ചോദ്യം : ആല്‍ക്കഹോള്‍ അടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാമോ? അത് അംഗശുദ്ധിവരുത്തുന്നതിനു തടസമുണ്ടാക്കുമോ?
മറുപടി : ആല്‍ക്കഹോള്‍ അടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ല. അത് നിഷിദ്ദമാക്കപ്പെട്ട കള്ളിന്റെ ഇനത്തില്‍ പെടുന്നതല്ല. അല്‍ അസ്ഹര്‍ പണ്ഡിതസഭ ഇത്തരം സ്‌പ്രേകള്‍ അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്. അസ്ഹരി പണ്ഡിതനായ മുഹമ്മദ് ഖാതിര്‍ പറയുന്നു. ‘ഒരു തെളിവ് കൊണ്ടുവരപ്പെടുന്നത് വരെ അടിസ്ഥാനപരമായി എല്ലാം ശുദ്ധമാണ്. റബീഅ, ലൈസ് ബിന്‍ സഅദ്, മുസ്‌നി തുടങ്ങിയവരുടെയും ചില ബാഗ്ദാദീ പണ്ഡിതന്‍മാരുടെയും അഭിപ്രായത്തില്‍ കള്ള് നിഷിദ്ധണാണെങ്കിലും അശുദ്ധമല്ല. കള്ള് കുടിക്കലാണ് നിഷിദ്ധം. പക്ഷെ ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായത്തില്‍ കള്ള് അശുദ്ധവും നിഷിദ്ധവുമാണ് ‘. എല്ലാ അശുദ്ധങ്ങളും ഹറാമാണ്. പക്ഷെ എല്ലാ ഹറാമും അശുദ്ധങ്ങളല്ല. പട്ടും സ്വര്‍ണ്ണവും (പുരുഷന്‍മാര്‍ക്ക്) ഹറാമാണെങ്കിലും അത് അശുദ്ധമല്ലല്ലോ. ഒരുപാട് ചേരുവകളുള്ള ഒരു മിശ്രിതമാണ് ഇത്തരം പെര്‍ഫ്യൂമുകള്‍.
https://norgerx.com/viagra-jelly-norge.html
കൂടുതലും വെള്ളവും സുഗന്ധം നല്‍കുന്ന വസ്തുവും പിന്നെ ശുദ്ധീകരണ പ്രക്രിയക്ക് വിധേയമാവുന്ന ആല്‍ക്കഹോളുമാണ് ഇത്തരം പെര്‍ഫ്യൂമുകളില്‍ അടങ്ങിയിട്ടുള്ളത്. ആയതിനാല്‍ അത് വുളുവിനെ ദുര്‍ബലപ്പെടുത്തുകയില്ല.
വിവ : ഇസ്മാഈല്‍ അഫാഫ്