ചോദ്യം: നബി(സ)യുടെയോ സ്വഹാബിമാരുടെയോ കാലത്ത് സ്ത്രീകള്മയ്യിത്ത് നമസ്‌കരിച്ചിരുന്നുവോ?
ഉത്തരം:عَنْ عَبَّادِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ أَنَّ عَائِشَةَ أَمَرَتْ أَنْ يُمَرَّ بِجَنَازَةِ سَعْدِ بْنِ أَبِى وَقَّاصٍ فِى الْمَسْجِدِ، فَتُصَلِّىَ عَلَيْهِ. فَأَنْكَرَ النَّاسُ ذَلِكَ عَلَيْهَا، فَقَالَتْ: مَا أَسْرَعَ مَا نَسِىَ النَّاسُ! مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ ابْنِ الْبَيْضَاءِ إِلاَّ فِى الْمَسْجِدِ. رَوَاهُ مُسْلِمٌ: 2296، باَبُ الصَّلاَةِ عَلَى الْجَنَازَةِ فِى الْمَسْجِدِ.
ഉബ്ബാദുബ്‌നു അബ്ദുല്ലാഹിബ്‌നു സ്സുബൈറില്‍നിന്ന് നിവേദനം: സഅ്ദുബ്‌നു അബീവഖ്ഖാസിന് വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാനായി അദ്ദേഹത്തിന്റെ ജനാസ പള്ളിയില്‍കൊണ്ടുവരാന്‍ആഇശ (റ) ആവശ്യപ്പെടുകയുണ്ടായി. അങ്ങനെ ജനാസ പള്ളിയില്‍കൊണ്ടുവരുന്നതില്‍ആളുകള്‍നീരസം പ്രകടിപ്പിച്ചപ്പോള്‍ആഇശ(റ) പറഞ്ഞു: ”ബൈദാഇന്റെ മകന്‍സുഹൈലിന് വേണ്ടി അല്ലാഹുവിന്റെ ദൂതന്‍നമസ്‌കരിച്ചത് പള്ളിയില്‍വെച്ചായിരുന്നു എന്ന കാര്യം ജനങ്ങള്‍എത്ര പെട്ടെന്നാണ് മറന്നുകളഞ്ഞത്” (മുസ്‌ലിം: 2296).
عَنْ عَائِشَةَ أَنَّهَا لَمَّا تُوُفِّىَ سَعْدُ بْنُ أَبِى وَقَّاصٍ أَرْسَلَ أَزْوَاجُ النَّبِىِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَمُرُّوا بِجَنَازَتِهِ فِى الْمَسْجِدِ فَيُصَلِّينَ عَلَيْهِ فَفَعَلُوا فَوُقِفَ بِهِ عَلَى حُجَرِهِنَّ يُصَلِّينَ عَلَيْهِ أُخْرِجَ بِهِ مِنْ بَابِ الْجَنَائِزِ الَّذِى كَانَ إِلَى الْمَقَاعِدِ فَبَلَغَهُنَّ أَنَّ النَّاسَ عَابُوا ذَلِكَ وَقَالُوا مَا كَانَتِ الْجَنَائِزُ يُدْخَلُ بِهَا الْمَسْجِدَ. فَبَلَغَ ذَلِكَ عَائِشَةَ فَقَالَتْ مَا أَسْرَعَ النَّاسَ إِلَى أَنْ يَعِيبُوا مَا لاَ عِلْمَ لَهُمْ بِهِ. عَابُوا عَلَيْنَا أَنْ يُمَرَّ بِجَنَازَةٍ فِى الْمَسْجِدِ وَمَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ ابْنِ بَيْضَاءَ إِلاَّ فِى جَوْفِ الْمَسْجِدِ.- رَوَاهُ مُسْلِمٌ: 2297، باَبُ الصَّلاَةِ عَلَى الْجَنَازَةِ فِى الْمَسْجِدِ.
ആയിശ (റ) നിന്ന് നിവേദനം: സഅ്ദുബ്‌നു അബീവഖ്ഖാസ് മരിച്ചപ്പോള്‍അദ്ദേഹത്തിന് വേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരത്തില്‍തങ്ങള്‍ക്കും പങ്കെടുക്കാന്‍കഴിയുമാറ് ജനാസ പളളിയില്‍കൊണ്ടുവരാന്‍പ്രവാചക പത്‌നിമാര്‍ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവര്‍അപ്രകാരം ചെയ്തു. അങ്ങനെ അവര്‍ക്ക് നമസ്‌കരിക്കാന്‍പാകത്തില്‍അവരുടെ വീടുകള്‍ക്കരികില്‍ ജനാസ കൊണ്ടുവന്നു വെച്ചു. പടികള്‍ക്കടുത്തുള്ള ബാബുല്‍ ജനാഇസ് (ജനാസ പുറത്തെടുക്കുന്ന കവാടം) വഴിയാണ് അത് പുറത്തെടുത്തത്. ജനാസ പള്ളിയില്‍കയറ്റാന്‍ പാടില്ലായിരുന്നു എന്ന് ജനങ്ങള്‍ വിമര്‍ശിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ആഇശ ചോദിച്ചു: തങ്ങള്‍ക്കറിയാത്ത കാര്യത്തില്‍ആക്ഷേപം പറയാന്‍ഈ മനുഷ്യക്ക് എന്തൊരു ധൃതിയാണ്! ഒരു ജനാസ പള്ളിയില്‍ കൊണ്ടുവന്നതിന്റെ പേരില്‍അവര്‍ഞങ്ങളെ ആക്ഷേപിക്കുന്നു. സുഹൈലുബ്‌നു ബൈദാഇന് വേണ്ടി പള്ളിയുടെ അകത്തളത്തില്‍വെച്ചാണ് നബി(സ) നമസ്‌കരിച്ചിരുന്നത്” (മുസ്‌ലിം: 2297).
ആയിശ (റ) നിവേദനം: സഅദ്ബ്‌നു അബീ വഖാസ് (റ) മരണപ്പെട്ടപ്പോള്‍നബി (സ) യുടെ പത്‌നിമാര്‍ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കരിക്കുവാന്‍ പള്ളിയില്‍ പ്രവേശിക്കുവാന്‍ ആവശ്യപ്പെട്ടു ആളെ അയച്ചു. അപ്രകാരം അവര്‍ചെയ്തു. അദ്ദേഹത്തിന്റെ് മയ്യിത്ത് അവരുടെ മുറികളുടെ അടുത്ത് വെച്ച് അവര്‍അദ്ദേഹത്തിന് മയ്യിത്ത് നമസ്‌കരിച്ചു. (മുസ്ലിം: 2298).
عَنْ أَبِى سَلَمَةَ بْنِ عَبْدِ الرَّحْمَنِ أَنَّ عَائِشَةَ لَمَّا تُوُفِّىَ سَعْدُ بْنُ أَبِى وَقَّاصٍ قَالَتِ: ادْخُلُوا بِهِ الْمَسْجِدَ حَتَّى أُصَلِّىَ عَلَيْهِ. فَأُنْكِرَ ذَلِكَ عَلَيْهَا فَقَالَتْ: وَاللَّهِ لَقَدْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ابْنَىْ بَيْضَاءَ فِى الْمَسْجِدِ سُهَيْلٍ وَأَخِيهِ. – رَوَاهُ مُسْلِمٌ: 2298، باَبُ الصَّلاَةِ عَلَى الْجَنَازَةِ فِى الْمَسْجِدِ.
അബൂസലമത്തുബ്‌നു അബ്ദുര്‍റഹ്മാനില്‍ നിന്ന്: സഅ്ദുബ്‌നു അബീവഖ്ഖാസ് മരിച്ചപ്പോള്‍ആഇശ(റ) പറഞ്ഞു: ”എനിക്കു കൂടി അദ്ദേഹത്തിന് വേണ്ടി നമസ്‌കരിക്കാന്‍സാധ്യമാവും വിധം അദ്ദേഹത്തിന്റെ ജനാസ പള്ളിയിലേക്ക് കൊണ്ടുവരിക.” മയ്യിത്ത് പള്ളിയില്‍കൊണ്ടുവരുന്നതില്‍ മറ്റുള്ളവര്‍നീരസം പ്രകടിപ്പിച്ചുകണ്ടപ്പോള്‍അവര്‍പറഞ്ഞു: ” അല്ലാഹുവാണ, ബൈദാഇന്റെ രണ്ടു മക്കള്‍ക്കുവേണ്ടി സുഹൈലിനും സഹോദരനും വേണ്ടി അല്ലാഹുവിന്റെ ദൂതന്‍ നമസ്‌കരിച്ചത് പള്ളിയില്‍വെച്ചായിരുന്നു” (മുസ്‌ലിം: 2298).
ഇമാം ഹാകിമും, ബൈഹഖിയുമെല്ലാം ഉദ്ധരിച്ച ഒരു സംഭവം കാണുക.
عَنْ إِسْحَاقَ بْنِ عَبْدِ اللهِ بْنِ أَبِي طَلْحَةَ، عَنْ أَبِيهِ، أَنَّ أَبَا طَلْحَةَ دَعَا رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى عُمَيْرِ بْنِ أَبِي طَلْحَةَ حِينَ تُوُفِّيَ، فَأَتَاهُمْ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَصَلَّى عَلَيْهِ فِي مَنْزِلِهِمْ، فَتَقَدَّمَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَكَانَ أَبُو طَلْحَةَ وَرَاءَهُ وَأُمُّ سُلَيْمٍ وَرَاءَ أَبِي طَلْحَةَ، وَلَمْ يَكُنْ مَعَهُمْ غَيْرُهُمْ ».- رَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 1350، وَقَالَ: هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ، وَسُنَّةٌ غَرِيبَةٌ فِي إِبَاحَةِ صَلاَةِ النِّسَاءِ عَلَى الْجَنَائِزِ، وَلَمْ يُخَرِّجَاهُ.
ഉമൈറുബ്‌നു അബീത്വല്‍ഹ മരണപ്പെട്ടപ്പോള്‍ അബൂ ത്വല്‍ഹ നബി (സ) വിളിച്ചുവരുത്തി, അങ്ങനെ നബി (സ) അവരുടെ വീട്ടില്‍ വെച്ച് തന്നെ പരേതന് വേണ്ടി മയ്യിത്ത് നമസ്‌ക്കരിച്ചു. അബൂ ത്വല്‍ഹ നബി (സ) യുടെ തൊട്ടുപിന്നിലും, അദ്ദേഹത്തിന്റെ പത്‌നി ഉമ്മുസുലൈം അബൂ ത്വല്‍ഹയുടെ പിന്നിലും ആയിക്കൊണ്ടായിരുന്നു നമസ്‌ക്കരിച്ചത്. അവരോടൊപ്പം മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. (ഹാകിം: 1350, ബൈഹഖി:
നബി (സ) യുടെ ജനാസ സ്ത്രീകള്‍ നമസ്‌ക്കരിച്ചു.
عَنِ اِبْنِ عَبَّاسٍ قَالَ: لَمَّا مَاتَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أُدْخِلَ الرِّجَّالُ فَصَلَّوْا عَلَيْهِ بِغَيْرِ إمَامٍ أَرْسَالاً حَتَّى فَرَغُوا، ثُمَّ أُدْخِلَ النِّسَاءُ فَصَلِّيَنَّ عَلَيْهِ، ثُمَّ أ أُدْخِلَ الصَّبِيَّانُ فَصَلَّوْا عَلَيْهِ، ثُمَّ أ أُدْخِلَ الْعَبِيدُ فَصَلَّوْا عَلَيْهِ أَرْسَالاً، لَمْ يَأُمَّهُمْ عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحَدٌ.- الْبِدَايَةُ وَالنِّهَايَةُ.
ഇബ്‌നു അബ്ബാസ് പറയുന്നു: ”അല്ലാഹുവിന്റെ ദൂതര്‍ മരിച്ചപ്പോള്‍പുരുഷന്മാരെ ഉള്ളിലേക്ക് വിട്ടു. അവര്‍ ഇമാമില്ലാതെ ചെറു സംഘങ്ങളായി നമസ്‌കരിച്ചു. അവര്‍നമസ്‌കരിച്ച് കഴിഞ്ഞപ്പോള്‍സ്ത്രീകളെ വിട്ടു. അവരും നമസ്‌കരിച്ചു. പിന്നെ അടിമകളെ വിട്ടു. അവരും ചെറു സംഘങ്ങളായി ആരും നേതൃത്വം നല്‍കാതെ നമസ്‌കരിച്ചു” ( ഇമാം ബൈഹഖി തന്റെ സുനനിലും (7156), ഇമാം ഇബ്‌നു കസീര്‍തന്റെ അല്‍ബിദായ വന്നിഹായ യിലുമെല്ലാം (5/265) ഉദ്ധരിച്ചത്).
عَنِ ابْنِ عَبَّاسٍ قَالَ: لَمَّا صُلِّىَ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُدْخِلَ الرِّجَالُ فَصَلَّوْا عَلَيْهِ بِغَيْرِ إِمَامٍ أَرْسَالاً حَتَّى فَرَغُوا ، ثُمَّ أُدْخِلَ النِّسَاءُ فَصَلَّيْنَ عَلَيْهِ، ثُمَّ أُدْخِلَ الصِّبْيَانُ فَصَلَّوْا عَلَيْهِ ، ثُمَّ أُدْخِلَ الْعَبِيدُ فَصَلَّوْا عَلَيْهِ أَرْسَالاً لَمْ يَؤُمَّهُمْ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحَدٌ.- رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 7156.
ഉമര്‍ (റ) ന്റെ സാന്നിദ്ധ്യത്തിലും സ്ത്രീകള്‍ ജനാസ നമസ്‌ക്കരിച്ചു.
‘സ്ത്രീകളുടെ ജനാസ നമസ്‌കാരത്തെ സംബന്ധിച്ചുള്ള അധ്യായം’ എന്ന തലക്കെട്ടിന് താഴെ ഇമാം ഹൈഥമി മജ്മഉസ്സവാഇദില്‍ഇപ്രകാരം ഉദ്ധരിക്കുന്നു:
عَنْ أَبِي إِسْحَاقَ، عَنْ عُمَرَ بن الْخَطَّابِ الْخَطَّابِ: أَنَّهُ انْتَظَرَ أُمَّ عَبْدٍ حَتَّى صَلَّتْ عَلَى عُتْبَةَ.- رَوَاهُ الطَّبَرَانِيُّ فِي الْكَبِير: 20934، قَالَ الْهَيْثَمِيّ فِي مَجْمَع الزَّوَائِد: 4172، إِسْنَادُهُ حَسَنٌ. بَابُ صَلَاةِ النِّسَاءِ عَلَى الجَنَائِزِ.
അബ്ദുല്ലയുടെ മാതാവ്, അവരുടെ മകനായ ഉത്ബത്തിന് വേണ്ടി ജനാസ നമസ്‌കരിക്കും വരെ ഉമറുബ്‌നുല്‍ഖത്ത്വാബ് അവരെ കാത്തിരുന്നു. (മജ്മഉസ്സവാഇദ് 3/37).
ഇതെല്ലാം വ്യക്തമാക്കുന്ന കാര്യം ഇതാണ്: നബി(സ)യുടെയും സ്വഹാബത്തിന്റെയും കാലത്ത് സ്ത്രീകളും ജനാസ നമസ്‌കാരം നിര്‍വഹിച്ചിരുന്നു. സ്ത്രീകള്‍മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിക്കുന്നത് അവരാരും തടഞ്ഞതായി അറിയില്ല. അതുകൊണ്ടുതന്നെ സ്ത്രീകളെ ജനാസ നമസ്‌കാരത്തില്‍നിന്ന് തടയുന്നതിന് യാതൊരു നീതീകരണവുമില്ല.
ശാഫിഈ മദ്ഹബ് എന്ത് പറയുന്നു
ഇമാം നവവി (റ) പറയുന്നു:
وَأَمَّا النِّسَاءُ فَإِنْ كُنَّ مَعَ الرِّجَالِ صَلَّيْنَ مُقْتَدِيَاتٍ بِإِمَامِ الرِّجَالِ. وَإِنْ تَمْحَضْنَ، قَالَ الشَّافِعِيُّ وَالْمُصَنِّفُ وَالْأَصْحَابُ: اسْتُحِبَّ أَنْ يُصَلِّينَ مُنْفَرِدَاتٍ كُلُّ وَاحِدَةٍ وَحْدَهَا. فَإِنْ صَلَّتْ بِهِنَّ إحْدَاهُنَّ جَازَ وَكَانَ خِلَافَ الْأَفْضَلِ. وَفِي هَذَا نَظَرٌ وَيَنْبَغِي أَنْ تُسَنَّ لَهُنَّ الْجَمَاعَةُ كَجَمَاعَتِهِنَّ فِي غَيْرِهَا. وَقَدْ قَالَ بِهِ جَمَاعَةٌ مِنَ السَّلَفِ، مِنْهُمْ: الْحَسَنُ بْنُ صَالِحٍ وَسُفْيَانُ الثَّوْرِيُّ وَأَحْمَدُ وَأَصْحَابُ أَبِي حَنِيفَةَ وَغَيْرُهُمْ وَقَالَ مَالِكُ: فُرَادَى.- شَرْحُ الْمُهَذَّبِ: بَابُ الصَّلَاَةِ عَلَى الْمَيْتِ.
എന്നാല്‍സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ പുരുഷന്മാരോടൊപ്പമാണെങ്കില്‍, പുരുഷന്മാരുടെ ഇമാമിനെ പിന്തുടര്‍ന്നു കൊണ്ട് തന്നെ നമസ്‌ക്കരിക്കട്ടെ. ഇനിയവര്‍ തനിച്ചാണെങ്കില്‍, ഇമാം ശാഫിഈയുടെയും ഗ്രന്ഥകാരനായ ശീറാസിയുടെയും മദ്ഹബിന്റെ ഇമാമുമാരുടെയും അഭിപ്രായത്തില്‍ ഓരോരുത്തരും വെവ്വേറെ ഒറ്റക്കൊറ്റക്ക് നമസ്‌ക്കരിക്കലാണ് ഉത്തമം. ഇനി അവരിലൊരാള്‍അവര്‍ക്ക് ഇമാമായി നിന്ന് നമസ്‌കരിക്കുന്നുവെങ്കില്‍അതും അനുവദനീയമാണ്, പക്ഷെ, ഒറ്റക്കൊറ്റക്കുള്ളതാണ് കൂടുതല്‍ശ്രേഷ്ഠം. (ഇതിനെ ഇമാം നവവി നിരുപണം ചെയ്യുന്നു) ഇപ്പറഞ്ഞത് പക്ഷെ പരിശോധിക്കപ്പെടേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍മറ്റുള്ള നമസ്‌കാരങ്ങളെപ്പോലെ ഇതിലും ജമാഅത്തായി നമസ്‌കരിക്കല്‍അവര്‍ക്ക് സുന്നത്താകുകയാണ് വേണ്ടത്. സലഫുകളില്‍പെട്ട ഇമാം ഹസന്‍ബ്ന്‍സ്വാലിഹ്, ഇമാം സുഫ്യാന്‍അസ്സൗരി, ഇമാം അഹ്മദ്, ഇമാം അബൂഹനീഫയുടെ ശിഷ്യന്മാര്‍ തുടങ്ങിയവരെല്ലാം തന്നെ ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒറ്റക്കാണ് നമസ്‌ക്കരിക്കേണ്ടത് എന്നാണ് ഇമാം മാലിക്ക് പറഞ്ഞത്. (ശറഹുല്‍മുഹദ്ദബ്: മയ്യിത്ത് നമസ്‌ക്കാരം എന്ന അധ്യായം).
ഇനി കേരളത്തിലെ സുന്നി രചനകള്‍ തന്നെ കാണുക: സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കരിക്കാന്‍ പാടില്ല എന്നത് ദീനില്‍ അടിസ്ഥാനമില്ലാത്ത പുത്തന്‍ വാദമാണ്. അവരുടെ ഗ്രന്ഥങ്ങളില്‍തന്നെ സ്ത്രീകള്‍മയ്യിത്ത് നമസ്‌കരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട് എന്നത് തന്നെയാണ് അതിന് തെളിവ്.
പുരുഷന്മാരാണ് മയ്യിത്ത് നമസ്‌കരിക്കേണ്ടത്. പുരുഷന്മാരെ പിന്തുടര്‍ന്ന് സ്ത്രീകള്‍ക്കും നമസ്‌കരിക്കല്‍സുന്നത്താകുന്നു. സ്ത്രീകള്‍ക്ക് സ്വന്തമായി നമസ്‌കരിക്കുകയും ചെയ്യാം.” (കെ വി എം മുസ്‌ല്യാര്‍പന്താവൂര്‍, മരണം, മയ്യിത്ത് നിസ്‌കാരം, സിയാറത്ത്, പേജ് 28)
ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും പിന്നെ സ്ത്രീകളും എന്ന ക്രമത്തില്‍മയ്യിത്തിനോടടുത്ത് നില്‍ക്കണം. പക്ഷെ, ആദ്യം വന്നത് സ്ത്രീയാണെങ്കില്‍അവള്‍മുന്തി നില്‍ക്കരുത്. തന്റെ ശേഷം വന്ന പുരുഷന് സൗകര്യം ചെയ്തുകൊണ്ട് പിന്നിലേക്ക് പോകേണ്ടതാകുന്നു.” (ഉംദ പരിഭാഷ, പേജ് 80).
മരണസമയത്ത് ഋതുമതിയാവുകയോ അവിശ്വാസി ആയിരിക്കുകയോ ചെയ്തവര്‍മയ്യിത്ത് മറമാടിയതിനു ശേഷം അശുദ്ധികളില്‍നിന്നും വിമുക്തരായി മയ്യിത്ത് നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ആ നിസ്‌കാരം സാധുവാകയില്ല.” (ഫത്ഹുല്‍മുഈന്‍പരിഭാഷ, പേജ് 190)
فَلَا تَصُحْ مِنْ كَافِرٍ وَحَائِضِ يَوْمَئِذٍ كَمَنْ بَلَغَ أَوْ أفَّاقَ بَعْدَ الْمَوْتِ وَلَوْ قَبْلَ الْغُسْلِ.- فَتْحُ الْمُعِينِ.
സ്ത്രീകള്‍മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിക്കുന്നതിനെതിരെ കടുത്ത നിലപാടുള്ള വിഭാഗത്തിന്റെ നേതാവായ കാന്തപുരം മുസ്‌ലിയാര്‍അവതാരിക എഴുതിയ ഗ്രന്ഥത്തില്‍ഇങ്ങനെ കാണാം:
സ്ത്രീകള്‍മയ്യിത്ത് നിസ്‌കരിക്കലും അത് ജമാഅത്തായി നിര്‍വ്വഹിക്കലും സുന്നത്താണ്.” (ആധുനികപ്രശ്‌നങ്ങള്‍ ഫിഖ്ഹിലൂടെ 1 /72)
കുളിപ്പിച്ച് കഴിഞ്ഞ് മയ്യിത്ത് കൊണ്ടുപോകുന്നതിന് മുമ്പ് വീട്ടിനകത്തു തന്നെ സൗകര്യമുണ്ടാക്കി പെണ്ണുങ്ങള്‍ക്കും നിസ്‌കരിക്കാം. പള്ളിയിലേക്ക് പോയശേഷം വീട്ടില്‍വെച്ച് നിസ്‌കരിക്കാന്‍പാടില്ല.” (ഒ എം തരുവണ, മയ്യിത്ത് സംസ്‌കരണം, പേജ് 56, പൂങ്കാവനം ബുക്‌സ്)
സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കാരം ഹറാമാണെന്ന് ധരിച്ചുവെച്ച കുറെ ആളുകളുണ്ട്. അക്കാരണത്താല്‍തന്നെ മയ്യിത്ത് നിസ്‌കാരത്തിന്റെ രൂപത്തെക്കുറിച്ച് അവര്‍ അജ്ഞരുമത്രെ. ഈ തെറ്റിദ്ധാരണ നീക്കാനും മയ്യിത്തിന്റെ പേരില്‍നിസ്‌കരിച്ചതിനുള്ള പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നതിനും വേണ്ടി മയ്യിത്ത് കൊണ്ടുപോകുന്നതിനു മുമ്പ് വീട്ടില്‍ വച്ച് സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍അവസരം നല്കുന്നത് നന്നായിരിക്കും.” (സി വി എം ഫൈസി, നെല്ലിക്കാട്ടിരി, മരണം മുതല്‍മഖ്ബറ വരെ, പേജ് 8,9)
ചുരുക്കത്തില്‍മയ്യിത്ത് നമസ്‌കാരം വളരെയേറെ പുണ്യകരവും, പ്രതിഫലാര്‍ഹയവും, പരേതന്റെ പാപങ്ങള്‍പൊറുക്കപ്പെടുന്നതിന് നിമിത്തവുമാകുകയും ചെയ്യുന്ന കര്‍മ്മ മാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രവാചകന്റെ(സ) കാലത്തും അതിനു ശേഷവും ആ സുന്നത്ത് നിലനിന്നു. മദ്ഹബിന്റെ ഇമാമുകളും അത് അംഗീകരിച്ചു. കേരളത്തിലെ സുന്നി പണ്ഡിതന്മാരും അതിനെതിരായിരുന്നില്ല. അതുകൊണ്ട് പ്രവാചകന്‍അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്ത ഒരു പുണ്യകര്‍മ്മത്തെ, തടയാന്‍ആരെയും അനുവദിച്ചുകൂടാ.
അതിനാല്‍ ദീനുല്‍ ഇസ്ലാമിനെ തീനുല്‍ ഇസ്ലാമാക്കിയ പുരോഹിതന്മാരുടെയും പണ്ഡിത വേഷധാരികളുടെയും തിട്ടൂരങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ് യഥാര്‍ഥ സുന്നത്ത് നടപ്പാക്കുക.