Sunday, July 21, 2024
Homeഖു‌‍ർആൻഖബറിന് മുകളില്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നത്?

ഖബറിന് മുകളില്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നത്?

ചോദ്യം: മറവ് ചെയ്ത ശേഷം ഖബറിന് മുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണം നടത്തുന്നത് അനുവദനീയമാണോ?

ഉത്തരം: മറവ് ചെയ്ത ശേഷം ഖബറിന് മുകളില്‍ നിന്ന് പ്രവാചകന്‍(സ)യും, പ്രവാചക അനുചരന്മരും(റ) ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നതിന് ഹദീസുകളില്‍ തെളിവുകള്‍ വന്നിട്ടില്ല. എന്നാല്‍, പ്രാര്‍ഥിക്കുക എന്നത് സ്ഥിരപ്പെട്ടതും അഭിപ്രായ വ്യത്യാസമില്ലാത്തതുമായ കാര്യമാണ്. മയ്യിത്തിനെ മറവ് ചെയ്തുകഴിഞ്ഞാല്‍ പ്രവാചകന്‍(സ) അനുചരന്മാരോട് ഇപ്രകാരം പറയുമായിരുന്നു: ‘നിങ്ങളുടെ സഹോദരന് വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക, തീര്‍ച്ചയായും ഇപ്പോള്‍ അദ്ദേഹം ചോദ്യം ചെയ്യപ്പെടുകയായിരിക്കും’. ഇതാണ് നാം അനുധാനവനം ചെയ്യേണ്ടത്. പുതുതായി ദീനില്‍ കൂട്ടിചേര്‍ക്കുന്നത് അനുവദനീയമല്ല. ഇസ്‌ലാം കൃത്യമാണ്, അതില്‍ ഒരു സങ്കീര്‍ണതയുമില്ല.

കടപ്പാട്: islamonline.net

Recent Posts

Related Posts

error: Content is protected !!