Tuesday, September 10, 2024
Homeഅനുഷ്ഠാനംനമസ്കാരംഉറക്കത്തിൽ പ്രവാചകനെ കാണാൻ പ്രത്യേക നമസ്കാരമുണ്ടോ?

ഉറക്കത്തിൽ പ്രവാചകനെ കാണാൻ പ്രത്യേക നമസ്കാരമുണ്ടോ?

ചോദ്യം: ഉറക്കത്തിൽ പ്രവാചകനെ കാണാൻ പ്രത്യേക നമസ്കാരമുണ്ടോ?

മറുപടി: അബൂഹുറൈറ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്തതായി ചില ഗ്രന്ഥങ്ങളിൽ ഇപ്രകാരം കാണാവുന്നതാണ്: ‘ആരെങ്കിലും ജുമുഅ ദിവസം രാത്രി രണ്ട് റകഅത്ത് നമസ്കരിക്കുകയും, ഓരോ റകഅത്തിലും ഫാത്തിഹയും ആയത്തുൽ ഖുർസിയും ഓരോ പ്രാവശ്യവും, “قل هو الله أحد” പതിനഞ്ച് പ്രാവശ്യവും, നമസ്കാരത്തിന്റെ അവസാനത്തിൽ “اللهم صلِّ على محمد النبي الأمي” എന്ന് ആയിരം പ്രാവശ്യവും പറയുകയും ചെയ്താൽ അവൻ സ്വപ്നത്തിൽ എന്നെ കാണുന്നതാണ്. എന്നെ കണ്ടുകൊണ്ടുല്ലാതെ അടുത്ത ജുമുഅ പൂർത്തീകരിക്കുകയില്ല. എന്നെ ആരെങ്കിലും കാണുകയാണെങ്കിൽ അവന് സ്വർഗമാണുളളത്. അവന്റെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്.’

നമസ്കാരത്തിന് ശ്രേഷ്ഠമായ സ്ഥാനമുണ്ടെന്നും, വിശുദ്ധ ഖുർആൻ പാരായണത്തിന് മഹത്തായ പ്രതിഫലം ലഭിക്കുമെന്നും, പ്രവാചകനെ കാണാ‍ൻ ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നുണ്ടെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഈയൊരു രീതിയിൽ പ്രവാചകനെ കാണുന്നതിന് ഉദ്ധരിക്കുന്ന ഹദീസ് സ്വഹീഹല്ല. ഇനി അത് ശരിയാണെങ്കിൽ, എല്ലാവരും പ്രവാചകനെ കാണുന്നതിന് പരീക്ഷണം നടത്തുകയും, എല്ലാ രാത്രിയിലും അല്ലെങ്കിൽ അധിക രാത്രിയിലും പ്രവാചകനെ സ്വപ്നം കാണുന്നതുമാണ്.

Also read: ആരാണ് ആലു ബൈത്ത് അഥവാ പ്രവാചക കുടുംബം?

പ്രവാചകനെ സ്വപ്നത്തിൽ കാണുന്നതിന് മറ്റൊരു മാർഗം വിശദീകരിച്ച് തരുന്ന യാതൊരു  ഉദ്ധരണികളൊന്നുമില്ല. പ്രവാചകനോട് അങ്ങേയറ്റത്തെ സ്നേഹമുള്ളവർ പ്രവാചകന്റെ സുന്നത്തിനെ നിഷ്കളങ്കതയോടെ പ്രാവർത്തികമാക്കുകയും, പ്രവാചകനെ ധാരാളമായി ഓർക്കുകയുമാണ് വേണ്ടത്. എന്നാൽ, അല്ലാഹു ആദരിക്കുന്നവർക്ക് അവൻ ഉദ്ദേശിക്കുന്ന പക്ഷം അത് സാക്ഷാത്കരിച്ച് കൊടുക്കുന്നതാണ്.

അവലംബം: islamonline.net

1 COMMENT

Recent Posts

Related Posts

error: Content is protected !!