ഞാന്‍ യുവാവായിരിക്കെ വാഹനത്തില്‍ കയറി അതിന്റെ കൂലി ബോധപൂര്‍വം കൊടുക്കാതിരുന്നു. ഇപ്പോള്‍ ഞാന്‍ അതിന്റെ ഗൗരവത്തെ കുറിച്ച് ബോധവാനാണ്. അല്ലാഹുവിന്റെ സമക്ഷത്തില്‍ രക്ഷപ്പെടണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇന്ന് ആ ടാക്‌സിക്കാരനെ കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. എങ്കില്‍ എന്റെ മുമ്പിലുള്ള പരിഹാരം എന്താണ്?
https://norgerx.com/brand-cialis-norge.html
താങ്കള്‍ എത്ര പണമാണ് നല്‍കാനുണ്ടായിരുന്നത് എന്ന് സൂക്ഷ്മമായി വിലയിരുത്തി ഉടമസ്ഥനെ തിരിച്ചറിയാന്‍ കഴിയുമോ എന്ന് സൂക്ഷ്മമായി അന്വേഷിക്കണം. അങ്ങനെ അവനെ കണ്ടെത്തിയാല്‍ അത് തിരിച്ചുനല്‍കുക. എന്നാല്‍ അവനെ തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ മുസ്‌ലിംകളില്‍ പെട്ട ദരിദ്രര്‍ക്ക് ആ പണം നിങ്ങള്‍ സദഖ നല്‍കുക.
ഇമാം ഇബ്‌നു തൈമിയ തന്റെ മജ്മൂഉല്‍ ഫതാവാ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ‘ഉടമസ്ഥനെ മനസ്സിലാകാത്ത ധനം നമ്മുടെ കൈവശം ലഭിച്ചാല്‍ അവന് തിരിച്ചുകൊടുക്കുക എന്ന ബാധ്യത ഒഴിവാകാന്‍ മുസ്‌ലിംകള്‍ക്ക് ഉപകാരം ലഭിക്കുന്ന കാര്യത്തില്‍ വിനിമയം ചെയ്യാവുന്നതാണ്. സദഖ ചെയ്യുക എന്നത് ഇതില്‍ പ്രധാനമാണ്. ഉടമസ്ഥത തിരിച്ചറിയാത്ത എല്ലാ ധനത്തിലും പുലര്‍ത്തേണ്ട പൊതു തത്വമാണ് ഇത്. അതിലൂടെ ഉടമസ്ഥന് തിരിച്ചു നല്‍കുക എന്ന ബാധ്യതയില്‍ നിന്ന് അവന്‍ രക്ഷപ്പെടുന്നു. അപഹരിച്ചെടുത്തതും സൂക്ഷിപ്പുധനവുമെല്ലാം ഇത്തരം അവസ്ഥയില്‍ മുസ്‌ലിംകളുടെ നന്മക്കായി വിനിമയിക്കുക എന്ന വീക്ഷണക്കാരാണ് ഇമാം മാലിക്, അബൂഹനീഫ, അഹ്മദ് ബിന്‍ ഹമ്പല്‍ .
എന്നാല്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടു കിട്ടിയ സാധനങ്ങള്‍ വലിയ മൂല്യമില്ലാത്തതും ഉടമസ്ഥന്‍ അന്വേഷിക്കാന്‍ സാധ്യതയില്ലാത്തതുമാണെങ്കില്‍ അവ പ്രയോജനപ്പെടുത്താവുന്നതാണ്. അപ്രകാരം തന്നെ അറിയാതെ മറ്റുളളവരുടെ പണമോ മറ്റു വസ്തുക്കളോ നമ്മുടേതുമായി കൂടിക്കലരുകയും പിന്നീട് അവ ബോധ്യപ്പെടുകയും ചെയ്താല്‍ ഉടമസ്ഥനെ കണ്ടെത്തി അവനെ തിരിച്ചേല്‍പിക്കണം. ഉടമസ്ഥനെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ നേരത്തെ സൂചിപ്പിച്ചതു പോലെ സദഖ ചെയ്യേണ്ടതാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സത്യസന്ധമായ പശ്ചാത്തപിക്കുകയും നന്മകള്‍ അധികരിപ്പിക്കുകയും ചെയ്യണമെന്ന് താങ്കളോട് ഉപദേശിക്കുന്നു. കാരണം സുകൃതങ്ങള്‍ പാപങ്ങളെ മായ്ച്ചുകളയുമെന്നാണല്ലോ അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.
അവലംബം : www.islamweb.net
വിവ: അബ്ദുല്‍ബാരി കടിയങ്ങാട്