ചോദ്യം: കൈയിനു പ്ലാസ്റ്റർ ഇട്ടാൽ തയമ്മും മാത്രം മതിയോ, മറ്റവയവങ്ങൾ കഴുകേണ്ടതുണ്ടോ? സിമന്റീട്ട സ്ഥലം, കിടക്ക, പായ മുതലായവയിൽ അടിച്ച് തയമം ചെയ്യാമോ?
ഉത്തരം. വെള്ളം ഉപയോഗിക്കാൻ തടസ്സമുള്ള അവയവത്തിനു വേണ്ടി തയമ്മും ചെയ്യുകയും മറ്റവയവങ്ങൾ വെള്ള മൂപയാഗിച്ചു ശുദ്ധിയാക്കുകയുമാണ് വേണ്ടത്. കൈക്ക് പ്ലാസ്റ്ററിട്ട ആൾ വൂദ് ചെയ്യുമ്പോൾ, പ്ലാസ്റ്ററിട്ട കൈ അല്ലാത്ത അവയവങ്ങളിൽ സാധാരണ പോലെ വുദൂ ചെയ്യുകയും കൈക്കു വേണ്ടി തയമ്മും ചെയ്യുകയും ചെയ്യുക. ശുദ്ധമായ ഏതു പ്രതലത്തിലും തയമ്മും ചെയ്യാവുന്നതാണ്. അത് തറയോ ചുമരോ പായയോ തലയിണയോ എന്തുമാകാം. അതിൽ അഴുക്കോ മാലിന്യമോ ഉണ്ടായിരിക്കരുതെന്നു മാത്രം.