ചോദ്യം: മോഷ്ടിക്കപ്പെട്ട വ്യക്തിയുടെ സമ്പത്ത് തിരിച്ചുനല്‍കാതെ മോഷ്ടാവിന്റെ തൗബ ശരിയാകുമോ?
ഉത്തരം: മോഷണം നടത്തിയ വ്യക്തി ചെയ്ത തെറ്റില്‍ പശ്ചാത്തപിച്ച് (തൗബ) അല്ലാഹുവിലേക്ക് മടങ്ങുമ്പോള്‍ ഉടമസ്ഥനില്‍നിന്ന് മോഷിടിച്ചെതെന്താണോ അത് തിരിച്ചുനല്‍കല്‍ നിര്‍ബന്ധമാണ്. ഇത് മോഷ്ടിച്ച വസ്തുവിന്റെ ഉടമസ്ഥനെ തിരിച്ചറിയുകയും അല്ലെങ്കില്‍, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് അറിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ്. ഇനി, ഉടമസ്ഥനെ കണ്ടെത്താന്‍ കഴിയില്ലായെങ്കില്‍ മാത്രമാണ് അനന്തരാവകാശികള്‍ക്ക് നല്‍കേണ്ടത്. കേവല അന്വഷണമല്ല, ഒരു നിലക്കും കണ്ടെത്താന്‍ കഴുയുന്നില്ലെങ്കിലാണിത് അനുവദനീയമാകുന്നത്. മോഷ്ടിച്ച സമ്പത്ത് തിരിച്ചുനല്‍കുമ്പോള്‍ അവരെ സത്യാവസ്ഥ ബോധിപ്പിക്കേണ്ട കാര്യമില്ല. അവര്‍ക്ക് സമ്മാനമായി തോന്നിപ്പിക്കുന്ന രീതിയിലോ അല്ലെങ്കില്‍, സന്ദര്‍ഭത്തിന് അനുയോജ്യമായ രീതിയിലോ ആയിരിക്കണം അവരുടെ സമ്പത്ത് തിരിച്ചുനല്‍കേണ്ടത്. അവര്‍ക്ക് അതിന്റെ ഗുണവശങ്ങള്‍ (സമ്പത്ത്) എത്തുകയെന്നതാണ് പ്രധാനമായിട്ടുളളത്.
ഇനി, മോഷ്ടിച്ച സമ്പത്തിന്റെ അനന്തരാവകാശികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മോഷ്ടിച്ച വ്യക്തി തന്റെ സമ്പത്തില്‍ നിന്ന് തിരിച്ചുനല്‍കേണ്ടതിന്റെ മൂല്യം കണക്കാക്കി മാറ്റിവെക്കേണ്ടതാണ്. അത് ദരിദ്രര്‍ക്കും അഗതികള്‍ക്കും ആവശ്യക്കരാര്‍ക്കുമാണ് നല്‍കേണ്ടത്. അസ്ഹറിലെ പ്രസിദ്ധ പണ്ഡിതനായ ഇബ്‌നു അത്വിയ്യ പറയുന്നു: ‘അല്ലാഹു നിഷിദ്ധമാക്കിയത് ഭക്ഷിക്കുന്നത് നിഷിദ്ധമാണെന്ന് നാം മനസ്സിലാക്കിയതാണ്. അത് പ്രവാചകന്‍ സത്യപ്പെടുത്തിയതുമാണ്. തീര്‍ച്ചയായും, അല്ലാഹു ഹലാലായ സമ്പത്തില്‍ നിന്ന് മാത്രമേ ദാനധര്‍മങ്ങള്‍ സ്വീകരിക്കുകയൊള്ളു. അല്ലാഹു പരിശുദ്ധനാണ്, അവന്‍ പരുശുദ്ധമായത് മാത്രമാണ് സ്വീകരിക്കുക. ഹറാമിന്റെ ചെറിയ അംശം മനുഷ്യന്റ ശരീരത്തിലോ, വയറ്റിലോ ഉണ്ടെങ്കില്‍ അത് പ്രാര്‍ഥന സ്വീകരിക്കപ്പെടാതിരിക്കാനുളള കാരണമാണ്. അത് നരകത്തിലേക്ക് നയിക്കുന്നതുമാണ്. നിഷിദ്ധമായ സമ്പത്ത് തൗബ ചെയ്യുന്ന സമയത്ത് തിരിച്ചുകൊടുക്കല്‍ നിര്‍ബന്ധമാണ്. ഉടമസ്ഥനെയോ, സമ്പത്തിന്റെ അനന്തരാവകാശികളെയോ അറിയുകയാണെങ്കില്‍ അത് തിരിച്ചുനല്‍കേണ്ടതാണ്. അതിന് കഴിഞ്ഞില്ലയെങ്കില്‍ ദാനമായി നല്‍കേണ്ടതുമാണ്’.
ശൈഖ് യുസുഫുല്‍ ഖറദാവി പറയുന്നു: ‘സാമ്പത്തിക ബാധ്യതകള്‍ അതിന്റെ ഉടമസ്ഥന് തിരിച്ചുനല്‍കല്‍ നിര്‍ബന്ധമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുളള രക്തസാക്ഷിത്വമാണെങ്കില്‍ പോലും അത് ഈ ബാധ്യതകളെ ഇല്ലാതാക്കുന്നില്ല. ഒരാള്‍ പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയാവുകയാണെങ്കില്‍ എന്റെ എല്ലാ പാപവും ഇല്ലാതാവുകയില്ലേ? പ്രവാചകന്‍ പറഞ്ഞു: അതെ. പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ വിളിച്ച് താങ്കള്‍ കുറച്ചുമുമ്പ് എന്താണ് ചോദിച്ചതെന്ന് അദ്ദേഹത്തോട് വീണ്ടും ചോദിച്ചു. ആ അനുചരന്‍ പറഞ്ഞു: ഇപ്രകാരമാണ് ഞാന്‍ ചോദിച്ചത്. പ്രവാചകന്‍ പറഞ്ഞു: ‘കടമല്ലാത്തതെല്ലാം’ അല്ലാഹു പൊറുത്ത് തരുന്നതായിരിക്കും. തൊട്ടുമുമ്പ് ജിബ്‌രീല്‍ ഇപ്രകാരമാണ് എന്നെ അറിയച്ചത്. കടവും സാമ്പത്തിക ബാധ്യതകളും അതിന്റെ ഉടമസ്ഥന് തിരുച്ചുനല്‍കല്‍ നിര്‍ബന്ധമാണ്’.
കൈകൂലി, പിടുച്ചുപറി, കവര്‍ച്ച, വഞ്ചന തുടങ്ങിയ നിഷിദ്ധമാക്കപ്പെട്ട മാര്‍ഗത്തിലൂടെ സമ്പത്ത് കൈപറ്റുകയും പിന്നീട് തൗബ ചെയ്യുകയോ, ഹജ്ജ് നിര്‍വിഹിക്കുകയോ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്ത് രക്തസാക്ഷിത്വം വരിക്കുകയോ ചെയ്താല്‍പോലും സാമ്പത്തിക ബാധ്യതകള്‍ അതിന്റെ ഉടമസ്ഥന് തിരിച്ചുനല്‍കികൊണ്ടല്ലാതെ ആ തെറ്റില്‍ നിന്ന് മുക്തമാവുകയില്ല. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. മോഷ്ടിച്ച വ്യക്തിക്ക് വസ്തു തിരിച്ചുനല്‍കാന്‍ കഴിയില്ലെങ്കില്‍ ഉടമസ്ഥനെ കാര്യങ്ങള്‍ ബോധിപ്പിച്ച് തൃപ്തി നേടിയെടുക്കേണ്ടതാണ്. ഒരുപക്ഷേ, അയാള്‍ തൃപ്തിപ്പെട്ടേക്കാം. ഇനി, ഇക്കാര്യത്തില്‍ ഉടമസ്ഥന്‍ തൃപ്തിപ്പെടുന്നില്ലയെങ്കില്‍, മോഷ്ടിച്ച വ്യക്തിക്ക് എത്രയാണോ കഴിയുന്നത് അത്രയും തിരിച്ചുനല്‍കാന്‍ ശ്രമിക്കേണ്ടതുമാണ്. തുടര്‍ന്ന് ഈ സാമ്പത്തിക ബാധ്യത പൂര്‍ത്തീകരിക്കാതെ ആ വ്യക്തി മരണപ്പെടുകയാണെങ്കില്‍ ഖിയാമത്ത് നാളില്‍ ഉടമസ്ഥന്റെ കാര്യം അല്ലാഹു ഏറ്റെടുക്കുന്നതായിരിക്കും. അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്.
കടപ്പാട് :islamonline.net