Home വിശ്വാസം കപടവിശ്വാസികളുടെ സ്ഥാനം നരകത്തിന്റെ അടിത്തട്ടോ?

കപടവിശ്വാസികളുടെ സ്ഥാനം നരകത്തിന്റെ അടിത്തട്ടോ?

ചോദ്യം: കപടവിശ്വാസികളിൽ ആർക്കാണ് നരകത്തിന്റെ അടിത്തട്ടിൽ സ്ഥാനം ലഭിക്കുന്നത്? എല്ലാ മുനാഫിഖുകളുടെയും സ്ഥാനവും നരകത്തിന്റെ അടിത്തട്ടാണോ?

മറുപടി: ഇസ്‌ലാമിനെ (الإسلام) പ്രകടമാക്കുകയും നിഷേധത്തെ (الكفر) ഉള്ളിലൊളിപ്പിക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെ സ്ഥാനം നരകത്തിന്റെ അടിത്തട്ടാണ് (الدرك الأسفل). നിഫാഖ് രണ്ട് തരത്തിലുണ്ട്. ഒന്ന്, ദീനിൽ നിന്ന് പുറത്തുപോകുന്ന കൊടിയ നിഫാഖ് (النفاق الأكبر). അത് വിശ്വാസവുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ്. അതിന്റെയാളുകളെന്നത് ഇസ്‌ലാമായി നടക്കുകയും നിഷേധത്തോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നവരായിരിക്കും. അവരാണ് നാവുകൊണ്ട് വിശ്വസിക്കുകയും ഹൃദയംകൊണ്ട് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവർ. പ്രകടിപ്പിക്കുന്നതിനെതിരായി ഉള്ളിലൊളിപ്പിക്കുന്ന അവരെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ പറയുന്നു: ‘ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയിൽ ആടികൊണ്ടിരിക്കുന്നവരാണവർ.’ (അന്നിസാഅ്: 143) അവരെയാണ് മുനാഫികൾ എന്ന് വിളിക്കുന്നത്. നിഷേധത്തിൽ ഏറ്റവും മ്ലേച്ഛവും, അല്ലാഹുവിന്റെ അടുക്കൽ അങ്ങേയറ്റം കോപത്തിന് പാത്രമായതുമായ വിഭാഗമാണവർ. കാരണം, അവർ കുഫ്റിനെയും ശിർക്കിനെയും ചേർത്തുവെക്കുന്നവരാണ്. അഥവാ നിഷേധത്തെ മറച്ചുപിടിച്ച് ശിർക്കുചെയ്ത് പരിഹസിക്കുന്നവർ! ‘തീർച്ചയായും കപടവിശ്വാസികൾ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവർക്കൊരു സഹായിയെയും നീ കണ്ടെത്തുകയില്ല.’ (അന്നിസാഅ്: 145)

Also read: എന്തുകൊണ്ട് സഞ്ചാര സാഹിത്യം

രണ്ട്, പ്രവർത്തനം കൊണ്ട് നിഫാഖിന്റെ ആളുകളായിത്തീരുന്നതാണ്. അവർ വിശ്വാസികളിലെ മൊത്തം ധിക്കാരികളാണ്. അഥവാ വിശ്വാസികളായിരിക്കെ തന്നെ അല്ലാഹുവിന്റെ കൽപന ലംഘിക്കുന്നവർ. അവർ അല്ലാഹുവിന്റെ തീരുമാനത്തിലാണ്. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ശിക്ഷിക്കുകയോ അല്ലെങ്കിൽ പൊറുത്തു കൊടുക്കുകയോ ചെയ്യുന്നതാണ്.

അവലംബം: islamweb.net

error: Content is protected !!