Thursday, July 18, 2024
Homeഅനുഷ്ഠാനംഉറക്കത്തിൽ നമസ്കാരം നഷ്ടപ്പെട്ടവൻ ഏതാണ് ആദ്യം നമസ്കരിക്കേണ്ടത്?

ഉറക്കത്തിൽ നമസ്കാരം നഷ്ടപ്പെട്ടവൻ ഏതാണ് ആദ്യം നമസ്കരിക്കേണ്ടത്?

ചോദ്യം: ഒരാൾ നമസ്കാര സമയത്ത് ഉറങ്ങുകയും മറ്റൊരു നമസ്കാര സമയത്ത് എഴുന്നേൽക്കുകയും ചെയ്തു. ഉദാഹരണം: ളുഹറിന്റെ സമയത്ത് ഉറങ്ങി അസർ നമസ്കാരത്തിന് ശേഷം എഴുന്നേൽക്കുക. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ളുഹറിന്റെ സമയമെന്നത് അസർ നമസ്കാരം അവസാനിക്കുന്ന സമയംവരെ മാത്രമാണോ അതല്ല, ആ ദിവസം അവസാനിക്കുന്നത് വരെയാണോ?

ഉത്തരം :  ഒരുവൻ ളുഹർ നമസ്കാര സമയത്ത് ഉറങ്ങി അസർ നമസ്കാരത്തിന് ശേഷമാണ് എഴുന്നേൽക്കുന്നതെങ്കിൽ ഉടൻ തന്നെ ളുഹറാണ് നമസ്കരിക്കേണ്ടത്. പ്രവാചകൻ(സ) പറയുന്നു: ആരെങ്കിലും നമസ്കാരം മറന്നുപോവുകയോ അല്ലെങ്കിൽ ആ സമയത്ത് ഉറങ്ങിപോവുകയോ ചെയ്യുകയാണെങ്കിൽ അതിനുള്ള പ്രായശ്ചിത്തമെന്നത് ഓർമ വരുമ്പോൾ നമസ്കരിക്കുകയെന്നതാണ്. (ബുഖാരി, മുസ്‌ലിം)

Also read: മാതാവൊത്ത സഹോദരിയും പിതാവൊത്ത സഹോദരനും തമ്മിൽ വിവാഹം

എപ്പോഴാണ് ളുഹർ നമസ്കാരം അവസാനിക്കുന്ന സമയം എന്നതിൽ പണ്ഡിതന്മാർക്കിടിയൽ അഭിപ്രായ വ്യത്യാസമുണ്ട്. സൂര്യൻ മധ്യത്തിൽ നിന്ന് നീങ്ങിയ സമയത്തുണ്ടാകുന്ന നിഴലല്ലാതെ ഓരോ വസ്തുവിന്റെയും നിഴൽ അതേപോലെയാവുകയെന്നതാണെന്ന് ചിലർ പറയുന്നു. സൂര്യാസ്തമയം വരെ തുടരുന്നതാണെന്ന് മറ്റുചിലർ പറയുന്നു. എന്നാൽ അസർ നമസ്കാര സമയത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ അതിനെ وقت ضروري للظهر (ളുഹർ നമസ്കാരം അനിവാര്യമായും നിർവഹിക്കേണ്ട സമയം) എന്നാണ് വിളിക്കുന്നത്. ഇത് ന്യായമായ കാരണമുള്ളവർക്ക് മാത്രമാണെന്ന് മാലിക്കീ മദ്ഹബുകാർ കാണുന്നു. അസറിന്റെ സമയത്തിലേക്ക് അനിവാര്യമായ കാരണമില്ലാതെ വൈകിപ്പിക്കുന്നത് അനുവദനീയമല്ല.

ഇമാം നവവി മജ്മൂഇൽ പറയുന്നു: എന്നാൽ ളുഹറിന്റെ അവസാന സമയമെന്നത്, സൂര്യൻ മധ്യത്തിൽ നിന്ന് നീങ്ങിയ സമയത്തുണ്ടാകുന്ന നിഴലല്ലാതെ ഓരോ വസ്തുവിന്റെയും നിഴൽ അതേപോലെയാകുന്ന സമയമാണ്. ഇതിൽ നിന്ന് മാറിയാൽ അതിനോട് ചേർന്ന് അസറിന്റെ സമയത്തിലേക്ക് പ്രവേശിക്കുന്നു. അസറിനും ളുഹറിനും കൂടി ഒരു സമയമില്ല എന്നതാണ് നമ്മുടെ മദ്ഹബ്. അൗസാഈ, സൗരി, ലൈസ്, അബൂ യൂസുഫ്, മുഹമ്മദ്, അഹ്മദ് എന്നിവർക്കും ഈ അഭിപ്രായമാണുള്ളത്.

അതാഉം താഊസും പറയുന്നു: വസ്തുവിന്റെ നിഴൽ അതേപോലയാവുകയാണെങ്കിൽ അസർ നമസ്കാരത്തിലേക്ക് പ്രവേശിച്ചു. അതിന് ശേഷം, സൂര്യൻ അസ്തമിക്കുന്നതുവരെ ളുഹറിനും അസറിനും കൂടിയുള്ള സമയമാണ്.

ഇസ്ഹാഖ് ബിൻ റാഹവൈഹി, അബൂസൗർ, മുസ്നി, ഇബ്നു ജരീർ എന്നിവർ പറയുന്നു: വസ്തുവിന്റെ നിഴൽ അതേപോലെയായാൽ നാല് റക്അത്ത് കണക്കാക്കുക. അത് ളുഹറിന്റെയും അസറിന്റെയും സമയമാണ്. അതിനെ തുടർന്ന് അസറിന്റെ മാത്രം സമയമാണ്.

ഇമാം മാലിക്ക് പറയുന്നു: അവന്റെ നിഴൽ അവനെപോലെയാവുകയാണെങ്കിൽ അത് ളുഹർ അവസാനിക്കുന്ന സമയവും അസർ തുടങ്ങുന്ന സമയവും കൂടിയാണ്. ഒരേപോലെയാവുക എന്നതിൽ നിന്ന് കുറച്ച് കൂടുകയാണെങ്കിൽ ളുഹറിന്റെ സമയം നീങ്ങിയിരിക്കുന്നു. ളുഹറിന്റെ സമയം സൂര്യാസ്തമയം വരെ നീണ്ടുനിൽക്കുന്നതാണെന്ന് ഇമാം മാലിക്കിൽ നിന്ന് ഒരു റിപ്പോർട്ടുണ്ട്.

ഇമാം അബൂഹനീഫ പറയുന്നു: നിഴൽ ഇരട്ടിക്കുന്നത് വരെ ളുഹറിന്റെ സമയം നിലനിൽക്കുന്നു. അതിൽ നിന്ന് കുറച്ച് കൂടുകയാണെങ്കിൽ അത് അസറിന്റെ തുടക്ക സമയമാണ്.

Also read: പഠനത്തിന് വേണ്ടി പ്രസവം വൈകിപ്പിക്കാമോ?

ളുഹർ നമസ്കാരത്തിന്റെ സമയം ഉറങ്ങുന്നുവർക്കും അല്ലാത്തവർക്കും ഒരേപോലെയാണ്. ഉണർച്ചയിൽ വൈകിപ്പിക്കുകയെന്നതല്ലാതെ, ഉറക്കം കാരണമായി നമസ്കാരം വൈകുകയാണെങ്കിൽ ഉറങ്ങുന്നവൻ കുറ്റക്കാരനാവുകയില്ലെന്ന കാര്യത്തിൽ വ്യത്യാസമുണ്ട്. പ്രവാചകൻ(സ) പറയുന്നു: തീർച്ചയായും നഷ്ടപ്പെടുത്തുകയെന്നത് ഉറക്കത്തിലല്ല. മറിച്ച്, ഉറങ്ങാതിരിക്കുന്നതിലാണ് നഷ്ടപ്പെടുത്തൽ. നിങ്ങളിൽ ആരെങ്കിലും നമസ്കരിക്കാൻ മറക്കുകയാണെങ്കിൽ അല്ലെങ്കിൽ ആ സമയം ഉറങ്ങുകയാണെങ്കിൽ ഓർമവരുമ്പോൾ നമസ്കരിക്കുക. (തുർമുദി)

അവലംബം: islamweb.net

Recent Posts

Related Posts

error: Content is protected !!