Monday, July 22, 2024
Homeഫിഖ്ഹ്ഇസ് ലാം സ്വീകരണംഇസ്‌ലാമിലേക്ക് പുതുതായി വന്നയാളുടെ പേര് മാറ്റേണ്ടതുണ്ടോ?

ഇസ്‌ലാമിലേക്ക് പുതുതായി വന്നയാളുടെ പേര് മാറ്റേണ്ടതുണ്ടോ?

ചോദ്യം: പുതുതായി ഇസ്‌ലാമിലേക്ക് വന്ന വ്യക്തി തന്റെ പഴയ പേര് നിലനിര്‍ത്തി, അതിലേക്ക് ഇസ്‌ലാമികമായ പുതിയ പേര് ചേര്‍ക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത്?

ഉത്തരം: ഒരാള്‍ ഇസ്‌ലാമിലേക്ക് പ്രവേശിക്കുകയും തന്റെ പഴയ പേര് നിലനിര്‍ത്തി അതിലേക്ക് ഇസ്‌ലാമികമായ പേര് ചേര്‍ക്കുകയും ചെയ്യുന്നതില്‍ പ്രശ്‌നമില്ല. പുരുഷന്മാര്‍ക്ക് പഴയ പേരിന്റെ കൂടെ മുഹമ്മദ്, അഹ്മദ്, അബ്ദുല്ല തുടങ്ങിയവും സ്ത്രീകള്‍ക്ക് ആയിശ, ഖദീജ, ഫാത്വിമ തുടങ്ങിയ പേരുകളും ചേര്‍ക്കാവുന്നതാണ്.

പൊതുവെ അറബികള്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനമുളള വ്യക്തികള്‍ക്ക് വ്യത്യസ്തങ്ങളായ പേരുകളുണ്ടായിരിന്നു. ഉദാഹരണമായി, അബ്ദുല്ല, അബൂബക്കര്‍, സിദ്ധീഖ് എന്നിവയെല്ലാം ഒരാളുടെ പേരുകളാണ്. അതുപോലെ തന്നെയാണ് ഉമര്‍, അബൂഹഫ്‌സ്, അല്‍ഫാറൂഖ് എന്നിവയും. ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ പേരുകളുണ്ടാകുന്നതില്‍ പ്രശ്‌നമില്ല, പ്രത്യേകിച്ച് മുസ്‌ലിമല്ലാത്ത വ്യക്തി ഇസ്‌ലാമിലേക്ക് വരികയാണെങ്കില്‍. പക്ഷേ, അതിന് ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കാത്ത അബ്ദുല്‍മസീഹ് (യേശുവിന്റെ അടിമ) തുടങ്ങിയ പേരുകളാവരുത് എന്ന ഒരു നിബന്ധനയുണ്ട്. അങ്ങനെയുളള പേരുകളാണെങ്കില്‍ ഇസ്‌ലാമിക പേരുകളിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാല്‍, പ്രശ്‌നമില്ലാത്ത പഴയ പേരുകള്‍ മാറ്റണമെന്നില്ല. പ്രവാചക അനുചരന്മാര്‍ ജാഹിലിയ്യ കാലത്ത് വിളിക്കപ്പെട്ടിരുന്ന പേരുകള്‍ ഇസ്‌ലാമിലും നിലനിര്‍ത്തുകയുണ്ടായി. എന്നാല്‍ ഇസ്‌ലാമികമായ നല്ല പേരുകള്‍ സ്വീകരിക്കുകയാണ് ഏറ്റവും ഉചിതമായിട്ടുളളത്.

അവലംബം: al-qaradawi.net
വിവ: അര്‍ശദ് കാരക്കാട്‌

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!