെക്കൽ നിർബന്ധവുമാണ്. അവരെ അല്ലാഹുവിന്റെ ശിക്ഷയെ സംബന്ധിച്ച് താക്കീത് നൽകുകയും വേണം. വിശുദ്ധ ഖുർആൻ പറയുന്നു: ‘നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്.’ (അൽഹുജറാത്ത്: 12) അതിനാൽ തന്നെ, കാര്യങ്ങൾ പരിശോധിക്കുന്നവർക്കും അതുപോലെ മറ്റുള്ളവർക്കും ചുഴിഞ്ഞന്വേഷിക്കുന്നതും, എതിരാളികളിൽ നിന്നുള്ള നിഷിദ്ധകാര്യങ്ങൾ വെളിപ്പെടുത്തുന്നതും അനുവദനീയമല്ലെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അവർ പ്രവാചകന്റെ ഈ വചനത്തെയും തെളിവായി സ്വീകരിക്കുന്നു. ‘നാവുകൊണ്ട് വിശ്വസിക്കുകയും ഹൃദയത്തിലേക്ക് വിശ്വാസം പ്രവേശിക്കുകയും ചെയ്യാത്തവരേ, നിങ്ങൾ വിശ്വാസികളുടെ അസാന്നിധ്യത്തിൽ അവർക്ക് ഇഷ്ടമില്ലാത്തത് പറഞ്ഞുനടക്കരുത്. അവരുടെ ന്യൂനതകളുടെ പിന്നാലെ പോവുകയും അരുത്. എന്നാൽ ആരെങ്കിലും വിശ്വാസികളുടെ ന്യൂനതകളുടെ പിന്നാലെ പോവുകയാണെങ്കിൽ അല്ലാഹു അവന്റെ ന്യൂനതകളെയും പിന്തുടരുന്നതാണ് (വെളിപ്പെടുത്തുന്നതാണ്). വീട്ടിൽ ഒളിച്ചിരുന്നാണ് ചെയ്തുന്നെങ്കിലും അല്ലാഹു അവന്റെ ന്യൂനതകൾ പുറത്തുകൊണ്ടുവരുന്നതാണ്.’ (അഹ്മദ്)

Also read: കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭധാരണം?

എന്നാൽ, കാര്യങ്ങൾ പരിശോധിക്കുന്ന വ്യക്തി നിഷിദ്ധമായതിനെ സംബന്ധിച്ച അടയാളങ്ങൾ കാണുകയും, ശരിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ആശങ്കിക്കുകയും ചെയ്യുമ്പോൾ ആ പ്രവൃത്തി തടയുന്നതിനായി ചാരവൃത്തി നടത്തുന്നതിന് അനുവദനീയമാണ്. അപ്രകാരമല്ലെങ്കിൽ അനുവദനീയമാവുകയുമില്ല. അൽമൗസൂഅ അൽഫിഖ്ഹിയ്യയിൽ പറയുന്നു: പ്രത്യക്ഷമായ അടയാളങ്ങളും സൂചനകളും കൊണ്ട് സമൂഹം നിഷിദ്ധമായ കാര്യങ്ങൾ മറച്ചുവെക്കുന്നുവെന്ന തോന്നൽ ശക്തമാവുകയാണെങ്കിൽ അത് രണ്ട് രീതിയിലായിരിക്കും:

ഒന്ന്: തിരിച്ചുകൊണ്ടുവരാൻ പറ്റാത്ത വിധത്തിൽ വിശുദ്ധിയെ കളങ്കപ്പെടുത്തുകയാണത്. ഉദാഹരണം: വ്യഭിചരിക്കുന്നതിന് പുരുഷനും സ്ത്രീയും അല്ലെങ്കിൽ കൊലചെയ്യുന്നതിന് തനിച്ച് ഒരിടത്താണെന്ന് വിശ്വസ്തരായ ആളുകൾ അറിയിക്കുക. ഇത്തരമൊരു സാഹചര്യത്തിൽ ചാരവൃത്തി നടത്തുന്നതും, ശരിപ്പെടുത്തുകയെന്നത് അസാധ്യമായ കാര്യങ്ങളിൽ മുന്നറിയിപ്പ് എന്ന നിലയിൽ അന്വേഷിക്കുന്നതും അനുവദനീയമാണ്.

രണ്ട്: ഇത്തരമൊരു സാഹചര്യത്തിൽ നിന്നും, ഈയൊരു പരിഗണനയിൽ നിന്നും മാറിനിൽക്കുകയാണെങ്കിൽ ചുഴിഞ്ഞന്വേഷിക്കുകയെന്നത് അനുവദനീയമല്ല; രഹസ്യങ്ങൾ അന്വേഷിക്കാവതല്ല. ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും, കേവലം സംശയത്തിന്റെ പേരിൽ ഒരാൾക്കും ചുഴിഞ്ഞന്വേഷിക്കുന്നതിന് അനുവാദമില്ലെന്ന്.

Also read: മരിച്ചവർക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താമോ?

അപ്രകാരം ഭർത്താവിന് ഭാര്യയുടെ മൊബൈൽ പരിശോധിക്കുന്നതിനും, അനുവാദമില്ലാതെ സന്ദേശങ്ങൾ വായിക്കുന്നതിനും അനുവാദമില്ല. കാരണം അത് നിഷിദ്ധമാക്കപ്പെട്ടതാണ്. അത് വിശുദ്ധ ഖുർആൻ സൂറത്ത് അൽഹുജറാത്തിൽ വ്യക്തമാക്കുന്നു. ചാരവൃത്തി ഭാര്യഭർത്താക്കന്മാർക്കിടിയിലാണെങ്കിലും മറ്റുള്ളവർക്കിടയിലാണെങ്കിലും നിഷിദ്ധമാണ്. സംശയിക്കത്തക്ക സാഹചര്യം നിലനിൽക്കുന്ന ചില സന്ദർഭങ്ങളിലല്ലാതെ അത് അനുവദനീയമാകുന്നില്ല. തിന്മ തടയുന്നതിനും, പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിനും ചാരവൃത്തി നടത്തുകയെന്നത് അനുവദനീയമാകുന്നു. പരസ്പര മനസ്സിലാക്കലിന്റെയും, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം ഭാര്യഭർത്താക്കന്മാർക്കിടയിലെ ബന്ധം. അത് വീഴ്ചകളെ മറികടന്നുകൊണ്ടുള്ളതുമായിരിക്കണം.

അവലംബം: islamweb.net

Recent Posts

Related Posts

error: Content is protected !!