ശുദ്ധി കൂടാതെ ഒരു നമസ്‌കാരവും അല്ലാഹു സ്വീകരിക്കുകയില്ല, എന്ന് റസൂല്‍ (സ) പഠിപ്പിച്ചിരിക്കുന്നു. വെള്ളമുപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ തയമ്മും ചെയ്‌തെങ്കിലും ശുദ്ധി വരുത്തിയിരിക്കണമെന്നതാണ് ഖുര്‍ആനും സുന്നത്തും പഠിപ്പിച്ചിട്ടുള്ളത്.
ഇബ്‌നു ഉമര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ (സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി: ‘ ശുദ്ധികൂടാതുള്ള നമസ്‌ക്കാരമോ, വെട്ടിപ്പും ചതിയും നടത്തിയ മുതലില്‍ നിന്നുള്ള ദാനധര്‍മമോ അല്ലാഹു സ്വീകരിക്കുകയില്ല ‘. (മുസ്ലിം: 557)
മയ്യിതിനെ കുളിപ്പിക്കേണ്ടതിന്റെ ഗൗരവം ഉണര്‍ത്തുന്ന, അതിലുപരി കുളിപ്പിക്കുന്ന രൂപം പോലും റസൂല്‍ പഠിപ്പിക്കുന്ന സ്വഹീഹായ ധാരാളം ഹദീസുകള്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.
റസൂല്‍ (സ) നജജാശിക്കു വേണ്ടി ജനാസ നമസ്‌ക്കരിച്ചപ്പോള്‍ കുളിപ്പിച്ചു എന്ന് അവിടുന്ന് ഉറപ്പു വരുത്തിയിരുന്നുവോ എന്ന ഒരു ചോദ്യമുണ്ട്. ഹിജ്‌റ എട്ടാം വര്‍ഷമാണ് പ്രവാചകന്റെ മകള്‍ സൈനബ് മരണപ്പെടുന്നത്. അപ്പോള്‍ മയ്യിത്ത് കുളിപ്പിക്കണമെന്ന കല്‍പ്പന അവിടുന്ന് വീണ്ടും ഉണര്‍ത്തി. അതിനു മുമ്പ് ആര്‍ക്കെങ്കിലും വേണ്ടി നമസ്‌ക്കരിച്ചപ്പോള്‍ കുളിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിയിരുന്നോ എന്ന ചോദ്യം തന്നെ ഇവിടെ അപ്രസക്തമാവുന്നു. കാരണം തിരുമേനി ഒടുവില്‍ പറഞ്ഞതിനാണ് നിയമ പരതയില്‍ പ്രഥമ പരിഗണന.
عَنْ أُمِّ عَطِيَّةَ الْأَنْصَارِيَّةِ رَضِيَ اللَّهُ عَنْهَا قَالَتْ: دَخَلَ عَلَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ تُوُفِّيَتِ ابْنَتُهُ فَقَالَ: « اغْسِلْنَهَا ثَلاَثًا أَوْ خَمْسًا أَوْ أَكْثَرَ مَنْ ذَلِكَ إِنْ رَأَيْتُنَّ ذَلِكَ بِمَاءٍ وَسِدْرٍ، وَاجْعَلْنَ فِى الآخِرَةِ كَافُورًا أَوْ شَيْئًا مِنْ كَافُورٍ، فَإِذَا فَرَغْتُنَّ فَآذِنَّنِى » . فَلَمَّا فَرَغْنَا آذَنَّاهُ فَأَعْطَانَا حِقْوَهُ فَقَالَ: « أَشْعِرْنَهَا إِيَّاهُ ».- رَوَاهُ الْبُخَارِيُّ: 1253، وَهُوَ حَدِيثٌ مُتَّفَقٌ عَلَيْهِ.
നജ്ജാശിയുടെ മരണ വാര്‍ത്ത പോലും റസൂല്‍ (സ) അറിഞ്ഞത് വഹിയിലൂടെ ആയിരിക്കാനാണ് സാധ്യത. കാരണം മരിച്ച അന്നു തന്നെ നമസ്‌കാരവും നടന്നു എന്നാണ് ഹദീസ് വ്യക്തമാക്കുന്നത്. അപ്പോള്‍ വഹിയിന്റ അടിസ്ഥാനത്തില്‍ അക്കാര്യവും പ്രവാചകന്‍ മനസ്സിലാക്കിയിട്ടുണ്ടാവണമല്ലോ.
عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ نَعَى لِلنَّاسِ النَّجَاشِىَّ فِى الْيَوْمِ الَّذِى مَاتَ فِيهِ وَخَرَجَ بِهِمْ إِلَى الْمُصَلَّى فَصَفَّ بِهِمْ وَكَبَّرَ أَرْبَعَ تَكْبِيرَاتٍ.- رَوَاهُ أَبُو دَاوُد: 3206، بَابُ فِى الصَّلاَةِ عَلَى الْمُسْلِمِ يَمُوتُ فِى بِلاَدِ الشِّرْكِ. وَصَحَّحَهُ الأَلْبَانِيُّ.
ഏതായാലും കുളിപ്പിക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്‍ അതിന് നേര്‍ വിപരീതം ചെയ്യുമെന്ന് ധരിക്കാന്‍, ചെയ്യാത്ത കാര്യം ഉപദേശിക്കുന്ന ഗണത്തില്‍ പെട്ടതല്ലല്ലോ മഹാനായ റസൂല്‍ കരീം (സ).
മാത്രമല്ല നജ്ജാശിയുടെ ജനാസ, അല്ലാഹു തിരുസന്നിദ്ധിയില്‍ എത്തിച്ചത് പോലെയാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത് എന്നും കാണാം. തിരുമേനിയുടെ മുമ്പില്‍ അത് കാണിക്കപ്പെട്ടു എന്നും ഇബ്‌നു അബ്ബാസ് പറഞ്ഞതായി കാണുന്നു.
عَنْ عِمْرَانَ بْنِ حُصَيْنٍ، قَالَ: أَنْبَأَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « أَنَّ أَخَاكُمْ النَّجَاشِيَّ تُوُفِّيَ، فَقُومُوا فَصَلُّوا عَلَيْهِ، فَقَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَصَفُّوا خَلْفَهُ، وَكَبَّرَ أَرْبَعًا وَهُمْ لاَ يَظُنُّونَ إِلاَّ أَنَّ جَنَازَتَهُ بَيْنَ يَدَيْهِ ». – رَوَاهُ اِبْن حِبَّان فِي صَحِيحِهِ: 3102، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ صَحِيحٌ.
ഏതായാലും അദ്ദേഹത്തെ കുളിപ്പിക്കുകയും, കഫന്‍ ചെയ്യുകയും ചെയ്തു, എന്നും ഉറപ്പിച്ചു പറയാന്‍ നിവൃത്തിയില്ല. ഇല്ലാ എന്ന് നിഷേധിക്കാനും വയ്യ. കേവലം ഊഹമാണെന്നര്‍ഥം.
മയ്യിത് കുളിപ്പിക്കണമെന്ന്, പഠിപ്പിച്ച ഹദീസുകള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം സ്ഥിരപ്പെട്ടിരിക്കേ, കേവല ഊഹത്തിന്‍മേല്‍ മാറ്റാവുന്നതല്ല ഇത്തരം ശറഈ വിധികള്‍.
പിന്നെ തീപിടുത്തം സ്‌ഫോടനം തുടങ്ങി മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യങ്ങളില്‍ പോലും മയ്യിത്ത് നമസ്‌ക്കാരം സാധുവാകില്ല എന്നാണ് ഫുഖഹാക്കള്‍ നേരത്തെ പറഞ്ഞ ഹദീസുകളുടെ വെളിച്ചത്തില്‍ പറഞ്ഞിട്ടുള്ളത്. അത്തരം സന്ദര്‍ഭങ്ങളില്‍ നമസ്‌കരിക്കാം എന്ന അഭിപ്രായവും ഉണ്ടെങ്കിലും അത് കേവലം ഒറ്റപ്പെട്ടതും, തെളിവിന്റെ പിന്‍ബലമില്ലാത്തതുമാണ്. പില്‍ക്കാലത്ത് മാത്രം വന്ന ചില ഒറ്റപ്പെട്ടതും, തെളിവിന്റെ പിന്‍ബലമില്ലാത്തതും പൊതുവെ അവഗണിക്കപ്പെട്ടതുമായ അഭിപ്രായം മാത്രമാണ് അത്.
മനസ്സിന്റെ ചായ്‌വ് ഈ ഒറ്റപ്പെട്ട വീക്ഷണത്തോട് ആണെങ്കിലും നാം ഗുരുവര്യന്മാരില്‍ നിന്ന് പഠിച്ചത് മത്‌നില്‍ ഉള്ളതാണ് എന്ന് വ്യക്തമായി തന്നെ മുഗ്‌നിയില്‍ തൊട്ടുടനെ പറയുന്നുണ്ട്.
الصَّلَاةَ عَلَى الْمَيِّتِ كَصَلَاةِ نَفْسِهِ ( وَتُكْرَهُ ) الصَّلَاةُ عَلَيْهِ ( قَبْلَ تَكْفِينِهِ ) كَمَا قَالَهُ فِي زَوَائِدِ الرَّوْضَةِ أَيْضًا وَاسْتَشْكَلَ ؛ لِأَنَّ الْمَعْنَيَيْنِ السَّابِقَيْنِ مَوْجُودَانِ فِيهِ ، قَالَ السُّبْكِيُّ : فَالْقَوْلُ بِأَنَّ الْغُسْلَ شَرْطٌ دُونَ التَّكْفِينِ يَحْتَاجُ إلَى دَلِيلٍ ا هـ .
وَرُبَّمَا يُقَالُ إنَّ تَرْكَ السَّتْرِ أَخَفُّ مِنْ تَرْكِ الطَّهَارَةِ بِدَلِيلِ لُزُومِ الْقَضَاءِ فِي الثَّانِي دُونَ الْأَوَّلِ ( فَلَوْ مَاتَ بِهَدْمٍ وَنَحْوِهِ ) كَأَنْ وَقَعَ فِي بِئْرٍ أَوْ بَحْرٍ عَمِيقٍ ( وَتَعَذَّرَ إخْرَاجُهُ وَغُسْلُهُ ) وَتَيَمُّمُهُ ( لَمْ يُصَلَّ عَلَيْهِ ) لِفَوَاتِ الشَّرْطِ كَمَا نَقَلَهُ الشَّيْخَانِ عَنْ الْمُتَوَلِّي وَأَقَرَّاهُ . وَقَالَ فِي الْمَجْمُوعِ لَا خِلَافَ فِيهِ . قَالَ بَعْضُ الْمُتَأَخِّرِينَ : وَلَا وَجْهَ لِتَرْكِ الصَّلَاةِ عَلَيْهِ ؛ لِأَنَّ الْمَيْسُورَ لَا يَسْقُطُ بِالْمَعْسُورِ ، لِمَا صَحَّ { وَاذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ } ؛ وَلِأَنَّ الْمَقْصُودَ مِنْ هَذِهِ الصَّلَاةِ الدُّعَاءُ وَالشَّفَاعَةُ لِلْمَيِّتِ وَجَزَمَ الدَّارِمِيُّ وَغَيْرُهُ أَنَّ مَنْ تَعَذَّرَ غُسْلُهُ صُلِّيَ عَلَيْهِ .
قَالَ الدَّارِمِيُّ : وَإِلَّا لَزِمَ أَنَّ مَنْ أُحْرِقَ فَصَارَ رَمَادًا أَوْ أَكَلَهُ سَبُعٌ لَمْ يُصَلَّ عَلَيْهِ وَلَا أَعْلَمُ أَحَدًا مِنْ أَصْحَابِنَا قَالَ بِذَلِكَ ، وَبَسَطَ الْأَذْرَعِيُّ الْكَلَامَ فِي الْمَسْأَلَةِ ، وَالْقَلْبُ إلَى مَا قَالَهُ بَعْضُ الْمُتَأَخِّرِينَ أَمْيَلُ ، لَكِنَّ الَّذِي تَلَقَّيْنَاهُ عَنْ مَشَايِخِنَا مَا فِي الْمَتْنِ.- مُغْنِيَ الْمُحْتَاجِ إلَى مَعْرِفَةِ مَعَانِي أَلْفَاظِ الْمِنْهَاجِ: 4/323.
അതുകൊണ്ടാണ് ഫിഖ്ഹ് വിജ്ഞാന കോശത്തില്‍, ഈ ഒറ്റപ്പെട്ട അഭിപ്രായത്തിന് തൊട്ടു താഴെ, കുളിപ്പിക്കാതെ നമസ്‌കാരം സാധുവാകില്ല എന്ന ബഹുഭൂരി ഭാഗം ഫുഖഹാക്കളുടെയും അഭിപ്രായം കൊടുത്തിരിക്കുന്നത്.
أَمَّا عِنْدَ الْحَنَفِيَّةِ وَجُمْهُورِ الشَّافِعِيَّةِ وَالْمَالِكِيَّةِ فَلاَ يُصَلَّى عَلَيْهِ ؛ لأَنَّ بَعْضَهُمْ يَشْتَرِطُ لِصِحَّةِ الصَّلاَةِ عَلَى الْجِنَازَةِ تَقَدُّمَ غُسْل الْمَيِّتِ، وَبَعْضُهُمْ يَشْتَرِطُ حُضُورَهُ أَوْ أَكْثَرِهِ، فَلَمَّا تَعَذَّرَ غُسْلُهُ وَتَيَمُّمُهُ لَمْ يُصَل عَلَيْهِ لِفَوَاتِ الشَّرْطِ. – الْمَوسُوعَةُ الْفِقْهِيَّةُ: 2/119.
(അല്‍ മുസൂ അത്തുല്‍ ഫിഖ്ഹിയ്യ).
അറിയപ്പെട്ട ഒരു ഇമാമും ഇങ്ങനെ നമസ്‌കരിക്കാമെന്ന് പറഞ്ഞതായി കണ്ടിട്ടില്ല. ഒരാളുടെ നമസ്‌ക്കാരം സാധുവാകണമെങ്കില്‍ വുദു (സാധ്യമല്ലെങ്കില്‍ തയമ്മും) ചെയ്യല്‍ ശര്‍ത്വായതു പോലെ മയ്യിത്ത് നമസ്‌ക്കാരത്തിന്റെ, അനിവാര്യമായ ശര്‍ത്വുകളില്‍ പ്പെട്ടതാണ് മയ്യിത് കുളിപ്പിച്ചിരിക്കുക എന്നത്. അതിന് സാധ്യമാകാതെ വന്നാല്‍ മയ്യിത്ത് നമസ്‌ക്കാരം സാധുവാകയില്ല.
وَشَرَطَ لِصِحَّتِهَا شُرُوطَ غَيْرِهَا مِنْ الصَّلَوَاتِ ، وَتَقَدَّمَ طُهْرُ الْمَيِّتِ لِأَنَّهُ الْمَنْقُولُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَلَوْ تَعَذَّرَ كَأَنْ وَقَعَ فِي حُفْرَةٍ وَتَعَذَّرَ إخْرَاجُهُ وَطُهْرُهُ لَمْ يُصْلَ عَلَيْهِ . وَتُكْرَهُ الصَّلَاةُ عَلَيْهِ قَبْلَ تَكْفِينِهِ لِمَا فِيهِ مِنْ الِازْدِرَاءِ بِالْمَيِّتِ. – تُحْفَةُ الْحَبِيبِ عَلَى شَرْحِ الْخَطِيبِ (( حَاشِيَةُ الْبُجَيْرِمِي عَلَى الخَطِيبِ))
മാലികി മദ്ഹബിലെ കേവലം ابن الحبيب എന്ന ഒരു വ്യക്തി മാത്രമാണ് ആ അഭിപ്രായം പറഞ്ഞിട്ടുള്ളത്. അതിന് പക്ഷെ യാതൊരു തെളിവും പറഞ്ഞിട്ടുമില്ല. അതു കൊണ്ട് തന്നെയാണ് ആ വീക്ഷണം പൊതുവെ ആരും പരിഗണിക്കാതിരുന്നതും.
ഹമ്പലി മദ്ഹബിലാകട്ടെ പരിശോധിച്ചിടത്തോളം കാണാന്‍ കഴിഞ്ഞിട്ടുമില്ല. എന്ന് മാത്രമല്ല, കുളിപ്പിക്കല്‍ നിര്‍ബന്ധ ഉപാധിയാണെന്ന കാര്യത്തില്‍ മദ്ഹബുകള്‍ക്ക് ഏകാഭിപ്രായമാണ് എന്നാണ് മദാഹിബുല്‍ അര്‍ബഅയില്‍ പറയുന്നത്,
وَأَمَّا شُرُوطُهَا:….. وَمِنْهَا تَطْهِيرُ المَيِّتِ فَلَا تَجُوزُ الصَّلَاةُ عَلَيْهِ قَبْلَ الغَسْلِ أَوْ التَّيَمُّمِ بِاِتِّفَاقِ المَذَاهِبِ… – الفِقْهُ عَلَى المَذَاهِبُ الأَرْبَعَةُ: 1/814 شُرُوطِ صَلَاةِ الجَنَازَةِ.