HomeQ&Aറജബ് മാസത്തിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന ഹദീസുകൾ സ്വഹീഹാണോ?

റജബ് മാസത്തിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന ഹദീസുകൾ സ്വഹീഹാണോ?

ചോദ്യം- റജബ് മാസത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ചും പ്രസ്തുത മാസത്തിലൊരു ദിവസമെങ്കിലും നോമ്പെടുക്കുന്നവർക്ക് ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലത്തെക്കുറിച്ചുമുള്ള തിരുവചനങ്ങൾ ഉദ്ധരിച്ച് പല ജുമുഅ പ്രസംഗങ്ങളും കേൾക്കാറുണ്ട്. ‘റജബ് അല്ലാഹുവിന്റെ മാസമാണ്; ശഅ്ബാൻ എന്റെ മാസമാണ്; റമദാൻ എന്റെ സമുദായത്തിന്റെയും’ എന്ന വചനം അതിൽപെടുന്നു. ഈ ഹദീസുകളുടെ അവസ്ഥയെന്താണ്? വ്യാജഹദീസുകൾ നബി(സ)യിലേക്ക് ചേർത്ത് ഉദ്ധരിക്കുന്നവരെ സംബന്ധിച്ച വിധിയെന്താണ്?

ഉത്തരം- റജബ് മാസത്തിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന ഒറ്റ ഹദീസും സ്വഹീഹല്ല. യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളിലൊന്ന് എന്ന സവിശേഷത മാത്രമേ അതിനുള്ളൂ. റജബ്, ദുൽഖഅദ്, ദുൽഹിജ്ജ, മുഹർറം എന്നിവയാണ് യുദ്ധം നിഷിദ്ധമായ നാലു മാസങ്ങൾ. ‘അവയിൽ നാലെണ്ണം പവിത്രമാണ്’ എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇവയിൽ റജബിന് മാത്രം വല്ല പ്രത്യേകതയും ഉള്ളതായി സ്പഷ്ടമാക്കുന്ന സ്വീകാര്യമായ തിരുവചനങ്ങളൊന്നും നിവേദനം ചെയ്യപ്പെട്ടിട്ടില്ല. ‘ഹസൻ’ (നല്ലത്) ആയ ഒരു ഹദീസുണ്ട്. അത് ഇപ്രകാരമാണ്: തിരുദൂതർ ശഅ്ബാൻ മാസത്തിലാണ് ഏറ്റവും കൂടുതൽ നോമ്പ് നോറ്റിരുന്നത്. അതുസംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘റജബിനും റമദാന്നുമിടയിൽ ജനങ്ങൾ മറന്നുപോകുന്ന ഒരു മാസമാണത്.’ ഈ വചനം റജബിന് ഒരു സവിശേഷതയുണ്ട് എന്ന് കുറിക്കുന്നു. എന്നാൽ, ‘റജബ് അല്ലാഹുവിന്റെ മാസമാണ്; ശഅ്ബാൻ എന്റെ മാസമാണ്; റമദാൻ എന്റെ സമുദായത്തിന്റെയും’ എന്ന ഹദീസ് അത്യന്തം ദുർബലമാണ്. അതൊരു വ്യാജനിർമിതിയാണെന്നത്രെ പണ്ഡിതമതം. റജബിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന മറ്റു ഹദീസുകളുടെ സ്ഥിതിയും ഭിന്നമല്ല. റജബിലെ നമസ്‌കാരത്തിനും പാപമോചനപ്രാർഥനക്കും പ്രത്യേക പ്രതിഫലം വാഗ്ദാനം ചെയ്യുന്ന വചനങ്ങൾ ഉദാഹരണം. അവയിൽ കാണുന്ന അതിശയോക്തിയും അതിരുവിട്ട ഭീഷണിയും അവ വ്യാജമാണെന്ന് തെളിയിക്കുന്നു. ഒരു ഹദീസിൽ നിസ്സാര കാര്യത്തിന് വൻ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ഒരു കൊച്ചുതെറ്റിന് കഠിനശിക്ഷ വിധിക്കുന്നതും അത് വ്യാജമാണ് എന്നതിന്റെ ലക്ഷണമാണ്. ‘വിശക്കുന്നവന് ഒരുപിടി ആഹാരം നൽകുന്നത് ആയിരം പള്ളികൾ പണിയുന്നതിലും ഉത്തമമാണ്’ എന്ന വചനം ഇയ്യിനത്തിൽ പെടുന്നു. കാരണം, വിശക്കുന്നവന് ഒരുപിടി ആഹാരം നൽകുന്നത് ആയിരം പള്ളികൾ നിർമിക്കുന്നതിലും പ്രതിഫലാർഹമാവുകയെന്നത് യുക്തിസഹമല്ല.

റജബിനെക്കുറിച്ച് വന്ന ഹദീസുകളെല്ലാം ഇത്തരത്തിലുള്ളതാണ്. ഇത്തരം ഹദീസുകളെക്കുറിച്ച് പണ്ഡിതന്മാർ ബോധവാന്മാരാകേണ്ടതും അവ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പു നൽകേണ്ടതുമുണ്ട്. ‘ഒരു ഹദീസ് വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് അത് ഉദ്ധരിക്കുന്നവൻ വ്യാജനിർമാതാക്കളിലൊരുവനാണ്’ എന്ന് തിരുവചനമുണ്ട്.2 താനുദ്ധരിക്കുന്ന ഒരു ഹദീസ് വ്യാജമാണെന്ന് ഒരാൾക്ക് അറിയാതെ വരാം. പക്ഷേ, അത് അറിയാൻ അയാൾ ബാധ്യസ്ഥനാണ്. അയാൾ ഹദീസുകളെ അതിന്റെ ഉപാദാനങ്ങളിൽ നിന്ന് പഠിക്കണം. അവലംബനീയമായ ഹദീസ് ഗ്രന്ഥങ്ങളേറെയുണ്ട്. ദുർബലവും വ്യാജവുമായ ഹദീസുകൾ സമാഹരിച്ച പ്രത്യേകം കൃതികളുമുണ്ട്. സഖാവിയുടെ ‘അൽമഖാസ്വിദുൽ ഹസന’, ഇബ്‌നുദ്ദൈബഗിന്റെ ‘തമ്മീസുത്ത്വയ്യിബി മിനൽ ഖബീസി ലിമാ യദൂറു അലാ അൽസിനതിന്നാസി മിനൽ ഹദീസി’, അജലൂനിയുടെ ‘കശ്ഫുൽഖഫാ വൽ ഇൽബാസി ഫീമശ്തഹറ മിനൽ അഹാദീസി അലാ അൽസിനതിന്നാസി’ തുടങ്ങിയ കൃതികൾ ഉദാഹരണം. ഇത്തരം കൃതികൾ ധാരാളമുണ്ട്. പ്രസംഗകൻമാർ അവ അറിഞ്ഞിരിക്കണം. ഒരു ഹദീസിന്റെ സ്വീകാര്യത സംബന്ധിച്ച് ഉത്തമവിശ്വാസമില്ലാതെ അത് ഉദ്ധരിച്ചുപോകാതിരിക്കാൻ മുൻചൊന്ന ഗ്രന്ഥങ്ങളെക്കുറിച്ച അറിവ് അനിവാര്യമാണ്. വ്യാജവും കടത്തിക്കൂട്ടിയതുമായ ഇത്തരം ഹദീസുകളാണ് ഇസ്‌ലാമിക സംസ്‌കാരം നേരിടുന്ന വിപത്തുകളിലൊന്ന്. അവയാകട്ടെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ജനഹൃദയങ്ങളിലും സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു! അതിനാൽ അത്തരം കള്ളച്ചരക്കുകളുടെ സ്വാധീനത്തിൽനിന്ന് ഇസ്‌ലാമിക സംസ്‌കാരത്തെ ശുദ്ധീകരിക്കാൻ നമുക്ക് ബാധ്യതയുണ്ട്.

Also Read  ദൈവം നീതിമാനോ?
Also Read  കുട്ടികളുടെ നോമ്പ് എപ്പോൾ?

Материалы по теме:

റമദാനിൽ വിട്ട നോമ്പ് ശഅ്ബാനിൽ
ചോദ്യം- റമദാനിൽ വിട്ടുപോയ നോമ്പ് ശഅ്ബാനിൽ നോറ്റുവീട്ടാമോ? ഉത്തരം- റമദാനിൽ വിട്ടുപോയ നോമ്പ് അടുത്ത റമദാന് മുമ്പായി ഏത് മാസത്തിലും നോറ്റു വീട്ടാവുന്നതാണ്. റമദാനിൽ വിട്ട നോമ്പ് നോറ്റുവീട്ടാൻ ഒരു മുസ്ലിമിന്റെ മുമ്പിൽ നീണ്ട ...
പരലോകമുണ്ടെന്നതിന് തെളിവുണ്ടോ?
ചോദ്യം-  ''മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് (after death we are resurrected) വല്ല തെളിവുമുണ്ടോ?'' ഉത്തരം-  അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൗതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ ...
വാർധക്യം, ഗർഭം, മുലയൂട്ടൽ
ചോദ്യം- ഒരു പടുവൃദ്ധന് റമദാനിലെ നോമ്പ് ഒഴിവാക്കാമോ? നോമ്പുനോറ്റാൽ ഗർഭസ്ഥശിശു മരിച്ചുപോകുമെന്ന് ഭയപ്പെടുന്ന ഗർഭിണി നോമ്പ് നോൽക്കേണ്ടതുണ്ടോ? നോമ്പ് ഒഴിവാക്കുന്ന പക്ഷം ഇരുവരും നല്കേണ്ടുന്ന പ്രായശ്ചിത്തം എന്ത്? നോമ്പു കാലത്ത് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാമോ? ഉത്തരം- ...
തറാവീഹ് നമസ്കാരവും സ്ത്രീകളും
ചോദ്യം- ചില സ്ത്രീകൾ തറാവീഹ് നമസ്കാരത്തിന് പള്ളിയിൽ പോകുന്നത് പതിവാക്കിയിട്ടുണ്ട്. ഭർത്താവിനോട് അനുവാദം വാങ്ങാതെയാണ് ചിലർ പോകാറ്. ചിലർ പള്ളിയിൽ സംസാരിക്കുന്നത് കേൾക്കാം. അവർ തറാവീഹ് പള്ളിയിൽവെച്ച് നമസ്കരിക്കേണ്ടതുണ്ടോ? ഉത്തരം- തറാവീഹ് നമസ്കാരം സ്ത്രീകൾക്കോ ...
നമസ്കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ്
ചോദ്യം- നമസ്കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ് സ്വീകാര്യമാവുമോ? ഒന്നുപേക്ഷിച്ചാൽ മറ്റൊന്നു സ്വീകാര്യമാവാത്ത വിധം ആരാധനകൾ പരസ്പരം ബന്ധമുള്ളവയാണോ? ഉത്തരം- നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ നിർബന്ധമായ എല്ലാ ആരാധനകളും അനുഷ്ഠിക്കാൻ ബാധ്യസ്ഥനാണ് മുസ്ലിം. അകാരണമായി ...
ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

1 COMMENT

Comments are closed.

Recent Posts

Related Posts

Материалы по теме:

തറാവീഹ് നമസ്കാരവും സ്ത്രീകളും
ചോദ്യം- ചില സ്ത്രീകൾ തറാവീഹ് നമസ്കാരത്തിന് പള്ളിയിൽ പോകുന്നത് പതിവാക്കിയിട്ടുണ്ട്. ഭർത്താവിനോട് അനുവാദം വാങ്ങാതെയാണ് ചിലർ പോകാറ്. ചിലർ പള്ളിയിൽ സംസാരിക്കുന്നത് കേൾക്കാം. അവർ തറാവീഹ് പള്ളിയിൽവെച്ച് നമസ്കരിക്കേണ്ടതുണ്ടോ? ഉത്തരം- തറാവീഹ് നമസ്കാരം സ്ത്രീകൾക്കോ ...
ആർത്തവം തടയുന്ന ഗുളികകൾ ഉപയോഗിക്കുന്നത്
ചോദ്യം- റമദാനിലെ എല്ലാ ദിനങ്ങളും പുണ്യവും അനുഗ്രഹവും നിറഞ്ഞതാണെന്ന് ഞങ്ങൾക്കറിയാം. അതിനാൽ റമദാനിലെ ഏതാനും ദിവസങ്ങളിൽ നോമ്പും നമസ്കാരവുമില്ലാതെ കഴിച്ചുകൂട്ടുന്നത് ഞങ്ങളിഷ്ടപ്പെടുന്നില്ല. അതൊഴിവാക്കുവാൻ ആർത്തവം തടയുന്ന ഗുളികകൾ ഉപയോഗിക്കുന്നത് അനുവദനീയമാണോ? അവയിൽ ചിലത് ...
സമയം തെറ്റിയ അത്താഴം, മറന്ന് ഭക്ഷിച്ചാൽ
ചോദ്യം- ഉറങ്ങിപ്പോയതുമൂലമോ മറ്റോ ഒരാൾ അത്താഴം കഴിക്കാൻ വൈകിപ്പോകുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്കുവിളി കേൾക്കുന്നു. ഉടനെ അത്താഴം നിർത്തേണ്ടതുണ്ടോ? ബാങ്കുവിളി തീരുവോളം തുടരാമോ? ഉത്തരം- ബാങ്കുവിളിക്കുന്നത് നിശ്ചിത സമയത്ത് തന്നെയാണെന്നുറപ്പുണ്ടെങ്കിൽ ബാങ്കുകേട്ട ഉടനെത്തന്നെ തീറ്റിയും ...
നമസ്കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ്
ചോദ്യം- നമസ്കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ് സ്വീകാര്യമാവുമോ? ഒന്നുപേക്ഷിച്ചാൽ മറ്റൊന്നു സ്വീകാര്യമാവാത്ത വിധം ആരാധനകൾ പരസ്പരം ബന്ധമുള്ളവയാണോ? ഉത്തരം- നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ നിർബന്ധമായ എല്ലാ ആരാധനകളും അനുഷ്ഠിക്കാൻ ബാധ്യസ്ഥനാണ് മുസ്ലിം. അകാരണമായി ...
കൂട്ടൂകച്ചവടത്തിലെ ലാഭം പലിശയാകാതിരിക്കാൻ
ചോദ്യം: നാട്ടിൽ ഇന്ന് കൂട്ടൂകച്ചവടം (Joint venture) പൊടിപൊടിക്കുന്നു. ഒരാളുടെ പക്കൽ അഞ്ചോ പത്തോ ലക്ഷം രൂപയുണ്ടെങ്കിൽ അത് ഏതെങ്കിലും വ്യക്തിയിലോ സ്ഥാപനത്തിലോ നൽകി മാസത്തിൽ ലാഭവിഹിത വരുമാനം സ്വീകരിക്കുന്നു! പണം ലാഭ ...

ചോദ്യം- റജബ് മാസത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ചും പ്രസ്തുത മാസത്തിലൊരു ദിവസമെങ്കിലും നോമ്പെടുക്കുന്നവർക്ക് ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലത്തെക്കുറിച്ചുമുള്ള തിരുവചനങ്ങൾ ഉദ്ധരിച്ച് പല ജുമുഅ പ്രസംഗങ്ങളും കേൾക്കാറുണ്ട്. ‘റജബ് അല്ലാഹുവിന്റെ മാസമാണ്; ശഅ്ബാൻ എന്റെ മാസമാണ്; റമദാൻ എന്റെ സമുദായത്തിന്റെയും’ എന്ന വചനം അതിൽപെടുന്നു. ഈ ഹദീസുകളുടെ അവസ്ഥയെന്താണ്? വ്യാജഹദീസുകൾ നബി(സ)യിലേക്ക് ചേർത്ത് ഉദ്ധരിക്കുന്നവരെ സംബന്ധിച്ച വിധിയെന്താണ്?

ഉത്തരം- റജബ് മാസത്തിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന ഒറ്റ ഹദീസും സ്വഹീഹല്ല. യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളിലൊന്ന് എന്ന സവിശേഷത മാത്രമേ അതിനുള്ളൂ. റജബ്, ദുൽഖഅദ്, ദുൽഹിജ്ജ, മുഹർറം എന്നിവയാണ് യുദ്ധം നിഷിദ്ധമായ നാലു മാസങ്ങൾ. ‘അവയിൽ നാലെണ്ണം പവിത്രമാണ്’ എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇവയിൽ റജബിന് മാത്രം വല്ല പ്രത്യേകതയും ഉള്ളതായി സ്പഷ്ടമാക്കുന്ന സ്വീകാര്യമായ തിരുവചനങ്ങളൊന്നും നിവേദനം ചെയ്യപ്പെട്ടിട്ടില്ല. ‘ഹസൻ’ (നല്ലത്) ആയ ഒരു ഹദീസുണ്ട്. അത് ഇപ്രകാരമാണ്: തിരുദൂതർ ശഅ്ബാൻ മാസത്തിലാണ് ഏറ്റവും കൂടുതൽ നോമ്പ് നോറ്റിരുന്നത്. അതുസംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘റജബിനും റമദാന്നുമിടയിൽ ജനങ്ങൾ മറന്നുപോകുന്ന ഒരു മാസമാണത്.’ ഈ വചനം റജബിന് ഒരു സവിശേഷതയുണ്ട് എന്ന് കുറിക്കുന്നു. എന്നാൽ, ‘റജബ് അല്ലാഹുവിന്റെ മാസമാണ്; ശഅ്ബാൻ എന്റെ മാസമാണ്; റമദാൻ എന്റെ സമുദായത്തിന്റെയും’ എന്ന ഹദീസ് അത്യന്തം ദുർബലമാണ്. അതൊരു വ്യാജനിർമിതിയാണെന്നത്രെ പണ്ഡിതമതം. റജബിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന മറ്റു ഹദീസുകളുടെ സ്ഥിതിയും ഭിന്നമല്ല. റജബിലെ നമസ്‌കാരത്തിനും പാപമോചനപ്രാർഥനക്കും പ്രത്യേക പ്രതിഫലം വാഗ്ദാനം ചെയ്യുന്ന വചനങ്ങൾ ഉദാഹരണം. അവയിൽ കാണുന്ന അതിശയോക്തിയും അതിരുവിട്ട ഭീഷണിയും അവ വ്യാജമാണെന്ന് തെളിയിക്കുന്നു. ഒരു ഹദീസിൽ നിസ്സാര കാര്യത്തിന് വൻ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ഒരു കൊച്ചുതെറ്റിന് കഠിനശിക്ഷ വിധിക്കുന്നതും അത് വ്യാജമാണ് എന്നതിന്റെ ലക്ഷണമാണ്. ‘വിശക്കുന്നവന് ഒരുപിടി ആഹാരം നൽകുന്നത് ആയിരം പള്ളികൾ പണിയുന്നതിലും ഉത്തമമാണ്’ എന്ന വചനം ഇയ്യിനത്തിൽ പെടുന്നു. കാരണം, വിശക്കുന്നവന് ഒരുപിടി ആഹാരം നൽകുന്നത് ആയിരം പള്ളികൾ നിർമിക്കുന്നതിലും പ്രതിഫലാർഹമാവുകയെന്നത് യുക്തിസഹമല്ല.

റജബിനെക്കുറിച്ച് വന്ന ഹദീസുകളെല്ലാം ഇത്തരത്തിലുള്ളതാണ്. ഇത്തരം ഹദീസുകളെക്കുറിച്ച് പണ്ഡിതന്മാർ ബോധവാന്മാരാകേണ്ടതും അവ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പു നൽകേണ്ടതുമുണ്ട്. ‘ഒരു ഹദീസ് വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് അത് ഉദ്ധരിക്കുന്നവൻ വ്യാജനിർമാതാക്കളിലൊരുവനാണ്’ എന്ന് തിരുവചനമുണ്ട്.2 താനുദ്ധരിക്കുന്ന ഒരു ഹദീസ് വ്യാജമാണെന്ന് ഒരാൾക്ക് അറിയാതെ വരാം. പക്ഷേ, അത് അറിയാൻ അയാൾ ബാധ്യസ്ഥനാണ്. അയാൾ ഹദീസുകളെ അതിന്റെ ഉപാദാനങ്ങളിൽ നിന്ന് പഠിക്കണം. അവലംബനീയമായ ഹദീസ് ഗ്രന്ഥങ്ങളേറെയുണ്ട്. ദുർബലവും വ്യാജവുമായ ഹദീസുകൾ സമാഹരിച്ച പ്രത്യേകം കൃതികളുമുണ്ട്. സഖാവിയുടെ ‘അൽമഖാസ്വിദുൽ ഹസന’, ഇബ്‌നുദ്ദൈബഗിന്റെ ‘തമ്മീസുത്ത്വയ്യിബി മിനൽ ഖബീസി ലിമാ യദൂറു അലാ അൽസിനതിന്നാസി മിനൽ ഹദീസി’, അജലൂനിയുടെ ‘കശ്ഫുൽഖഫാ വൽ ഇൽബാസി ഫീമശ്തഹറ മിനൽ അഹാദീസി അലാ അൽസിനതിന്നാസി’ തുടങ്ങിയ കൃതികൾ ഉദാഹരണം. ഇത്തരം കൃതികൾ ധാരാളമുണ്ട്. പ്രസംഗകൻമാർ അവ അറിഞ്ഞിരിക്കണം. ഒരു ഹദീസിന്റെ സ്വീകാര്യത സംബന്ധിച്ച് ഉത്തമവിശ്വാസമില്ലാതെ അത് ഉദ്ധരിച്ചുപോകാതിരിക്കാൻ മുൻചൊന്ന ഗ്രന്ഥങ്ങളെക്കുറിച്ച അറിവ് അനിവാര്യമാണ്. വ്യാജവും കടത്തിക്കൂട്ടിയതുമായ ഇത്തരം ഹദീസുകളാണ് ഇസ്‌ലാമിക സംസ്‌കാരം നേരിടുന്ന വിപത്തുകളിലൊന്ന്. അവയാകട്ടെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ജനഹൃദയങ്ങളിലും സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു! അതിനാൽ അത്തരം കള്ളച്ചരക്കുകളുടെ സ്വാധീനത്തിൽനിന്ന് ഇസ്‌ലാമിക സംസ്‌കാരത്തെ ശുദ്ധീകരിക്കാൻ നമുക്ക് ബാധ്യതയുണ്ട്.

Also Read  കൂട്ടൂകച്ചവടത്തിലെ ലാഭം പലിശയാകാതിരിക്കാൻ

Материалы по теме:

യാത്രക്കാരന് നോമ്പ് ഒഴിവാക്കാവുന്ന ദൂരം
ചോദ്യം- യാത്രക്കാരന് നോമ്പ് ഒഴിവാക്കുവാൻ എത്ര ദൂരം യാത്ര ചെയ്യണം? അത് 81 കിലോമീറ്ററാണോ? യാത്രയിൽ ഒരു ക്ലേശവും ഇല്ലെങ്കിലും ഒഴിവാക്കേണ്ടതുണ്ടോ? ഉത്തരം- യാത്രക്കാരന് നോമ്പ് ഒഴിവാക്കാമെന്ന് ഖുർആൻ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ""നിങ്ങളിലൊരാൾ രോഗിയാവുകയോ ...
ഒരാളെ വിവാഹം കഴിക്കാൻ രണ്ടുപേർ പ്രാർഥിക്കുന്നത്?
ചോദ്യം: ഒരു യുവാവ് എന്നെ വിവാഹാലോചന നടത്താൻ ആഗ്രഹിക്കുന്നു. എന്നാൽ, വിവാഹോലചന വേണ്ട വിധത്തിൽ പുരോഗമിക്കുന്നില്ല. ഞാൻ അല്ലാഹുവിനോട് ഞങ്ങളെ നന്മയിൽ ഒരുമിപ്പിക്കാൻ പ്രാർഥിക്കാറുണ്ടായിരുന്നു. ആ യുവാവ് വിവാഹലോചന നടത്താൻ എന്റെ സഹോദരി ...
സ്ത്രീ ആസകലം തിന്മയോ?
ചോദ്യം-  'നഹ്ജുൽ ബലാഗ' എന്ന ഗ്രന്ഥത്തിൽ അലിയ്യുബ്‌നു അബീത്വാലിബിന്റേതായി ഇപ്രകാരം ഒരു വാക്യം കാണാം: 'സ്ത്രീ ആസകലം തിന്മയാണ്. അവളുടെ തിന്മകളാകട്ടെ, അനിവാര്യവും.' ഈ വാക്യത്തിന്റെ വ്യാഖ്യാനമെന്താണ്? സ്ത്രീക്ക് ഇസ്‌ലാം കൽപിച്ചരുളിയിട്ടുള്ള പദവിക്ക് ...
വാർധക്യം, ഗർഭം, മുലയൂട്ടൽ
ചോദ്യം- ഒരു പടുവൃദ്ധന് റമദാനിലെ നോമ്പ് ഒഴിവാക്കാമോ? നോമ്പുനോറ്റാൽ ഗർഭസ്ഥശിശു മരിച്ചുപോകുമെന്ന് ഭയപ്പെടുന്ന ഗർഭിണി നോമ്പ് നോൽക്കേണ്ടതുണ്ടോ? നോമ്പ് ഒഴിവാക്കുന്ന പക്ഷം ഇരുവരും നല്കേണ്ടുന്ന പ്രായശ്ചിത്തം എന്ത്? നോമ്പു കാലത്ത് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാമോ? ഉത്തരം- ...
കാരണമില്ലാതെ നോമ്പൊഴിവാക്കിയാൽ
ചോദ്യം- റമദാനിലെ ചില ദിവസങ്ങളിൽ മാത്രം നോമ്പെടുക്കുകയും മറ്റു ദിവസങ്ങളിൽ കാരണമില്ലാതെ നോമ്പൊഴിവാക്കുകയും ചെയ്ത ഒരാൾക്ക് നോറ്റ നോമ്പുകളുടെ പ്രതിഫലം ലഭിക്കുമോ? ഉത്തരം- ചെയ്ത കാര്യങ്ങൾ പരിഗണിക്കപ്പെടും. പക്ഷേ, പ്രശ്നം നോറ്റ നോമ്പുകൾ പരിഗണിക്കപ്പെടുമോ ...
error: Content is protected !!