Friday, March 29, 2024
Homeഖു‌‍ർആൻപൊതുവാഹനങ്ങളിലെ വിശുദ്ധ ഖുർആൻ പാരായണം

പൊതുവാഹനങ്ങളിലെ വിശുദ്ധ ഖുർആൻ പാരായണം

ചോദ്യം: പൊതുവാഹനങ്ങളിൽ ഇരുന്ന് വിശുദ്ധ ഖുർആൻ പാരായണം നടത്തുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: വൃത്തിയുള്ള, ശുദ്ധിയുള്ള ഏതൊരു സ്ഥലത്തും വിശുദ്ധ ഖുർആൻ പാരായണം നടത്തുന്നതിൽ പ്രശ്നമില്ല. അതിലൂടെ അല്ലാഹുവിനെ സ്മരിക്കുക, ആരാധിക്കുക, അവനിൽ നിന്ന് പ്രതിഫലം ആഗ്രഹിക്കുക എന്നതാണ് ഉദ്ദേശിക്കേണ്ടത്. അല്ലെങ്കിൽ, മറ്റുള്ളവരെ വിശുദ്ധ ഖുർആന്റെ പാരായണ രീതിയും, വിധികളും, മാർഗനിർദേശങ്ങളും പഠിപ്പിക്കുകയെന്നതാണ്. അത് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു: ‘നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, കിടന്നുകൊണ്ടും  അല്ലാഹുവെ ഓർമിക്കുന്നവരത്രെ അവർ.’ (ആലുഇംറാൻ: 191) ‘സത്യവിശ്വാസികളേ, നിങ്ങൾ ധാരാളമായി അല്ലാഹുവെ സ്മരിക്കുകയും, കാലത്തും വൈകുന്നേരവും അവനെ പ്രകീർത്തിക്കുകയും ചെയ്യുവിൻ.’ (അൽഅഹ്സാബ്: 41,42). സ്മരിക്കുവാൻ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് വിശുദ്ധ ഖുർആനാണ്. അതിനാൽ തന്നെ, വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന ധാരാളം വചനങ്ങൾ ഹദീസുകളിൽ കാണാവുന്നതാണ്. തീർച്ചയായും, സഹായങ്ങൾ തേടി നടക്കാനും, ആളുകളുടെ അനുകമ്പ ലഭിക്കാനുമുള്ള മാർഗമായി വിശുദ്ധ ഖുർആനെ ഉപയോഗപ്പെടുത്തുകയെന്നത് വിലക്കപ്പെട്ടിരിക്കുന്നു. അത്, മോശമായ രീതിയിൽ സഹായം തേടി നടക്കുകയെന്നത് കൊണ്ട് പ്രത്യേകിച്ചും, ഖുർആൻ പാരായണം നടത്തുന്ന (القارئ), ദീനീ കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മോശമായൊരു മേൽവിലാസം ചാർത്തി കിട്ടുമെന്നതിനാൽ പൊതുവായും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്യുന്നു: ‘നിങ്ങൾ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക, അതുകൊണ്ട് പ്രവർത്തിക്കുക, വിശുദ്ധ ഖുർആനെ വെടിയാതിരിക്കുക, അതിൽ പരിധികടക്കാതിരിക്കുക, അതുകൊണ്ട് ഭക്ഷിക്കാതിരിക്കുക, അതുമുഖേന വിഭവങ്ങൾ അധികരിപ്പിക്കാതിരിക്കുക.’

Also read: നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹുവിന്റ സ്ഥാനം?

ഹൈഥമി പറയുന്നു: ഹദീസിന്റെ പരമ്പര വിശ്വാസയോഗ്യമാണ്. ഇമാം ഇബ്നു ഹജർ ‘ഫത്ഹി’ൽ പറയുന്നു: പരമ്പര ശക്തമാണ്. ഇമാം ത്വബ്റാനിയും അപ്രകാരം പറയുന്നു. ഖുർആൻ കൊണ്ട് ഭക്ഷിക്കുകയെന്നതിനെ, ഖുർആനെ മുന്നിൽ വെച്ച് പൈസ വാങ്ങുകയെന്ന അർഥത്തിലാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. അപ്രകാരം തന്നെയാണ്, ഖുർആനം ആളുകൾക്കിടയിൽ സഹായം തേടിനടക്കുന്നതനുള്ള മാർഗമായി സ്വീകരിക്കുന്നതും . ഈയൊരു പ്രതിഭാസം അനിവാര്യമായും ഇല്ലാതാക്കേണ്ടതുണ്ട്. ഇത് ഇസ് ലാമിനെ മോശമായി ചിത്രീകരിക്കുകയാണ്. ആളുകളെ കൂടുതൽ മടിയന്മാരാക്കാൻ പ്രേരിപ്പിക്കുകയും, ഗൗരവമേറിയ അന്വേഷണങ്ങളിൽ  നിന്ന് തടയുകയുമാണ്. ദുർബലരായവരെ നിർബന്ധമായും മാന്യമായ ജീവിത വിഭവങ്ങൾ നൽകി സംരക്ഷിക്കേണ്ടതുണ്ട്. അത് സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്തമാണ്. അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെയും.

അവലംബം: islamonline.net

Recent Posts

Related Posts

error: Content is protected !!