ചോ: ഞാൻ തെറ്റായ രീതിയിൽ സമ്പാദിച്ച സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ ചേരുകയും കോഴ്സ് പൂർത്തിയാക്കി യോഗ്യതാസർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. ഈ യോഗ്യതയുള്ള വരെ ഇപ്പോൾ ഇന്റർവ്യൂവിനു ക്ഷണിച്ചിരിക്കുന്നു. ഞാൻ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സമ്പാദിക്കുന്നത് ഇസ്ലാമികമായി ശരിയാണോ?
ഉ: തെറ്റായ സർട്ടിഫിക്കറ്റുകൾ നേടുന്നതും ഉപയോഗിക്കുന്നതും കള്ളസാക്ഷ്യത്തിനു തുല്യമാണ്. കള്ളസാക്ഷ്യമാവട്ടെ വൻപാപങ്ങളിലൊന്നാകുന്നു. നിങ്ങൾ ആദ്യം നേടിയ തെറ്റായ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്റർവ്യൂവിന് ക്ഷണിക്കുന്നതെങ്കിൽ അതിനു പോകുന്നതും ജോലി നേടുന്ന
തും ഇസ്ലാമികമായി തെറ്റാണ്. ആദ്യം നേടിയ സർട്ടിഫിക്കറ്റ് സർക്കാർ സ്ഥാപനത്തിൽ പ്രവേശനം നേടുന്നതിനാണ് ഉപയോഗിച്ചതെങ്കിൽ, ആ പ്രവേശനവും കോഴ്സ് പൂർത്തിയാക്കലുമാണ് കുറ്റകരം. തെറ്റ് ആവർത്തിക്കുകയില്ലെന്ന് തീരുമാനിക്കുകയും ചെയ്തുപോയ തെറ്റിൽ ആത്മാർഥമായി പശ്ചാത്തപിക്കുകയും മാത്രമേ ഇനി അതിനു പരിഹാരമുള്ളൂ. കോഴ്സ് പൂർത്തിയാക്കി നേടിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്റർവ്യൂവിന് വിളിക്കുന്നതെങ്കിൽ, ആ യോഗ്യത യഥാർത്ഥത്തിൽ തന്നെ നിങ്ങൾ ആർജിച്ചിടുള്ളതുകൊണ്ട് അതുപയോഗിച്ച് അർഹമായ ജോലി തേടാവുന്നതും നേടാവുന്നതുമാണെന്നാണ് മനസ്സിലാകുന്നത്. അല്ലാഹു അഅ്ലം.