Home ഖു‌‍ർആൻ ആർത്തവക്കാരി ഖുർആൻ പാരായണം ചെയ്യാമോ?

ആർത്തവക്കാരി ഖുർആൻ പാരായണം ചെയ്യാമോ?

ചോദ്യം: എനിക്ക് കുറേ ഭാഗം ഹിഫ്ളുണ്ട്, റമദാനിൽ അതെല്ലാം റിവിഷൻ നടത്താറുണ്ട്. മെൻസസ് പിരിയഡിൽ അതു പറ്റുമോ ?

മറുപടി- ഫുഖാക്കൾക്കിടയിൽ തർക്കമുള്ള വിഷയമാണിത്. പ്രധാനമായും രണ്ടു വീക്ഷണമാണ് ഈ വിഷയത്തിൽ ഉള്ളത്. ഇരു വിഭാഗത്തിനും അവരുടേതായ തെളിവുകളും ന്യായങ്ങളും ധാരാളമുണ്ട്. അതിനാൽ ഒരു മുസ്ലിമിന് ഇതിലേത്. നിരീക്ഷണം സ്വീകരിക്കാനും സ്വാതന്ത്യമുണ്ട്. ഒരു കൂട്ടർ മറ്റെ കൂട്ടരെ ആക്ഷേപിക്കുന്നതിനോ തങ്ങളുടെ വീക്ഷണമേ ശരിയുള്ളു എന്ന് ശഠിച്ച് മറ്റുളളവരെ അതിന് നിർബന്ധിക്കാനോ പഴുതില്ല, ആർത്തവക്കാരിക്ക് ഖുർആൻ പാരായണമാവാം എന്നാണ് ഇമാം മാലികിന്റെ അഭിപ്രായം. ഇമാം ഇബ്നു തൈമിയ്യ, ഇമാം ശൗകാനി തുടങ്ങിയ പൗരാണിക പണ്ഡി തന്മാരുടെയും ശൈഖ് ഇബ്നു ബാസ്, ശൈഖ് അൽബാനി, ശൈഖ് ഖറദാവി തുടങ്ങിയ ആധുനിക പണ്ഡിതന്മാരുടെയും വീക്ഷണവും ഇതു തന്നെ.

عَنِ ابْنِ عُمَرَ عَنِ النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « لاَ تَقْرَإِ الْحَائِضُ وَلاَ الْجُنُبُ شَيْئًا مِنَ الْقُرْآنِ ».- رَوَاهُ التِّرْمِذِيُّ: 131. قَالَ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: لَيْسَ هَذَا بِالْقَوِىِّ، السُّنَنِ الْكُبْرَى: 1535.

ജനാബത്തുകാരനോ ഋതുമതിയോ ഖുർആനിൽ നിന്ന് ഒന്നും തന്നെ പാരായണം ചെയ്യാവതല്ല എന്ന ഇമാം അബൂ ദാവൂദ്, തിർമിദി, ഇബ്നുമാജ തുടങ്ങിയവർ റിപ്പോർട്ട് ചെയ്ത ഒരു ഹദീസാണ്, ഇതു പാടില്ല എന്ന് അഭിപ്രായപ്പെട്ടവരുടെ തെളിവ്. പക്ഷെ ഈ ഹദീസ് ദുർബലമായതിനാൽ തെളിവിന് കൊള്ളുകയില്ല. ദുർബലമായ ഹദീസുകൾ ഹലാൽ ഹറാം തീരുമാനിക്കുന്നിടത്ത് അവലംബമല്ല എന്നത് സർവാംഗീകൃത തത്ത്വമാണ്. ഈ ഹദിസ് ദുർബലമാണെന്ന് ഇമാം ബൈഹഖി വ്യക്തമാക്കിയിട്ടുണ്ട് (അസുനനുൽ കുബ്റാ: 1535).

وَقَالَ الإِمَامُ التِّرْمِذِيُّ: قَالَ وَسَمِعْتُ مُحَمَّدَ بْنَ إِسْمَاعِيلَ يَقُولُ: إِنَّ إِسْمَاعِيلَ بْنَ عَيَّاشٍ يَرْوِى عَنْ أَهْلِ الْحِجَازِ وَأَهْلِ الْعِرَاقِ أَحَادِيثَ مَنَاكِيرَ. كَأَنَّهُ ضَعَّفَ رِوَايَتَهُ عَنْهُمْ فِيمَا يَنْفَرِدُ بِهِ.- جَامِعُ التِّرْمِذِيِّ: 131.

Also read: വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കാൻ കൊറോണ മറയാക്കുന്ന ഇസ്രായേൽ

ഹാഫിള് ഇബ്നു ഹജർ പറയുന്നു: 

ഇബ്നു ഉമർ ഉദ്ധരിക്കുന്ന ഈ ഹദീസ് അതിന്റെ എല്ലാ വഴികളിലൂടെ നോക്കിയാലും ളഈഫാണ്.-(ഫത്ഹുൽ ബാരി: ആർത്തവത്തിന്റെ അധ്യായം).

وَقَالَ الْحَافِظُ ابْنُ حَجَرٍ: وَأَمَّا حَدِيثُ اِبْنِ عُمَرَ مَرْفُوعًا « لاَ تَقْرَإِ الْحَائِضُ وَلاَ الْجُنُبُ شَيْئًا مِنَ الْقُرْآنِ ». فَضَعِيفٌ مِنْ جَمِيع طُرُقهِ.-فَتْحُ الْبَارِي: بَابُ تَقْضِي الْحَائِضِ.

ഇമാം ബഗവി പറയുന്നു:
സ്വഹാബിമാരുൾപ്പെടെയുള്ള ഭൂരിഭാഗം പണ്ഡിതന്മാരുടെയും വീക്ഷണം ജനാബത്തുള്ളവരും, ഋതുമതിയും ഖുർആൻ പാരായണം ചെയ്യൽ അനുവദനീയമല്ല എന്നാണ്. ഹസൻ, സുഫ്യാൻ, ഇബ്നുൽ മുബാറക്, ശാഫിഈ, അഹ്മദ് ഇസ്ഹാഖ് എന്നീ ഇമാമുമാരുടെയും അഭിപ്രായവും അതു തന്നെയാണ്.

അതേ സമയം താബിഈ ഇമാമുകളായ ഇബ്നുൽ മുസയ്യബ്, ഇകിരിമ എന്നിവർ ജനാബത്തുള്ളവർക്ക് ഖുർആൻ പാരായണം അനുവദിച്ചിരിക്കുന്നു. ഇബ്നു അബ്ബാസിൽനിന്നും അങ്ങനെ ഉദ്ധരിക്കപ്പെടുന്നുണ്ട്. ഋതുമതികൾക്ക് ഖുർആൻ പാരായണമാവാം എന്നാണ് ഇമാം മാലികിന്റെ പക്ഷം. കാരണം ആർത്ത പിരിയഡ് ദീർഘിക്കാനും ഖുർആൻ മറന്നു പോവാനും സാധ്യതയുണ്ട്, അതേ സമയം ജനാബത്തുള്ളവർക്ക് ആയത്തിന്റെ ശകലം ഓതാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.(ശർഹുസ്സുന്ന: 273).

Also read: കേൾക്കാനുള്ളൊരു മനസ്സ്

قَالَ الْإِمَامُ الْبَغَوِي: هَذَا قَوْلُ أَكْثَرِ أَهْلِ الْعِلْمِ مِنْ الصَّحَابَةِ فَمَنْ بَعْدَهُمْ، قَالُوا: لَا يَجُوزُ لِلْجُنُبِ وَلَا لِلْحَائِضِ قِرَاءَةُ الْقُرْآنِ، وَهُوَ قَوْلُ الْحَسَنِ، وَبِهِ قَالَ سُفْيَانُ، وَابْنُ الْمُبَارَكِ، وَالشَّافِعِيُّ، وَأَحْمَدُ، وَإِسْحَاقُ. وَجَوَّزَ اِبْنُ الْمُسَيِّبِ وَعِكْرِمَةَ لِلْجُنُبِ قِرَاءَةَ الْقُرْآنِ، وَيُرْوَى ذَلِكَ عَنْ ابْنِ عَبَّاسٍ، وَجَوَّزَ مَالِكٌ لِلْحَائِضِ قِرَاءَةَ الْقُرْآنِ، لِأَنَّ زَمَانَ حَيْضِهَا قَدْ يَطُولُ، فَتَنْسَى الْقُرْآنَ، وَجَوَّزَ لِلْجُنُبِ أَنْ يَقْرَأَ بَعْضَ آيَةٍ.-شَرْحُ السُّنَّةِ: 273.

പരിശുദ്ധ ഖുർആൻ പാരായണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ധാരാളം പ്രബലമായ പ്രമാണങ്ങൾ വന്നിട്ടുണ്ട്. അവിടെയൊന്നും ആർത്തവക്കാരിയെ മാറ്റി നിർത്തിയിട്ടില്ല. പാടില്ലെന്ന് കുറിക്കുന്ന് ഹദീസാവട്ടെ തികച്ചും ദുർബലവുമാണ്. അക്കാര്യത്തിൽ ഹദീസ് വിശാരദന്മാർ ഏകാഭിപ്രായക്കാരുമാണ്. എന്നിരിക്കെ ആർത്തവക്കാരിക്ക് ഖുർആൻ പാരായണം ഹറാമാണെന്ന് വിധിക്കുന്നതിന് അടിസ്ഥാനമില്ല എന്നാണ് ഈ പണ്ഡിതന്മാരുടെയും ഇമാമുമാരുടെയും വാദം.

വുദു ഇല്ലാത്ത അവസ്ഥയിൽ തിരുമേനി (സ) ഖുർആൻ പാരായണം ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്, അബൂസല്ലാം അൽ ഹബശി പറഞ്ഞു: തിരുമേനി (സ) മൂത്രമൊഴിക്കുകയും എന്നിട്ട് വുദു ചെയ്യുന്നതിന് മുമ്പായി ഖുർആനിൽ നിന്ന് അല്പ്പം ഓതുകയും ചെയ്തത് ഞാൻ കണ്ടു എന്ന്, ആ കണ്ട വ്യക്തി തന്നെ എന്നാട് പറഞ്ഞിട്ടുണ്ട്.- (അഹ്മദ്: 18074).

قَالَ أَبُو سَلَّامٍ الْحَبَشِيُّ، قَالَ: حَدَّثَنِي مَنْ رَأَى: « النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَالَ، ثُمَّ تَلَا شَيْئًا مِنَ القُرْآنِ، وَقَالَ هُشَيْمٌ مَرَّةً: آيًا مِنَ القُرْآنِ، قَبْلَ أَنْ يَمَسَّ مَاءً ».- رَوَاهُ أَحْمَدُ: 18074، وَقَالَ مُحَقِّقُو الْمُسْنَدِ: صَحِيحٌ لِغَيْرِهِ.

ഇമാം നവവി പറഞ്ഞു: അശുദ്ധിയുള്ളവർക്ക് ഖുർആൻ ഓതാം എന്ന വിഷയത്തിൽ മുസ്ലിംകൾ ഏകാഭിപ്രായക്കാരാണ്. എന്നാൽ. അതിന് വേണ്ടി ശുദ്ധി വരുത്തുന്നത് തന്നെയാണ് ശ്രേഷ്ഠം. ഇ മാമുൽ ഹറമൈനി, ഗസ്സാലി ഇമാം തുടങ്ങിയവർ പറഞ്ഞു: അശുദ്ധിയുള്ളവൻ ഖുർആൻ ഓതുന്നത് മക് റൂഹാണെന്ന് നാം പറയുകയില്ല. നബി (സ) അശുദ്ധിയുള്ളവനായിരിക്കേ ഖുർആൻ ഓതിയിട്ടുണ്ട്.- (ശർഹുൽ മുഹദ്ദബ്).

Also read: എല്ലാവർക്കും വേണ്ടി നിയോഗിക്കപ്പെട്ടവരാണ് നിങ്ങൾ

قَالَ الْإِمَامُ النَّوَوِيُّ : أَجْمَعَ الْمُسْلِمُونَ عَلَى جَوَازِ قِرَاءَةِ الْقُرْآنِ لِلْمُحْدِث، وَالْأَفْضَل أَنَّهُ يَتَطَهَّرُ لَهَا. قَالَ إمَامُ الْحَرَمَيْنِ وَالْغَزَالِيُّ فِي الْبَسِيطِ وَلَا نَقُولُ قِرَاءَةِ الْمُحْدِثِ مَكْرُوهَةٌ، فَقَدْ صَحَّ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقْرَأُ مَعَ الْحَدَثِ.-شَرْحِ الْمُهَذَّبِ: بَابِ الْأَحْدَاثِ.

ശാഫീ മദ്ഹബുകാരനായ ഇമാം ബുഖാരി, ഇമാമുൽ മുഫസ്സിരീൻ അത്ത്വബരി, ഇബ്നുല് മുൻദിർ തുടങ്ങിയ മഹാന്മാരായ ഇമാമുകളും സ്വഹാബി പണ്ഡിതനായി ഇബ്നു അബ്ബാസും താബിഈ പണ്ഡിതനായ ഇമാം സഈദുബ്നുൽ മുസയ്യബുമെല്ലാം ഈ വീക്ഷണക്കാരാണ്. ആധുനിക കാലത്ത് ആരെങ്കിലും പ്രകടിപ്പിച്ച് ഒറ്റപ്പെട്ട അഭിപ്രായമല്ല ഇതെന്ന് ചുരുക്കം.

error: Content is protected !!