Home പ്രവാചകൻ ആര്‍ത്തവകാരിയുടെ റൗദ സന്ദര്‍ശനം

ആര്‍ത്തവകാരിയുടെ റൗദ സന്ദര്‍ശനം

ചോദ്യം: പ്രവാചകന്റെ ഖബര്‍ സന്ദര്‍ശിക്കാനും റൗദയില്‍ പ്രാര്‍ത്ഥിക്കാനും ആര്‍ത്തവകാരിക്ക് അനുവാദമുണ്ടോ?

മറുപടി: ആര്‍ത്തവകാരിക്കും ജനാബത്തുകാരന്നും പള്ളിയില്‍ താമസിക്കാന്‍ അനുമതിയില്ല. അസ് ഹര്‍ യൂനിവേഴ്‌സിറ്റിയിലെ കര്‍മ ശാസ്ത്ര താരതമ്യപഠന വിഭാഗം പ്രൊഫസര്‍ ഡോ. അബ്ദുല്‍ ഫത്താഹ് ഇദ്‌രീസി, നിങ്ങളുടെ ചോദ്യത്തോട് ഇങ്ങനെ പ്രതികരിക്കുന്നു:

‘ആര്‍ത്തവകാരിക്ക് പള്ളിയില്‍ താമസിക്കാന്‍ പാടില്ലെന്ന് പണ്‍ഡിതന്മാര്‍ ഏകോപിച്ചു പറയുന്നു. തിരുമേനിയുടെ ഖബ്ര്‍. അദ്ദേഹത്തിന്റെ പള്ളിയിലാണ് നിലകൊള്ളുന്നതെന്നത് സുവിദിതമാണല്ലോ. അതിനാല്‍ നിങ്ങളുടെ ആര്‍ത്തവഘട്ടത്തില്‍ അത് സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല.’ ആര്‍ത്തവകാരിക്കും ജനാബത്തുകാരന്നും ഞാന്‍ പള്ളി അനുവദിക്കുകയില്ലെന്നു പ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ട്.

അതിനാല്‍ ആര്‍ത്തവം നിലക്കുന്നത് വരെ കാത്തിരിക്കുകയും പിന്നെ സിയാറത്തു നടത്തുകയുമാണ് വേണ്ടത്. എന്നാല്‍, മദീനാ താമസ കാലത്ത് ആര്‍ത്തവം നിലക്കുകയില്ലെങ്കില്‍, തന്റെ യാത്രാ സംഘത്തോടൊപ്പം കൂടേണ്ടത് അനിവാര്യവുമാണെങ്കില്‍ പള്ളിയില്‍ പ്രവേശിക്കാതെ പുറത്തു നിന്നുകൊണ്ട് തിരുമേനിക്ക് അഭിവാദ്യമര്‍പ്പിക്കാവുന്നതാണ്.

Onislam.net

വിവ: കെ എ ഖാദര്‍ ഫൈസി
 

error: Content is protected !!