നിര്‍ബന്ധിതാവസ്ഥ കാരണം ഒരു വസ്തു അതിന്റെ മാര്‍ക്കറ്റ് വിലയിലും കുറച്ച് വില്‍ക്കാന്‍ ഒരാള്‍ തയ്യാറാകുന്നു. ആ വസ്തു വാങ്ങുന്നതിന്റെ വിധി എന്താണ്?
ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന ഇടപാടുകളിലെ പൊതു അടിസ്ഥാനം പരസ്പര ധാരണയും തൃപ്തിയുമാണ്. ഒരു വസ്തു അതിന്റെ യഥാര്‍ഥ വിലയിലും കുറച്ച് വില്‍ക്കുകയാണെങ്കില്‍ പോലും വില്‍ക്കുന്ന ആള്‍ക്ക് അതില്‍ വില്‍ക്കുന്നവനും വാങ്ങുന്നവനും അതില്‍ തൃപ്തിയുണ്ടെങ്കില്‍ കച്ചവടം സാധുവാകുന്നതാണ്. അതില്‍ ഏതെങ്കിലും തരത്തിലുള്ള വഞ്ചനയോ ചതിയോ വിലക്കപ്പെട്ട മറ്റ് കാര്യങ്ങളോ ഇല്ലെങ്കില്‍ ആ ഇടപാട് ശരിയല്ലെന്ന് പറയാന്‍ ന്യായമില്ല.
എന്നാല്‍ വില്‍ക്കുന്ന ആളുടെ നിര്‍ബന്ധിതാവസ്ഥ ചൂഷണം ചെയ്ത് വില കുറച്ച് വാങ്ങുകയാണ് വാങ്ങുന്നവന്‍ ചെയ്യുന്നതെങ്കില്‍ കച്ചവടം സാധുവാകുമെങ്കിലും നിഷിദ്ധമായ നിലപാടാണത്. കാരണം ഇടപാടുകളില്‍ ഒരാളുടെ നിര്‍ബന്ധിതാവസ്ഥ ചൂഷണം ചെയ്യുന്നത് ഇസ്‌ലാമിക ശരീഅത്ത് വിലക്കുന്നു.
വിവ: നസീഫ്