ചോദ്യം : എന്റെ മൊബൈലില്‍ ഖുര്‍ആന്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ബാത്ത്‌റൂമില്‍ കയറുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്താല്‍ മതിയോ അതല്ല അത്തരം ആപ്ലിക്കേഷനുകള്‍ പൂര്‍ണ്ണമായും ഫോണില്‍ നിന്ന് നീക്കണമോ?
മറുപടി : ദൈവിക വചനങ്ങളങ്ങിയ സംഗതികള്‍ മ്ലേഛസ്ഥലങ്ങളില്‍ കൊണ്ടു പോവുന്നത് നല്ലതല്ല.
https://norgerx.com/red-viagra-norge.html
ഖുര്‍ആന്‍ പറയുന്നു : വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ. (ഹജ്ജ് : 32) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അതി തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും. നബി(സ) വിസര്‍ജ്യ സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് മുദ്രണം ചെയ്യപ്പെട്ട തന്റെ മോതിരം ഊരിവെക്കുക പതിവായിരുന്നു. പക്ഷെ ഇക്കാലത്ത് ഒഴിച്ചുകൂടാനാകാത്ത മൊബൈല്‍ ഫോണുകളില്‍ മിക്കവാറും ഖുര്‍ആനും ഹദീസുമൊക്കെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഫോണിന്റെ സ്‌ക്രീനില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ കാണാത്തവിധം ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്ത് ബാത്ത്‌റൂമില്‍ കയറാന്‍ ശ്രദ്ധിക്കുക. കഴിവിന്റെ പരമാവധി വിശുദ്ധവാക്യങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട വസ്തുക്കള്‍ വിസര്‍ജ്യസ്ഥലത്തേക്ക് കയറ്റാതിരിക്കുക.
അവലംബം : islamweb.net
വിവ. ഇസ്മായില്‍ അഫാഫ്