Wednesday, April 24, 2024
Homeവിശ്വാസംഇസ്‌ലാമിനെ അധിക്ഷേപിക്കുന്നവരോടുള്ള നിലപാട്?

ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നവരോടുള്ള നിലപാട്?

ചോദ്യം: വിശുദ്ധ ഖുർആനെയും പ്രവാചക സുന്നത്തിനെയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന ആളുകളോട് വിശ്വാസി സ്വീകരിക്കേണ്ട സമീപനമെന്ത്? അവരോട് തർക്കിക്കുകയാണോ അതല്ല, അവരെ അവഗണിക്കുകയാണോ വേണ്ടത്?

മറുപടി: വിശുദ്ധ ഖുർആനെയും പ്രവാചക സുന്നത്തിനെയും പരഹസിച്ച് സംസാരിക്കുന്നവർക്ക് മറുപടി നൽകി അവരുടെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. എന്നാൽ, സംസാരിച്ചിട്ടോ ചർച്ചചെയ്തിട്ടോ കാര്യമില്ലെന്ന് തോന്നുകയാണെങ്കിൽ അവരെ അവഗണിക്കുകയെന്നതാണ് ഉചിതമായിട്ടുള്ളത്. വിശുദ്ധ ഖുർആൻ പറയുന്നു: ‘നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതിൽ മുഴുകിയവരെ നീ കണ്ടാൽ അവർ മറ്റു വല്ല വർത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നീ അവരിൽ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം, ഓർമ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്.’ (അൽഅൻആം: 68)

Also read: മുസ് ലിം ഭവനത്തിലെ സാമ്പത്തികശാസ്ത്രം

ഈ സൂക്തത്തിന്റെ വിശദീകരണത്തിൽ ശൈഖ് സഇദീ പറയുന്നു: ‘الخوض في آيات الله – എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അബദ്ധജടിലമായ ലേഖനങ്ങളെ കാവ്യവത്കച്ച് അല്ലാഹുവിനെതിരായി സംസാരിക്കുകയും, അതിലേക്ക് ആളുകളെ ക്ഷണിക്കുകയും, അതിന്റെ ആളുകളും സ്തുതിക്കുകയും, സത്യത്തിൽ നിന്ന് മുഖം തിരിക്കുകയും, അതിനെയും അതിന്റെ ആളുകളെയും കുറ്റപ്പെടുത്തുകയും ചെയ്യുകയെന്നതാണ്. അടിസ്ഥാനപരമായി പ്രവാചനോടും തുടർന്ന് മുസ്‌ലിം സമൂഹത്തോടും അല്ലാഹു കൽപ്പിക്കുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നത് കണ്ടാൽ അവരിൽ നിന്ന് വിട്ടുനിൽക്കുകയും, തിന്മകളിൽ വ്യാപരിക്കുന്ന അവരുടെ സദസ്സിൽ പങ്കുകൊള്ളാതിരിക്കുകയുമെന്നതാണ്.’

അവലംബം: islamweb.net

Recent Posts

Related Posts

error: Content is protected !!