ചോദ്യം: പ്രവാചക പത്നമാരുടെ എണ്ണം എത്രയാണ്? അവരുടെ പേര് എന്തൊക്കയാണ്? എന്തുകൊണ്ടാണ് അല്ലാഹു പ്രവാചകന് നാലിൽ കൂടുതൽ പത്നിമാരെ അനുവദനീയമാക്കിയത്?
മറുപടി: പ്രവാചകൻ(സ)ക്ക് പതിനൊന്ന് പത്നിമാരാണുണ്ടായിരുന്നതെന്ന കാര്യത്തിൽ പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. രണ്ട് പത്നിമാർ പ്രവാചകൻ(സ) ജീവിച്ചിരിക്കുമ്പോൾ തന്നെ മരണപ്പെട്ടു. അത് ഖദീജ(റ)യും, സൈനബ് ബിൻത്ത് ഖുസൈമ(റ)യുമാണ്. പ്രവാചകൻസ(സ) മരിക്കുമ്പോൾ ഒമ്പത് പത്നിമാരാണുണ്ടായിരുന്നത്. പതിനൊന്ന് പത്നിമാരിൽ ആറ് പത്നിമാർ ഖുറൈശികളിൽ നിന്നും, നാല് പത്നിമാർ ഖുറൈശി ഗോത്രമല്ലാത്ത അറബികളിൽ നിന്നും, ഒരു പത്നി അനറബിയായ ബനൂ ഇസ്രായേലിൽ നിന്നുമായിരുന്നു.
ഖുറൈശി ഗോത്രത്തിൽ നിന്നുള്ള പ്രവാചക പത്നിമാർ:-
ഒന്ന്: ഖദീജ ബിൻത്ത് ഖുവൈലിദ് – പ്രവാചകൻ(സ)യുടെ പിതാമഹൻ ഖുസിയുമായി (പരമ്പര) ചേരുന്നു. പ്രവാചകൻ(സ) ആദ്യം വിവാഹം കഴിച്ചത് ഖദീജ(റ)യെയാണ്. സന്താനങ്ങൾ: അബ്ദുല്ല, ഖാസിം, സൈനബ്, റുഖിയ്യ, ഉമ്മു ഖുൽസൂം, ഫാത്വിമ എന്നിവരാണ്. ഹിജ്റക്ക് മൂന്ന് വർഷം മുമ്പ് മക്കയിലാണ് ഖദീജ(റ) മരണപ്പെടുന്നത്.
രണ്ട്: സൗദ ബിൻത്ത് സമ്അ – പ്രവാചക പിതാമഹനായ ലുഅയ്യ് ബിൻ ഗാലിബ് പരമ്പരയുമായി ചേരുന്നു. ഖദീജ(റ) മരിച്ച് കുറച്ച് കഴിഞ്ഞാണ് സൗദ(റ)യെ പ്രവാചകൻ(സ) വിവാഹം കഴിക്കുന്നത്. ഹിജ്റ 54ൽ സൗദ(റ) മരണപ്പെട്ടു.
Also read: ഉറക്കത്തിൽ പ്രവാചകനെ കാണാൻ പ്രത്യേക നമസ്കാരമുണ്ടോ?
മൂന്ന്: ആയിശ ബിൻത്ത് അബീബക്കർ – പ്രവാചക പിതാമഹനായ കഅബ് ബിൻ ലുഅയ്യ് പരമ്പരയുമായി ചേരുന്നു. സൗദ(റ)യെ വിവാഹം കഴിച്ചതിന് ശേഷമാണ് ആയിശ(റ)യെ വിവാഹം കഴിക്കുന്നത്. ഹിജ്റ 56ലോ അതിന് ശേഷമോ ആണ് ആയിശ(റ) മരണപ്പെടുന്നത്.
നാല്: ഹഫ്സ ബിൻത്ത് ഉമർ ബിൻ ഖത്വാബ് – പ്രവാചക പിതാമഹനായ കഅബ് ബിൻ ലുഅയ്യ് പരമ്പരയുമായി ചേരുന്നു. ഹിജ്റ രണ്ടിലോ മൂന്നിലോ ആണ് പ്രവാചകൻ(സ) അവരെ വിവാഹം കഴിക്കുന്നത്. ഹിജ്റ 45ൽ ഹഫ്സ(റ) മരണപ്പെട്ടു.
അഞ്ച്: ഉമ്മു സലമ – അവരുടെ പേര് ഹിന്ദ് എന്നാണ്. റംല എന്നാണെന്നും പറയപ്പെടുന്നു. പ്രവാചക പിതാമഹനായ കഅബ് ബിൻ ലുഅയ്യ് പരമ്പരയുമായി ചേരുന്നു. ഹിജ്റ നാലാം വർഷമാണ് പ്രവാചകൻ(സ) അവരെ വിവാഹം കഴിക്കുന്നത്. ഹിജ്റ 58ലോ അതിന് ശേഷമോ ആണ് ഉമ്മു സലമ(റ) മരണപ്പെടുന്നത്.
ആറ്: ഉമ്മു ഹബീബ – അവരുടെ പേർ റംല എന്നാണ്. ഹിന്ദ് എന്നാണെന്നും പറയപ്പെടുന്നു. ഉമ്മു ഹബീബ(റ) അബൂ സുഫ്‌യാൻറെ മകളാണ്. പ്രവാചക പിതാമഹനായ കഅബ് ബിൻ ലുഅയ്യ് പരമ്പരയുമായി ചേരുന്നു. ഹിജ്റ ഏഴാം വർഷമാണ് പ്രവാചകൻ(സ) വിവാഹം കഴിക്കുന്നത്. ഹിജ്റ 44ലാണ് ഉമ്മു ഹബീബ(റ) മരണപ്പെടുന്നത്. ഹിജ്റ 44 അല്ലെന്നുമുള്ള അഭിപ്രായമുണ്ട്.
അറബികളിൽ നിന്നുള്ള പത്നിമാർ:-
ഒന്ന്: സൈനബ് ബിൻത്ത് ജഹ്ശ് – അവരുടെ പിതാവ് മുളർ ഗോത്രവും മാതാവ് (ഉമൈമ ബിൻത്ത് അബ്ദുൽ മത്വലിബ് ബിൻ ഹാശിം) ഖുറൈശ് ഗോത്രവുമായിരുന്നു. സൈദ് ബിൻ ഹാരിസ(റ) ത്വലാഖ് ചൊല്ലിയതിന് ശേഷമാണ് പ്രവാചകൻ(സ) സൈനബ്(റ)യെ വിവാഹം കഴിക്കുന്നത്. അത് ഹിജ്റ മൂന്നിലോ നാലിലോ അഞ്ചിലോ ആണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഹിജ്റ 20ലോ അതിന് ശേഷമോ ആണ് അവർ മരണപ്പെടുന്നത്.
Also read: ചില ജീവജാലങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുമെന്നതിന് അടിസ്ഥാനമുണ്ടോ?
രണ്ട്: ജുവൈരിയ്യ ബിൻത്ത് അൽഹാരിസ് – ബനൂ മുസ്ത്വലഖ് യുദ്ധത്തിൽ ബന്ദിയാക്കപ്പെടുയും തുടർന്ന് മോചിപ്പിക്കുകയും ചെയ്തതിനെ ശേഷമാണ് ജുവൈരിയ്യ(റ)യെ പ്രവാചകൻ(സ) വിവാഹം കഴിക്കുന്നത്. അത് ഹിജ്റ അഞ്ചിലോ ആറിലോ ആണ്. ഹിജ്റ് 50ലോ അതിന് ശേഷമോ ആണ് ജുവൈരിയ്യ(റ) മരണപ്പെടുന്നത്.
മൂന്ന്: സൈനബ് ബിൻത്ത് ഖുസൈമ – ഉമ്മു മസാക്കീൻ എന്നാണ് അവർ ജാഹിലിയ്യ കാലത്ത് വിളിക്കപ്പെട്ടിരുന്നത്. ഹിജ്റ മൂന്നിലോ നാലിലോ ആണ് പ്രവാചകൻ(സ) സൈനബ് ബിൻത്ത് ഖുസൈമ(റ)യെ വിവാഹം കഴിക്കുന്നത്. ഹിജ്റ നാലാം വർഷമാണ് അവർ അല്ലാഹുവിലേക്ക് യാത്രയാകുന്നത്. പ്രവാചകനൊപ്പം രണ്ടോ മൂന്നോ മാസമാണ് അവർ ജീവിച്ചത്. ചിലർ എട്ട് മാസമാണെന്ന് അഭിപ്രായപ്പെടുന്നു.
നാല്: മൈമൂന ബിൻത്ത് ഹാരിസ് – ഉംറ ഖദിയ്യയിൽ (عُمْرَة القضية) ഹിജ്റ ഏഴാം വർഷമാണ് പ്രവാചകൻ(സ) മൈമൂന(റ)യെ വിവാഹം കഴിക്കുന്നത്. ഹിജ്റ 51ൽ സർഫിലാണ് അവർ മരണപ്പെടുന്നത്.
അനറബിയായി പത്നി:-
ഒന്ന്: സഫിയ്യ ബിൻത്ത് ഹുയയ് ബിൻ അഖ്തബ് – അവർ ബനൂ നളീർ (ജൂത ഗോത്രം) ഗോത്രമായിരുന്നു. യുദ്ധത്തിൽ ബന്ദിയാക്കപ്പെട്ടപ്പോൾ പ്രവാചകൻ(സ) അവരെ ദഹ്‌യത്തിൽ നിന്ന് മോചിപ്പിക്കുകയും തുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു. ഹിജ്റ ഏഴാം വർഷം ഖൈബർ യുദ്ധ സമയത്താണ് സഫിയ്യ(റ)യെ പ്രവാചകൻ(സ) വിവാഹം ചെയ്യുന്നത്. ഹിജ്റ 50ലോ അതിന് ശേഷമോ ആണ് അവർ മരണപ്പെടുന്നത്.
എന്നാൽ, മാരിയത്തുൽ ഖിബ്ത്വിയ്യയെ പ്രവാചകൻ(സ) വിവാഹം കഴിച്ചിരുന്നില്ല. മറിച്ച് അവർ അടമിസ്ത്രീയായിരുന്നു, പ്രവാചകന്റെ പരിചാരികയായിരുന്നു. അവരിലുണ്ടായ മകനാണ് ഇബ്റാഹീം. ഹിജ്റ് പന്ത്രണ്ടിലോ പതിനാറിലോ ആണ് അവർ മരണപ്പെടുന്നത്.
ബഹുഭാര്യത്വമെന്നത് അറബികൾക്കിടയിലുണ്ടായിരുന്ന ശീലമായിരുന്നു. ആ പ്രകൃതമനുസരിച്ചാണ് പ്രവാചകൻ(സ) ഇണകളെ സ്വീകരിച്ചിരുന്നത്. പ്രവാചകൻ(സ) ഇണകളെ സ്വീകരിച്ച് കഴിഞ്ഞതിന് ശേഷമാണ് നാല് ഇണകളെ മാത്രമേ വിശ്വാസികൾക്ക് അനുവദനീയമാവുകയുള്ളൂ എന്ന് കൃത്യപ്പെടുത്തുന്ന വിശുദ്ധ ഖുർആനിലെ വചനം അവതരിക്കുന്നത്. ഇനി വിവാഹം കഴിക്കാവതല്ലെന്നും, ഇണകളായി സ്വീകരച്ചവരെ നല്ല രീതിയിൽ നിലനിർത്തണമെന്നും തുടർന്ന് അല്ലാഹു പ്രവാചകനോട് കൽപിക്കുന്നു. ‘ഇനിമേൽ നിനക്ക് (വേറെ) ഇണകളെ വിവാഹം കഴിക്കാൻ അനുവാദമില്ല. ഇവർക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കാനും അനുവാദമില്ല. അവരുടെ സൗന്ദര്യം നിനക്ക് കൗതുകം തോന്നിക്കുകയാണെങ്കിലും.’ (അൽഅഹ്സാബ്: 52) പ്രവാചകന് ശേഷം പത്നിമാരെ വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കുകയും ചെയ്തു. ‘അല്ലാഹുവിന്റെ ദൂതന് നിങ്ങൾ ശല്യമുണ്ടാക്കരുത്. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങൾ വിവാഹം കഴിക്കാനും പാടില്ല. (അൽഅഹ്സാബ്: 53) അതിനാൽ തന്നെ ഇണകളിൽ ആരെയും പ്രവാചകൻ വിവാഹ മോചനം നടത്തിയില്ല. അങ്ങനെ അവർ സ്വർഗത്തിലും പ്രവാചകന്റെ ഇണകളായിരിക്കും.
Also read: മുഹമ്മദ് നബിയുടെ ഫോട്ടോ?
പ്രവാചകൻ(സ) ഇണകളെ സ്വീകരിച്ചത് വികാരങ്ങളെ പൂർത്തീകരിക്കുന്നതിന് വേണ്ടിയായിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ കന്യകമാരെ സ്വീകരിക്കണമായിരുന്നു. ആയിശ(റ)യല്ലാത്ത ബാക്കിയുള്ളവരെല്ലാം വിധവകളായിരുന്നു. വികാരങ്ങളെ പൂർത്തീകരിക്കകയെന്നതായിരുന്നെങ്കിൽ, പ്രവാചകന്റെ അടുക്കലേക്ക് വന്ന സ്ത്രീകളെ പ്രവാചകൻ നിരസിക്കുമായിരുന്നില്ല. പ്രവാചകൻ ഇണകളെ സ്വീകരിച്ചതെല്ലാം അല്ലാഹുവിന്റെ തീരുമാന പ്രകാരമായിരുന്നു. ‘അല്ലാഹുവിൽ നിന്ന് സന്ദേശവുമായി ജിബ്‌രീൽ മാലാഖ എന്റെടുക്കലേക്ക് വന്നുകൊണ്ടുല്ലാതെ, ഞാൻ ആരെയും വിവാഹം കഴിച്ചിട്ടില്ല, എന്റെ മക്കളിൽ ആരെയും വിവാഹം കഴിപ്പിച്ചിട്ടുമില്ല.’
അവലംബം: islamonline.net