പ്രവാചകന്റെ കാലത്ത് മുസ്ലിംകളല്ലാത്തവര്‍ക്ക് പ്രത്യേക ആഘോഷങ്ങള്‍ വല്ലതും ഉണ്ടായിരുന്നോ?
മറുപടി: അനസ് (റ) പറയുന്നു: നബി(സ) മദീനയില്‍ വന്നപ്പോള്‍, കളിവിനോദങ്ങളില്‍ ഏര്‍പ്പെടുകയും ഉല്ലസിക്കുകയും ചെയ്തിരുന്ന രണ്ട് ദിവസങ്ങള്‍ അവിടത്തുകാര്‍ക്കുണ്ടായിരുന്നു. അത് ശ്രദ്ധയില്‍പെട്ടപ്പോള്‍ തിരുമേനി ചോദിച്ചു: എന്താണ് ഈ രണ്ട് ദിവസങ്ങള്‍ക്കുള്ള വിശേഷം? അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് ഉല്ലസിച്ചിരുന്ന ദിനങ്ങളാണിത്. അപ്പോള്‍ തിരുമേനി പറഞ്ഞു: ഈ രണ്ട് ദിവസങ്ങള്‍ക്ക് പകരമായി അല്ലാഹു നിങ്ങള്‍ക്ക് അതിനേക്കാളുത്തമമായ വേറെ രണ്ട് ദിവസങ്ങള്‍ പകരം നല്‍കിയിരിക്കുന്നു. ഈദുല്‍ ഫിത്വ്റും ഈദുല്‍ അള്ഹയുമാണത്.”-(അബൂദാവൂദ്: 1136, അഹ്മദ്: 16622).
عَنْ أَنَسٍ قَالَ: قَدِمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا فَقَالَ: « مَا هَذَانِ الْيَوْمَانِ ». قَالُوا كُنَّا نَلْعَبُ فِيهِمَا فِى الْجَاهِلِيَّةِ. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا يَوْمَ الأَضْحَى وَيَوْمَ الْفِطْرِ ».- رَوَاهُ أَبُو دَاوُد: 1136، وَصَحَّحَهُ الأَلْبَانِيُّ.
ഇതില്‍ നിന്ന് ആ ബഹുസ്വര സമൂഹത്തിലെ ഇതര മതസ്ഥര്‍ക്ക് സവിശേഷമായ ചില ആഘോഷങ്ങള്‍ ഉണ്ടായിരുന്നു എന്നും, അത് നബി (സ) യുടെ ശ്രദ്ധയില്‍ പെട്ടിരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ അതില്‍ പങ്കെടുത്തു മാറ്റുകൂട്ടാന്‍ ശ്രമിക്കുകയായിരുന്നില്ല അവിടുന്ന് ചെയ്തിരുന്നത് എന്നും നേരെമറിച്ച് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ആഘോഷിക്കാനായി അതിലേറെ ഉത്തമമായ രണ്ടു ദിവസങ്ങള്‍ വേറെ തന്നെ അല്ലാഹു അവര്‍ക്ക് നിശ്ചയിച്ചു കൊടുത്തിട്ടുണ്ട് എന്നും പഠിപ്പിക്കുകയായിരുന്നു തിരുമേനി എന്നതും പ്രത്യേകം ശ്രദ്ധിക്കുക.
മറ്റൊരു ഹദീസ് ഇപ്രകാരം കാണാം:
عَنْ عَائِشَةَ قَالَتْ…… قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « يَا أَبَا بَكْرٍ إِنَّ لِكُلِّ قَوْمٍ عِيدًا وَهَذَا عِيدُنَا ».- رَوَاهُ مُسْلِمٌ: 2098.
ആഇശ (റ) യില്‍നിന്ന് നിവേദനം…… റസൂല്‍(സ) പറഞ്ഞു: എല്ലാ സമൂഹത്തിനും അവരവരുടെതായ ഓരോ ആഘോഷങ്ങളുണ്ട്. നമ്മുടെ ആഘോഷം ഇതാണ്: ഈദുല്‍ ഫിത്വ്റും, ഈദുല്‍ അള്ഹായും.-(മുസ്ലിം: 2098).
ചോദ്യം: ഇതരമതസ്ഥരുടെ ആഘോഷ ദിവസങ്ങളില്‍ നബി (സ) യുടെ സമീപനം എന്തായിരുന്നു?
മറുപടി: പ്രവാചക പത്‌നി ഉമ്മുസലമ (റ) പറയുന്നു: മറ്റേതൊരു ദിവസങ്ങളെക്കാളും കൂടുതല്‍, ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു അല്ലാഹുവിന്റെ റസൂല്‍ നോമ്പനുഷ്ടിക്കാറുണ്ടായിരുന്നത്. എന്നിട്ടവിടുന്ന് ഇങ്ങനെ പറയുകയും ചെയ്യാറുണ്ടായിരുന്നു: ഇത് രണ്ടും ബഹുദൈവവിശ്വാസികളുടെ ആഘോഷ ദിവസങ്ങളാകുന്നു, ഞാനവരോട് വിയോജിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. (അഹമ്മദ്: 26750, ഇബ്‌നുഹിബ്ബാന്‍: 3616, അന്നസാഈ: 2789).
عَنْ كُرَيْبٍ، أَنَّهُ سَمِعَ أُمَّ سَلَمَةَ، تَقُولُ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ يَوْمَ السَّبْتِ وَيَوْمَ الْأَحَدِ أَكْثَرَ مِمَّا يَصُومُ مِنَ الْأَيَّامِ، وَيَقُولُ: « إِنَّهُمَا يَوْمَا عِيدٍ لِلْمُشْرِكِينَ وَأَنَا أُرِيدُ أَنْ أُخَالِفَهُمْ ».- رَوَاهُ أَحْمَدُ: 26750 وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ حَسَنٌ.
ഈ ഹദീസിന്റെ തന്നെ മറ്റൊരു നിവേദനം ഇങ്ങനെ കാണാവുന്നതാണ്:
عَنْ كُرَيْبٍ، قَالَ: أَرْسَلَنِي ابْنُ عَبَّاسٍ، وَنَاسٌ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى أُمِّ سَلَمَةَ: أَيُّ الأَيَّامِ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَكْثَرَهَا صِيَامًا؟ قَالَتْ: يَوْمُ السَّبْتِ وَالأَحَدِ، فَأَنْكَرُوا عَلَيَّ وَظَنُّوا أَنِّي لَمْ أَحْفَظْ، فَرَدُّونِي، فَقَالَتْ: مِثْلَ ذَلِكَ فَأَخْبَرْتُهُمْ ، فَقَامُوا بِأَجْمَعِهِمْ ، فَقَالُوا: إِنَّا أَرْسَلْنَا إِلَيْكِ فِي كَذَا وَكَذَا فَزَعَمَ هَذَا أَنَّكِ قُلْتِ كَذَا وَكَذَا، قَالَتْ: صَدَقَ، كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ يَوْمَ السَّبْتِ وَالأَحَدِ أَكْثَرَ مَا يَصُومُ مِنَ الأَيَّامِ، وَيَقُولُ: « إِنَّهُمَا يَوْمَا عِيدٍ لِلْمُشْرِكِينَ وَأَنَا أُرِيدُ أَنْ أُخَالِفَهُمْ ».- رَوَاهُ اِبْن حِبَّان فِي صَحِيحِهِ: 3616، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ:إِسْنَادُهُ قَوِيٌ. وَقَدْ أَخْرَجَ النَّسَائِيّ وَالْبَيْهَقِيُّ وَالْحَاكِمُ. انْظُرْ: السُّنَنَ الْكُبْرَى لِلنَّسَائِيِّ: 2789.
ജൂത ക്രൈസ്തവരും, ബഹുദൈവാരാധകരും, പരലോകത്തില്‍ വിശ്വാസമില്ലാത്ത ഭൗതിക വാദികളുമെല്ലാം ഉള്ള തികച്ചും ബഹുസ്വരമായ ഒരു സമൂഹത്തില്‍ തന്നെയായിരുന്നു നബി (സ) ജീവിച്ചിരുന്നത്.
ചോദ്യം: ഇതര മതസ്ഥരുടെ മതാഘോഷങ്ങള്‍ സ്വന്തംനിലയ്ക്ക് ആഘോഷിക്കുന്നതിന്റെയും അവ സംഘടിപ്പിക്കുന്നതിനും വിധി എന്താണ് ?
മറുപടി: ക്രിസ്തുമതക്കാരുടെ ആഘോഷം എന്ന നിലക്ക് ക്രിസ്മസ് മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല. ക്രിസ്തുവിന്റെ കാലത്ത് ക്രിസ്മസില്ല. ക്രിസ്തുവിനു ശേഷം രണ്ടോ മൂന്നോ നൂറ്റാണ്ട് കഴിഞ്ഞ ശേഷമാണ് ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയത്. അതായത് ക്രിസ്മസ് ക്രിസ്തു തന്നെ പഠിപ്പിക്കാത്ത ആഘോഷമാണ്. ക്രിസ്തുമതം എന്ന മതം തന്നെ ക്രിസ്തു ഉണ്ടാക്കിയിട്ടില്ല. അത് പൌലോസിന്റെ സൃഷ്ടിയാണെന്ന് ചരിത്രകാരന്മാര്‍ അംഗീകരിച്ച കാര്യമാണ്. ഖുര്‍ആന്‍ പറയുന്നത് ക്രിസ്തു മുസ്ലിമായിരുന്നു എന്നാണ്. ഡിസംബര്‍ 25 നാണ് ക്രിസ്തു ജനിച്ചത് എന്നതിനും ചരിത്ര പിന്‍ബലമില്ല. അതൊരു അന്ധവിശ്വാസമാണ്. മാത്രമല്ല ദൈവത്തിനൊരു കുഞ്ഞ് ജനിച്ചു എന്ന സന്തോഷത്തിലാണല്ലോ ക്രിസ്മസ് കൊണ്ടാടപ്പെടുന്നത്. ഖുര്‍ആന്‍ പറയുന്നത് ആകാശവും ഭൂമിയും പൊട്ടിക്കീറാന്‍ കാരണമാകുന്ന ഗുരുതരമായ ഒരു വ്യാജ വാദമാണ് ക്രിസ്തു ദൈവത്തിന്റെ പുത്രനാണ് എന്ന വാദം(മര്‍യം: 90,91) ഇക്കാരണങ്ങളാല്‍ ഒരു മുസ്ലിമിന് ഒരു നിലക്കും ക്രിസ്മസ് ആഘോഷിക്കാന്‍ പാടില്ല.
ഇബ്‌നു ഉമര്‍ നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു: ആരെങ്കിലും ഒരു ജനതയുമായി സാദൃശ്യം പുലര്‍ത്തിയാല്‍ അവനും അവരില്‍ പെട്ടവനായിത്തീര്‍ന്നു. -(അബൂദാവൂദ്: 4033).
عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ».- رَوَاهُ أَبُو دَاوُد: 4033، وَصَحَّحَهُ الأَلْبَانِيُّ.
ശൈഖ് യൂസുഫുല്‍ ഖറദാവി പറയുന്നു: ശൈഖുല്‍ ഇസ്ലാം ഇബിനു തൈമിയ്യയും, ശിഷ്യന്‍ ഇമാം ഇബ്‌നുല്‍ഖയ്യിമും ബഹുദൈവ വിശ്വാസികളുടെയും വേദക്കാരുടെയും ആഘോഷങ്ങളുടെ വിഷയത്തില്‍ വളരെ കര്‍ക്കശമായ നിലപാട് വെച്ചു പുലര്‍ത്തിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. മുസ്ലിംകള്‍ ബഹുദൈവ വിശ്വാസികളുടെയും വേദക്കാരുടെയും മതപരമായ ആഘോഷങ്ങള്‍ സ്വന്തം നിലക്ക് ആഘോഷിക്കുന്ന വിഷയത്തില്‍ അതു തന്നെയാണ് നമ്മുടെയും വീക്ഷണം. ഇന്ന് ചില മുസ്ലിംകള്‍ ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും ആഘോഷിക്കുന്നത് പോലെയോ ചിലപ്പോഴെല്ലാം അതിനേക്കാള്‍ കേമമായോ ആഘോഷിക്കുന്നത് നാം കാണുന്നതുപോലെ. തീര്‍ച്ചയായും നമുക്ക് നമ്മുടേതായ ആഘോഷങ്ങളുണ്ട് അവര്‍ക്ക് അവരുടേതായ ആഘോഷങ്ങളും.
അതേസമയം ഏതെങ്കിലും ഒരു കൂട്ടരെ അവരുടെ ആഘോഷദിവസം ആശംസിക്കുന്നതിന് എന്തെങ്കിലും കുഴപ്പമുള്ളതായി നാം മനസ്സിലാക്കുന്നില്ല. പ്രത്യേകിച്ച് കുടുംബബന്ധം അയല്‍പക്ക ബന്ധം അതുപോലെതന്നെ ചങ്ങാത്തം തുടങ്ങിയ സാമൂഹ്യബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യുന്നത്. കാരണം നല്ല ബന്ധവും മാന്യമായ പെരുമാറ്റവും താല്‍പര്യപ്പെടുന്നത് സമ്പ്രദായമാണ്.
يَقُولُ الشَّيخُ القرضاوي:
وَلَا نَنْسَى أَنْ نَذْكُرَ هُنَا أَنَّ بَعْضَ الفُقَهَاءِ مِثْلَ شَيْخِ الإِسْلَامِ اِبْنِ تَيْمِيَّةَ وَتِلْمِيذَهُ العَلَّامَةُ ابْنُ القَيِّمِ قَدْ شَدَّدُوا فِي مَسْأَلَةِ أَعْيَادِ الْمُشْرِكِينَ وَأَهْلِ الكِتَابِ وَالمُشَارَكَةُ فِيهَا، وَنَحْنُ مَعَهُمْ فِي مُقَاوَمَةِ اِحْتِفَالِ المُسْلِمِينَ بِأَعْيَادِ الْمُشْرِكِينَ وَأَهْلِ الكِتَابِ الدِّينِيَّةِ، كَمَا نَرَى بَعْضَ المُسْلِمِينَ الغَافِلِينَ يَحْتَفِلُونَ بِ (الكْرِيسْمَاس) كَمَا يَحْتَفِلُونَ بِعِيدِ الفِطْرِ، وَعيدِ الأَضْحَى، وَرُبَّمَا أَكْثَرُ، وَهَذَا مَا لَا يَجُوزُ، فَنَحْنُ لَنَا أَعْيَادُنَا، وَهُمْ لَهُمْ أَعْيَادُهُمْ، وَلَكِنْ لَا نَرَى بَأْسًا مِنْ تَهْنِئَةِ القَوْمِ بِأَعْيَادِهِمْ لِمَنْ كَانَ بَيْنَهُ وَبَيْنَهُمْ صِلَةُ قَرَابَةٍ أَوْ جِوَارٌ أَوْ زَمَالَةٌ، أَوْ غَيْرُ ذَلِكَ مِنَ العَلَاقَاتِ الإِجْتِمَاعِيَّةِ، الَّتِي تَقْتَضِي حُسْنَ الصِّلَةِ، وَلُطْفَ المُعَاشَرَةِ الَّتِي يُقِرُّهَا العُرْفُ السَّلِيمُ… – فَتَاوَى مُعَاصَرَةٍ.
ഇങ്ങനെ പറയുമ്പോള്‍ അതിശയിക്കാന്‍ ഒന്നുമില്ല. കാരണം ഈദുല്‍ ഫിത്‌റും ഈദുല്‍ അദ്ഹായും പുത്തന്‍ ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്‍ ചൊല്ലിയും ക്രിസ്ത്യാനികളും ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ. ഇനി ഏതെങ്കിലും അമുസ്ലിം അങ്ങനെ ആഘോഷിക്കാന്‍ തയാറായാലും നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്നതാണ് മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു മുസ്ലിമിന്റെ നിലപാട്. അല്ലാഹു പറഞ്ഞു: ‘യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും (നബിയേ) താങ്കളെപ്പറ്റി തൃപ്തിവരികയില്ല; താങ്കള്‍ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. (അല്‍ബഖ: 120).
{ وَلَنْ تَرْضَى عَنْكَ الْيَهُودُ وَلا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلا نَصِيرٍ}- الْبَقَرَةُ: 120.