Friday, April 19, 2024
Homeവിശ്വാസംഏതാണ് ആ സംഘം?

ഏതാണ് ആ സംഘം?

ചോദ്യം: അല്ലാഹു പറയുന്നു: ‘നൂഹിനോട് കൽപിച്ചതും നിനക്ക് നാം ബോധനം നൽകിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കൽപിച്ചതുമായ കാര്യം – നിങ്ങൾ മതത്തെ നേരാവണ്ണം നിലനിർത്തുക, അതിൽ ഭിന്നിക്കാതരിക്കുക എന്നകാര്യം ആവൻ നിങ്ങൾക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു.’ (അശ്ശൂറ: 13) വിശുദ്ധ ഖുർആൻ ഭിന്നിക്കാതിരിക്കാൻ പറയുന്നു. ഏതാണ് ആ സംഘം? എന്താണ് അതിന്റെ കാരണം?

മറുപടി: സംഘങ്ങളും വിഭാഗവുമായി മതത്തിൽ വഴിപിഴച്ചവരെന്ന് പരസ്പരം ആക്ഷേപിക്കുകയും, കാഫിറാക്കുകയും ചെയ്യുകയെന്നതാണത്. അതുകൊണ്ടാണ് അല്ലാഹു പറയുന്നത്: ‘നിങ്ങൾ മതത്തെ നേരാവണ്ണം നിലനിർത്തുകയും, അതിൽ ഭിന്നിക്കാതരിക്കുകയും ചെയ്യുക.’ (അശ്ശൂറ:13) ‘നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെപിടിക്കുക. നിങ്ങൾ ഭിന്നിച്ച് പോകരുത്.
https://norgerx.com/brand-viagra-norge.html

‘ (ആലുഇംറാൻ: 103) ‘വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്.’ (ആലുഇംറാൻ: 105) മതത്തിൽ ഭിന്നിച്ചുപോകുന്നതിനെ അല്ലാഹു നിഷിദ്ധമാക്കുകയും, അവന്റെ പാശത്തിൽ മുറുകെ പിടിക്കാൻ കൽപിക്കുകയും ചെയ്യുന്നു. പരസ്പരം ചേർന്നുനിൽക്കുന്നതിന് വ്യക്തമായ കൽപന വന്നെത്തിയിട്ടും കക്ഷികളായി ചിതറിപോകുന്നവർക്ക് അല്ലാഹു മന്നിറിയിപ്പ് നൽകുകയും ചെയ്യുന്നു. ഇതാണ് മുൻകഴിഞ്ഞ ജനതക്ക് അല്ലാഹുവിന്റെ കോപവും തുടർന്ന് ശിക്ഷ ഇറങ്ങാനും കാരണമായത്. ദീനിനെ അവഗണിച്ച് ഇച്ഛകളുടെയും പൈശാചിക ആഗ്രഹങ്ങളുടെയും പിന്നാലെ പോയി എന്നതാണ് അത്തരമൊരു സാഹചര്യത്തിന് കാരണമായിത്തീരുന്നത്. ‘അവർക്ക് ഉൽബോധനം നൽകപ്പെട്ടതിൽ നിന്ന് ഒരു ഭാഗം അവർ മറന്നുകളഞ്ഞു. അതിനാൽ അവർക്കിടയിൽ ഉയർത്തെഴുന്നേൽപിന്റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു.’ (അൽമാഇദ: 14)

Also read: ‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല

കർമപരമായി ബന്ധപ്പെട്ട കർമശാസ്ത്ര വിഷയങ്ങളിൽ ഇത് ഉൾപ്പെടുന്നില്ല, അവർക്കിടിയിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും. എന്നാൽ, കാഫിറാക്കുകയും, ഫാസിഖാക്കുകയും, പുത്താൻവാദിയാക്കുകയും, വിഴിപിഴച്ചവനായി ചിത്രീകരിക്കുകയും ചെയ്യുകയെന്നത് കർമശാസ്ത്ര പണ്ഡിതർ സ്വീകരിക്കുന്നില്ല. അതിനാൽ തന്നെ അവർക്കിടിയിൽ അഭിപ്രായ ഭിന്നത മുൻ ചൊന്നതിനെ അടിസ്ഥാനമാക്കിയുമല്ല.

വഴിപിഴച മാർഗത്തെ പിൻപറ്റുകയും, മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവർക്ക് മേൽ അല്ലാഹുവിന്റെ കോപമുണ്ടായിരിക്കുന്നതാണ്. തുടർന്ന് ശത്രുക്കൾ മുസ്‌ലിംകൾക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയും, അങ്ങനെ മുസ്‌ലിംകളുടെ കഥ കഴിയുന്നതുമാണ്. ‘നിങ്ങൾ ഭിന്നിച്ച് പോകരുത്. എങ്കിൽ നിങ്ങൾക്ക് ധൈര്യക്ഷയം നേരിടുകയും, നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും.’ (അൽഅൻഫാൽ: 46) അതിനാൽ സത്യവാചകത്തിൽ വിശ്വാസികളെ ഒരുമിപ്പിക്കാൻ അല്ലാഹുവിനോട് തേടുന്നു!

അവലംബം: islamweb.net

Recent Posts

Related Posts

error: Content is protected !!