Home സാമ്പത്തികം ബാങ്ക്-പലിശ അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ പണം

അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ പണം

ബാങ്ക് അക്കൗണ്ട് വഴി ശമ്പളം സ്വീകരിക്കുന്ന ഒരു ജീവനക്കാരനാണ് ഞാന്‍. ഒരു മാസത്തില്‍ എന്തോ അബദ്ധം സംഭവിച്ച് രണ്ടു തവണ ശമ്പളം എന്റെ അക്കൗണ്ടിലെത്തി. കമ്പനിയുടെ ഉത്തരവാദപ്പെട്ടവരെ ഇക്കാര്യം അറിയിച്ചപ്പോള്‍ മറ്റാരുടെയെങ്കിലും അക്കൗണ്ടില്‍ പണം കുറവു വന്നിട്ടുണ്ടെങ്കില്‍ അറിയിക്കാം എന്നാണ് പറഞ്ഞത്. എന്നാല്‍ ഇതുവരെ അക്കാര്യത്തിന് എന്നെ വിളിച്ചിട്ടില്ല. ആ പണം എനിക്ക് ഉപയോഗിക്കുന്നത് ഹലാല്‍ ആണോ? അല്ലെങ്കില്‍ ആ പണം എന്താണ് ഞാന്‍ ചെയ്യേണ്ടത്?

മറുപടി: ആ പണം നിങ്ങളുടേതല്ലാത്തതിനാല്‍ അതുപയോഗിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങളത് കമ്പനിക്ക് തന്നെ നല്‍കണം. അവരത് തിരിച്ചെടുക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് പാവപ്പെട്ടവര്‍ക്ക് നല്‍കാം. ഹലാല്‍ അല്ലാത്ത പണം നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അനുവദനീയമല്ലെന്നാണ് പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. പാവപ്പെട്ട ദരിദ്രരായ ആളുകള്‍ക്ക് വേണ്ടി അത് ചെലവഴിക്കാവുന്നതാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

”അല്ലാഹുവേ, നീ നിഷിദ്ധമാക്കിയതിന് പകരം നീ അനുവദനീയമാക്കിയത് എനിക്ക് പര്യാപ്തമാക്കി തരേണമേ, നിന്റെ ഔദാര്യം കൊണ്ട് നീയല്ലാത്തവരുടെ ഔദാര്യം ആവശ്യമില്ലാത്തവനാക്കേണമേ.” എന്ന പ്രാര്‍ഥന നിരന്തരം പ്രാര്‍ഥിക്കാന്‍ ശ്രദ്ധിക്കുക.

error: Content is protected !!