ചോദ്യം: അധ്യാപകര്‍ ക്ലാസില്‍ പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കുന്നത് ഇസ്ലാമികമാണോ?
മറുപടി:വിദ്യാര്‍ഥികള്‍ എഴുന്നേറ്റു നിന്ന് അധ്യാപകനെ ആദരിക്കേണ്ടതില്ല. ഇസ്‌ലാമില്‍ അത് വെറുക്കപ്പെട്ട (മക്‌റൂഹ്) കാര്യമാണ്. അനസ്(റ) പറയുന്നു, സ്വഹാബാക്കള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചതും ബഹുമാനിച്ചതും പ്രവാചകന്‍(സ)യെ ആയിരുന്നു. പക്ഷേ, അവിടുന്ന് ഒരു സദസ്സിലേക്ക് കടന്നുവരുമ്പോള്‍ അവരാരും എഴുന്നേറ്റു നിന്നിരുന്നില്ല. കാരണം, അദ്ദേഹത്തിന് അത് ഇഷ്ടമായിരുന്നില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പ്രവാചകന്‍(സ) അരുളി: ‘ജനങ്ങള്‍ തന്നെ എഴുന്നേറ്റു നിന്ന് ആദരിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ നരകത്തില്‍ സ്ഥാനമൊരുക്കി കൊള്ളട്ടെ’ (അബൂദാവൂദ്: 5229). ഈ വിധി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ബാധകമാണ്. അല്ലാഹു അവന്റെ പ്രീതി കരസ്ഥമാക്കുന്ന കാര്യങ്ങളിലേക്ക് നമ്മെ നയിക്കുകയും, അവന്റെ കോപത്തിനിരയാവുന്ന കാര്യങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുമാറാകട്ടെ.