1) മുപ്പതുകളില്‍ എത്തിനില്‍ക്കുന്ന അവിവാഹിതയായ സ്ത്രീ തന്റെ ഭാവി ഭര്‍ത്താവിനായി പ്രജനന ശേഷി കാത്തൂസൂക്ഷിക്കുകയാണ് അതിലൂടെ ചെയ്യുന്നത്.
2) നിലവില്‍ കുട്ടികളുള്ള ഒരു സ്ത്രീ പഠനം, ജോലി പോലുള്ള കാരണങ്ങളാല്‍ അടുത്ത ഗര്‍ഭധാരണം വൈകിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നു.
3) അണ്ഡോല്‍പാദനം നടക്കുന്ന പ്രായത്തില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ (കാന്‍സര്‍, കീമോതെറാപി) ഗര്‍ഭധാരണം അസാധ്യമായ സ്ത്രീകള്‍ക്ക് രോഗം ഭേദമായ ശേഷം സന്താനോല്‍പാദനം സാധ്യമാക്കുന്നു.
ഈ കാര്യങ്ങളെല്ലാം മുന്‍നിര്‍ത്ത് ഇതിന്റെ ഇസ്‌ലാമിക വിധി വിശദീകരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു.
മറുപടി: സ്ത്രീയുടെ അണ്ഡം ഭാവിയില്‍ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ച് വെക്കുന്നതിനെ കുറിച്ച് ആധുനിക പണ്ഡിതന്‍മാര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് അനുവദനീയമാണെന്ന് പറഞ്ഞവരും നിഷിദ്ധമാണെന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ഇത്തരത്തില്‍ ശേഖരിച്ചു വെക്കുന്ന അണ്ഡം മാറിപോകാനോ മറ്റുള്ളവരുടെ ബീജവുമായി സങ്കലനം നടക്കാനോ ഉള്ള സാധ്യതയെ മുന്‍ നിര്‍ത്തിയാണ് ഇത് നിഷിദ്ധമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ എതിര്‍ക്കുന്നത്. ഒരാളുടെ വംശപരമ്പരയില്‍ കലര്‍പ്പിന് കാരണമാകുന്ന കാര്യമാണത്. ഇത്തരം വിലക്കുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കാം എന്നു തന്നെയാണ് പല പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്, (അല്ലാഹുവാണ് സൂക്ഷ്മായി അറിയുന്നവന്‍). എന്നിരുന്നാലും വളരെ അനിവാര്യ സന്ദര്‍ഭത്തിലല്ലാതെ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കുകയാണ് ഉത്തമം. പണ്ഡിതന്‍മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയമെന്ന നിലയില്‍ വളരെ അത്യാവശ്യമല്ലെങ്കില്‍ സൂക്ഷ്മതക്ക് വേണ്ടി അതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്യേണ്ടത്.
അവലംബം: ഇസ്‌ലാംവെബ്