Thursday, March 28, 2024
Homeവിശ്വാസംഇബ്റാഹീം നബിയുടെ മില്ലത്ത് ഏതായിരുന്നു?

ഇബ്റാഹീം നബിയുടെ മില്ലത്ത് ഏതായിരുന്നു?

ചോദ്യം: അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു: ‘നിങ്ങൾ യഹൂദരോ കൈസ്ത്രവരോ ആയാലേ നേർവഴിയിലാകൂ എന്നാണവർ പറയുന്നത്. എന്നാൽ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്റാഹീമിന്റെ മാർഗമാണ് പിൻപറ്റേണ്ടത്. അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല.’ (അൽബഖറ: 135) ഇബ്റാഹീം പ്രവാചകന്റെ മതം ഏതായിരുന്നു?

മറുപടി: ഇബ്റാഹീം നബിയുടെ മില്ലത്ത് അഥവാ മതം അല്ലാഹു മാനവരാശിക്ക് തൃപ്തിപ്പെട്ട് നൽകിയ ഇസ്‌ലാമാണ്‌. ഇബ്റാഹീം പ്രവാചകൻ വക്രതയില്ലാത്ത ശുദ്ധമനസ്കനായ മുസ്‌ലിമും, ശിർക്കിൽ നിന്നും അതിന്റെ ആളുകളിൽ നിന്നും അകന്നുനിൽക്കുന്ന വ്യക്തിത്വവുമായിരുന്നു. സംശുദ്ധമായ മനസ്സിന്റെ ഉടമയും, സ്വന്തത്തിന് പ്രയാസമുണ്ടായിരിക്കെ തന്നെ അല്ലാഹുവിന്റെ കൽപന നടപ്പിലാക്കുന്നതിന് ഉടൻ വിധേയപ്പെട്ടവനുമായിരുന്നു. അല്ലാഹു പറയുന്നു: ‘ഇബ്റാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാൽ അദ്ദേഹം ശുദ്ധ മനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്) കീഴ്പ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരിൽപെട്ടവനായിരുന്നിട്ടുമില്ല.’ (ആലുഇംറാൻ: 67)

Also read: മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 1

‘ഇബ്റാഹീമിലും അദ്ദേഹത്തിന്റെ കൂട്ടുകാരിലും നിങ്ങൾക്ക് വിശിഷ്ട മാതൃകയുണ്ട്. എന്തെന്നാൽ, അവർ സ്വജനത്തോട് തുറന്ന് പ്രഖ്യാപിച്ചു: നിങ്ങളിൽ നിന്നും അല്ലാഹുവിനെ വെടിഞ്ഞ് നിങ്ങൾ ആരാധിച്ചുകൊണ്ടിരിക്കുന്നവയിൽ നിന്നും ഞങ്ങൾ തികച്ചും വിമുക്തരാകുന്നു. ഞങ്ങൾ നിങ്ങളെ നിഷേധിച്ചിരിക്കുന്നു. നമുക്കിടയിൽ എന്നെന്നേക്കുമായി വിരോധവും വിദ്വേഷവുമുളവാകുകയും ചെയ്തു – നിങ്ങൾ ഏകനായ അല്ലാഹുവിൽ വിശ്വസിക്കുന്നതുവരെ.’ (അൽമുംതഹിന: 4)

അവലംബം: islamweb.net

Recent Posts

Related Posts

error: Content is protected !!