ചോദ്യം: പുരുഷന് മുടി കറുപ്പിക്കുന്നത് അനുവദനീയമാണോ?
ഉത്തരം: പുരുഷന് കറുപ്പല്ലാത്ത ഏതു ചായവും മുടിക്ക് കൊടുക്കാവുന്നതാണ്. മൈലാഞ്ചിപോലുള്ളവ ഉപയോഗിച്ച് മുടിക്ക് ചായം കൊടുക്കുന്നത് അനുവദനീയമാണ്. പക്ഷേ, കറുപ്പിക്കുന്നത് ‘മക്‌റൂഹാണ്’ (വെറുക്കപ്പെട്ടത്). ചിലര്‍ നിഷിദ്ധമാണെന്ന് അഭിപ്രായപ്പെടുന്നു. അതിനുള്ള അവരുടെ തെളിവ്; ‘നിങ്ങളുടെ നര മാറ്റുക, എന്നാല്‍ നിങ്ങള്‍ കറുപ്പിക്കരുത്’. ശൈഖ് യൂസുഫുല്‍ ഖറദാവി പറയുന്നു: ‘നന്നെ പ്രായം ചെന്ന സ്ത്രീക്കും പുരുഷനും മുടി കറുപ്പിക്കുന്നതിന് അനുവാദമില്ല. പ്രവാചകന്‍(സ) അബൂഖുഹാഫയുടെ അടുക്കലേക്ക് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുടിയെല്ലാം നര ബാധിച്ചതായിരുന്നു. പ്രവാചകന്‍(സ) അദ്ദേഹത്തോട് പറഞ്ഞു; താങ്കള്‍ നര മാറ്റുക, കറുപ്പിക്കാതിരിക്കുകയും ചെയ്യുക. കറുപ്പിക്കുന്നത് അനുവദനീയമല്ലെന്ന് ചിലര്‍ പറയുന്നു, എന്നാല്‍ മറ്റു ചിലര്‍ പറയുന്നത് അബൂഖുഹാഫയുടെ അവസ്ഥയിലുള്ളവര്‍ക്ക് (പ്രായംചെന്നവര്‍ക്ക്) അനുവദനീയമല്ലെന്നും മറ്റുള്ളവര്‍ക്ക് (ചെറുപ്പക്കാര്‍ക്ക്) അനവദനീയമാണ് എന്നതുമാണ്. അതുപോലെ ശത്രുക്കളോട് യുദ്ധം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ചെറുപ്പാക്കാരണെന്ന് തോന്നിപ്പിക്കുന്നതിന് അവര്‍ക്കുമുന്നില്‍ മുടി കറുപ്പിച്ച് മുസ്‌ലിംകള്‍ നിലയുറപ്പിച്ചിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്’.
അസ്ഹറിലെ മുന്‍ ഫത്‌വ കമ്മിറ്റി മേധാവിയായിരുന്ന ശൈഖ് അത്വിയ്യ സഖര്‍ പറയുന്നു: ‘നബി(സ) പറയുന്നു; ‘മുടിയുള്ളവര്‍ അവരുടെ മുടിയെ ആദരിക്കട്ടെ’. ഇത് വ്യത്യസ്തമായ രീതിയിലാണ്. പുരുഷനും സ്ത്രീക്കും അനുയോജ്യമായ രീതിയല്‍ അവര്‍ അത് ചെയ്യേണ്ടതുണ്ട്. മുടി വൃത്തിയാക്കുകയും, ചീകിയിടുകയും, നര കാണാതിരിക്കുന്നതിന് ചായം കൊടുക്കുകയും ചെയ്തുകൊണ്ട് നല്ല രീതിയില്‍ മുടി സംരക്ഷിക്കേണ്ടതുണ്ട്’.
പൂര്‍വികരായ പണ്ഡിതന്മാര്‍ മുടി കറുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം പങ്കുവെക്കുന്നുണ്ട്. അവരില്‍ അധിക പേരും കറുപ്പിക്കുന്നതിനെ അനുവദനീയമായി കാണുന്നില്ല. അതു പുരുഷന്മാരെയോ അല്ലെങ്കില്‍ പ്രായം ചെന്ന സ്ത്രീകള്‍ ചെറുപ്പക്കാരികളായി ചമഞ്ഞ് വിവാഹം കഴിക്കാന്‍ ആഗ്രിഹിക്കുന്നതിനെയോ മുന്നില്‍വെച്ച് കൊണ്ടുള്ളതാണ്. എന്നാല്‍, വിവാഹം കഴിഞ്ഞ സ്ത്രീ ഭര്‍ത്താവ് അറിഞ്ഞിരിക്കെ മുടി കറുപ്പിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല.
കടപ്പാട്: islamonline.net