Wednesday, April 24, 2024
Homeപെരുമാറ്റ മര്യാദകൾനിന്ന് മൂത്രമൊഴിക്കുന്നതിന്റെ വിധി

നിന്ന് മൂത്രമൊഴിക്കുന്നതിന്റെ വിധി

നിന്നു കൊണ്ട് മൂത്ര വിസര്‍ജനം നടത്തുന്നതിന്റെ വിധി എന്താണ്? അത് ശരീരത്തിലോ വസ്ത്രത്തിലോ മൂത്രം തെറിക്കുന്നതിന് കാരണമാകില്ല എന്ന ഉറപ്പുണ്ടെങ്കില്‍ അനുവദനീയമാണോ?
മറുപടി: നിന്നു കൊണ്ട് മൂത്ര വിസര്‍ജനം നടത്തുന്നതില്‍ തെറ്റില്ല, പ്രത്യേകിച്ചും അത് അനിവാര്യമായി വരുന്ന സാഹചര്യങ്ങളില്‍. എന്നാല്‍ മൂത്രമൊഴിക്കുന്ന വ്യക്തിയുടെ നഗ്നത ആരും കാണാതിരിക്കാന്‍ മറ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.
https://norgerx.com/cialis-norge.html

അതോടൊപ്പം മൂത്രം ശരീരത്തിലേക്ക് തെറിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. നബി(സ) ഒരു സമൂഹത്തിന്റെ മാലിന്യക്കൂമ്പാരത്തിനടത്ത് വെച്ച് നിന്ന് മൂത്ര വിസര്‍ജനം നടത്തിയതായി സ്വഹീഹായ റിപോര്‍ട്ടുണ്ട്. എന്നാല്‍ ഇരുന്നു കൊണ്ട് മൂത്ര വിസര്‍ജനം നടത്തുകയാണ് ഉത്തമം. പ്രവാചകന്‍(സ)യുടെ ജീവിതചര്യ അതാണ് പഠിപ്പിക്കുന്നത്. നഗ്നത വെളിപ്പെടാതിരിക്കുന്നതിനും മൂത്രം ശരീരത്തിലേക്ക് തെറിക്കാതിരിക്കുന്നതിനും ഏറ്റവും നല്ലത് ഇരുന്നു കൊണ്ടത് നിര്‍വഹിക്കലാണ്.

Recent Posts

Related Posts

error: Content is protected !!