Tuesday, April 23, 2024
Homeഫിഖ്ഹ്ദിക്ർ-പ്രാർഥനദിക്‌റ് കൊണ്ട് കണ്ണേറ് തടയാമോ?

ദിക്‌റ് കൊണ്ട് കണ്ണേറ് തടയാമോ?

ചോദ്യം: ഒരു മനുഷ്യന് കണ്ണേറ് ബാധിക്കുന്നു. അയാള്‍ അല്ലാഹുവിനെ സ്മരിക്കാറില്ല, ഓര്‍ക്കാറില്ല. തുടര്‍ന്നാണ് അയാല്‍ അല്ലാഹുവിനെ സ്മരിക്കാന്‍ തുടങ്ങിയത്. അതില്‍ നിന്ന് മോചനം ലഭിക്കാന്‍ അയാള്‍ അല്ലാഹുവിനെ സ്മരിക്കുക (ദിക്‌റ്) മാത്രം ചെയ്താല്‍ മതിയോ?

മറുപടി: രാവിലെയും വൈകുന്നേരവും ചൊല്ലാന്‍ പഠിപ്പിച്ച ദിക്‌റുകള്‍ ശീലമാക്കേണ്ടതുണ്ട്. കണ്ണേറായാലും മറ്റെന്തായാലും മുനുഷ്യനെ ഉപദ്രവങ്ങളില്‍ നിന്ന് തടയുന്ന ശക്തമായ ആയുധമാണത്. പ്രാര്‍ഥനയുടെ ഗുണങ്ങള്‍ വിശദീകരിച്ച് ഇബ്‌നുല്‍ ഖയ്യിം പറയുന്നു: സമൃദ്ധിയില്‍ അടിമ അല്ലാഹുവിനെ സ്മരിക്കുകയാണെങ്കില്‍ ദുരിതത്തില്‍ അല്ലാഹു അവനെയും സ്മരിക്കുന്നു. ഇപ്രകാരം ഒരു ഉദ്ധരണി കാണാവുന്നതാണ്: അല്ലാഹുവിനെ ഓര്‍ക്കുന്ന അനുസരണയുള്ള അടിമക്ക് പ്രയാസം നേരിടുകയോ അല്ലെങ്കില്‍ അടിമ തന്റെ ആവശ്യങ്ങള്‍ ചോദിക്കുകയോ ചെയ്താല്‍ മാലാഖമാര്‍ പറയും: അല്ലയോ രക്ഷിതാവേ, നല്ല മനുഷ്യനില്‍ നിന്നുള്ള നല്ല ശബ്ദം. അല്ലാഹുവില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അശ്രദ്ധനായ മനുഷ്യന്‍ അല്ലാഹുവിനോട് തേടുകയാണെങ്കില്‍ മാലാഖമാര്‍ പറയും: അല്ലയോ രക്ഷിതാവേ, മോശം അടിമയില്‍ നിന്നുള്ള മോശം ശബ്ദം.

ദിക്‌റ് (അല്ലാഹുവിനെ സ്മരിക്കുന്നത്) കൊണ്ടുള്ള പ്രയോജനങ്ങള്‍ ഇബ്‌നുല്‍ ഖയ്യിം വിശദീകരിക്കുന്നു: അത്, അല്ലാഹുവില്‍ നിന്ന് അനുഗ്രഹങ്ങള്‍ കൊണ്ടുവരുന്നു. ഈ ദിക്‌റിലൂടെ മോശം കാര്യങ്ങള്‍ തടയപ്പെടുന്നു. സ്മരണ അനുഗ്രഹം കൊണ്ടുവരുന്നതും, മോശം കാര്യങ്ങള്‍ തടയുന്നതുമാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പ്പെടുത്തുന്നതാണ്. (അല്‍ഹജ്ജ്: 38) അവരുടെ വിശ്വാസിത്തിന്റെയും അതിന്റെ പൂര്‍ണതയുടെ അടിസ്ഥാനത്തില്‍ അല്ലാഹു അവരെ തിന്മകളില്‍ പ്രതിരോധിക്കുന്നു. വിശ്വാസവും അതിന്റെ ശക്തിയുമെന്നത് അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെയാണ്. ആര്‍ പരിപൂര്‍ണ വിശ്വാസിയുവാകുയും അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുന്നുവോ അല്ലാഹു അവനെ പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിരോധിക്കുന്നതാണ്. അവനെ ഓര്‍ക്കുകയാണെങ്കില്‍ അവന്‍ ഓര്‍ക്കുകയും വിസ്മരിക്കുകയാണെങ്കില്‍ അവന്‍ വിസ്മരിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു പറയുന്നു: നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം ശ്രദ്ധേയമത്രെ. (ഇബ്‌റാഹീം: 7)

അല്ലാഹുവിനെ സ്മരിക്കുകയെന്നതാണ് നന്ദികാണക്കുന്നതിന്റെ സുപ്രധാന ഭാഗമെന്ന് പറയുന്നത്. മുമ്പ് പറഞ്ഞതുപോലെ, നന്ദികാണിക്കുന്നതിലൂടെ അനുഗ്രഹങ്ങള്‍ ലഭ്യമാവുകയും, അനുഗ്രഹങ്ങള്‍ അധികരിപ്പിക്കുന്നത് അനിവാര്യമാക്കുന്നതുമാണ്. ചില സലഫുകള്‍ ഇപ്രകാരം പറയുന്നതായി കാണാം: നിങ്ങളെ സ്മരിക്കുന്നതില്‍ നിന്ന് അശ്രദ്ധനാകാത്തവനെ സ്മരിക്കുന്നതില്‍ നിന്ന് അശ്രദ്ധരാവുകയെന്നതാണ് ഏറ്റവും മോശമായ അശ്രദ്ധ.

അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നവനാരോ അവനെ അല്ലാഹു കണ്ണേറില്‍ നിന്നും മറ്റു ഉപദ്രവ-പ്രയാസങ്ങളില്‍ നിന്ന് തടയുന്നതാണ്. അതിനാല്‍, സന്തോഷത്തിലും ദു:ഖത്തിലും അല്ലാഹുവിനെ നാം ഓര്‍ക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു. പ്രയാസം നീങ്ങിപോവുകയെന്നത് മാത്രമല്ല നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ ലക്ഷ്യംവെക്കേണ്ടത്. പ്രയാസം നീങ്ങിയാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ തടയപ്പെടുകയാണ്. അറിയപ്പെട്ട പ്രാര്‍ഥനകള്‍ ചൊല്ലാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അതില്‍ കൂടുതലായൊന്നും ചൊല്ലേണ്ടതില്ല. കണ്ണേറ് തടയുന്നതിന് അത് പര്യാപ്തമാണ്. എന്നാല്‍, ശരണം തേടുന്നതിന് നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് ഫാതിഹ, ആയത്തുല്‍ കുര്‍സി, മുഅവ്വിദാത്ത് എന്നിവ പോലെ അധികരിപ്പിക്കുകയാണെങ്കില്‍ അതും നല്ലതാണ്. ദിക്‌റുകള്‍ അധികരിപ്പിക്കുകയെന്നത് തിന്മ നീങ്ങിപോകുന്നതിന് കാരണമാകുന്നു. എല്ലാം നന്മയും അല്ലാഹുവില്‍ നിന്നാണ്!

വിവ- അർശദ് കാരക്കാട്
അവലംബം: islamweb.net

Recent Posts

Related Posts

error: Content is protected !!