പല ആവശ്യങ്ങള്‍ക്കായി നിരന്തരം ബാങ്കിടപാടുകള്‍ നടത്തുന്ന ഒരാളാണ് ഞാന്‍. പുതുതലമുറ ബാങ്കിങ് സംവിധാനത്തിന്റെ ഒട്ടുമിക്ക സേവനങ്ങളും ഞാന്‍ ഉപയോഗപ്പെടുത്താറുണ്ട്. സേവിങ്‌സ് അക്കൗണ്ടില്‍ വരുന്ന ചെറിയ പലിശ രോഗികളെയോ നിര്‍ധരരെയോ സഹായിക്കാനായി നീക്കിവെക്കുകയാണ് സാധാരണ ഞാന്‍ ചെയ്യാറുള്ളത്. ബാങ്കുകള്‍ പലവിധത്തില്‍ നമ്മില്‍ നിന്നും ഈടാക്കുന്ന ഫീസുകള്‍ക്ക് ഈ പലിശയായി കിട്ടുന്ന തുക ചെലവഴിക്കാം എന്ന് ഒരു സുഹൃത്തില്‍ നിന്നും ഞാന്‍ കേട്ടു. അത് ഹറാമിന്റെ പരിധിയില്‍ വരുമോ?
മറുപടി: ഉടമ ആരാണെന്നറിയാത്ത അന്യന്റെ മുതലാണ് ബാങ്കില്‍ നിന്നുള്ള പലിശ. ചികിത്സ, വിദ്യാഭ്യാസം, പെണ്‍മക്കളുടെ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് ലോണെടുന്ന പാവങ്ങള്‍ നരകയാതന അനുഭവിച്ച് തിരിച്ചടക്കുന്ന പലിശയില്‍ നിന്നാണ് ബാങ്ക് അവിടത്തെ നിക്ഷേപകന് പലിശ നല്‍കുന്നത്. എന്റെ പണം ഒരാള്‍ മോഷ്ടിച്ചു എന്നത് മറ്റൊരാളുടെ പണം മോഷ്ടിക്കാന്‍ എനിക്ക് ന്യായമല്ലാത്തത് പോലെ തന്നെയാണ് പലിശ ഉപയോഗിക്കുന്നതും. ഒരാള്‍ തന്റെ പേരിലുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശ തന്റെ മേലുള്ള ലോണിന്റെ പലിശയടക്കുന്നതിന് ഉപയോഗിക്കുന്നത് നിഷിദ്ധമാവുന്നത് അക്കാരണത്താലാണ്.
ബാങ്ക് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ്ജുകള്‍ പലിശയില്‍ നിന്ന് കുറക്കാമോ എന്നതാണ് ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന സംശയം. പലിശ സ്വന്തത്തിന്റേയോ കുടുംബത്തിന്റെയോ ആവശ്യത്തിന് ഒരു നിലക്കും ഉപയോഗിക്കാവതല്ല. ബാങ്ക് ഉപഭോക്താവിന് നല്‍കുന്ന സേവനങ്ങളുടെ പേരിലാണ് സര്‍വീസ് ചാര്‍ജ്ജുകള്‍ ഈടാക്കുന്നത്. അതുകൊണ്ടു തന്നെ പ്രസ്തുത സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വ്യക്തി സ്വന്തം സമ്പത്തില്‍ നിന്നാണ് അതിനുള്ള ചാര്‍ജ്ജുകള്‍ നല്‍കേണ്ടത്, അല്ലാതെ അന്യന്റെ മുതലായ പലിശയില്‍ നിന്നല്ല. പലിശയായി കിട്ടുന്ന തുക ബാങ്കിന്റെ സര്‍വീസ് ചാര്‍ജ്ജുകള്‍ക്കായി ഉപയോഗിക്കുന്നത് ഒരു നിലക്കും അനുവദനീയമല്ല.
കുറഞ്ഞ പലിശ നിരക്കില്‍ ലോണെടുക്കാമോ?
ബാങ്ക് ലോണ്‍
നമ്മുടെ സമ്പത്തിനെ ഹറാമില്‍ നിന്ന് ശുദ്ധീകരിക്കാം?
ബാങ്ക് ജോലി അനുവദനീയമോ?