Thursday, March 28, 2024
Homeനേർച്ച- ശപഥംനേര്‍ച്ച ചെയ്തതില്‍നിന്ന് ഭക്ഷിക്കാമോ?

നേര്‍ച്ച ചെയ്തതില്‍നിന്ന് ഭക്ഷിക്കാമോ?

ചോദ്യം: രോഗം മാറുകയാണെങ്കില്‍ ആടിനെ അറക്കാമെന്ന് ഞാന്‍ നേര്‍ച്ച ചെയ്തിട്ടുണ്ട്. അതില്‍നിന്ന് എനിക്ക് ഭക്ഷിക്കാമോ?

ഉത്തരം: അസ്ഹറിലെ ഫത്‌വ കമ്മിറ്റി മുന്‍ അധ്യക്ഷന്‍ ശൈഖ് അത്വിയ്യ സഖര്‍ തന്റെ “أحسن الكلام في الفتوى والأحكام” എന്ന പുസ്തകത്തില്‍ പറയുന്നു: ‘ഒരാള്‍ ഒരു വസ്തു നേര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ അതില്‍ അയാള്‍ക്ക് ഉടമസ്ഥതയില്ല. ആര്‍ക്കാണ് നേര്‍ച്ച ചെയ്തത് അവര്‍ക്ക് അത് നല്‍കല്‍ നിര്‍ബന്ധമാണ്. ‘തങ്ങളുടെ നേര്‍ച്ചകള്‍ അവര്‍ നിറവേറ്റി കൊള്ളട്ടെ.’ (അല്‍ഹജ്ജ്: 29). ഒരാള്‍ ആടിനെ നല്‍കാമന്നോ അല്ലെങ്കില്‍, ഭക്ഷണം വിതരണം ചെയ്യാമെന്നോ നേര്‍ന്നിട്ടുണ്ടെങ്കില്‍ ദരിദ്രരര്‍ക്കും അഗധികള്‍ക്കും അത് നല്‍കല്‍ നിര്‍ബന്ധമാണ്. നേര്‍ച്ചചെയ്ത വ്യക്തിക്ക് അതില്‍നിന്ന് ഭക്ഷിക്കുന്നത് അനുവദനീയമല്ല. ഭക്ഷിക്കുന്നത് മാത്രമല്ല, അതിന്റെ മറ്റു വസ്തുക്കളും ഉപയോഗപ്പെടുത്തുന്നതും അനുവദനീയമല്ല. ഉദാഹരണമായി, നേര്‍ച്ച ചെയ്യുന്നത് ആടാണെങ്കില്‍ അതിന്റെ തോല് വിരിപ്പാക്കി ഉപയോഗിക്കുന്നതിനോ, അതില്‍ നമസ്‌കരിക്കുന്നതിനോ, രോമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോ അനുവാദമില്ല. എല്ലാം ആ വ്യക്തിയുടെ ഉടമസ്ഥതയില്‍നിന്ന് നീങ്ങിപോകുന്നതാണ്. എത്രത്തോളമെന്നാല്‍ പണ്ഡിതന്മാര്‍ പറയുന്നു; മൃഗത്തെ അറുത്ത അറവുകാരന് അതില്‍നിന്ന് ഒന്നും കൂലിയായി നല്‍കരുത്. എന്നാല്‍, അറവുകാരന്‍ ദരിദ്രനാണെങ്കില്‍ അയാള്‍ക്ക് അറുത്തതില്‍നിന്ന് കുറച്ച് ദാനമായി നല്‍കാവുന്നതാണ്.’

ഹജ്ജിലെ ബലിയറക്കുന്നതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ പറയുന്നു: ‘അങ്ങനെ അവയില്‍നിന്ന് നിങ്ങള്‍ തിന്നുകയും, പരവശവനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.’ (അല്‍ഹജ്ജ്: 28). ഹജ്ജില്‍ ബലിയറക്കുകയും അതില്‍ നിന്ന് അവര്‍ ഭക്ഷിക്കുകയും ചെയ്തു എന്നത് പ്രവാചകന്‍ നബി(സ)യില്‍ നിന്ന് സ്ഥിരപ്പെട്ട കാര്യമാണ്. പണ്ഡിതന്മാര്‍ ബലിയറുക്കുന്നതിനെ നാലായി തിരിച്ചിരിക്കുന്നു.

Also read: കൗമാരക്കാര്‍ക്ക് സംഭവിക്കുന്ന പാളിച്ചകള്‍

ഒന്ന്: ഐച്ഛികമായി ബലിയറക്കുക;ഇത്തരത്തില്‍ അറക്കുന്നത് ഹജ്ജിന് മാത്രമായി ഇഹ്‌റാം കെട്ടിയവരാണ് (ഹജ്ജിന്റെ ഇനങ്ങളിലൊന്നാണ് ഇഫ്‌റാദ്). അപ്രകാരം ഉംറ നിര്‍വഹിക്കുന്നവരും.
രണ്ട്: ഹജ്ജിന്റെ നര്‍ബന്ധകാര്യങ്ങളില്‍ ഒന്നില്‍ ഉപേക്ഷ സംഭവിച്ചാല്‍ ബലിയറക്കുക (നിര്‍ബന്ധമായി അറക്കുന്ന ബലി). ഉദാഹരണം, ജംറയില്‍ കല്ലെറിയുക, മുസ്ദലിഫയിലും മിനായിലും രാപ്പാര്‍ക്കുക, മീഖാത്തുകളില്‍ (ഇഹ്‌റാം കെട്ടുന്നതിന് ഓരോ ദേശക്കാര്‍ക്കും നിശ്ചയിച്ച സ്ഥലം) നിന്ന് ഇഹ്‌റാം കെട്ടുക എന്നീ കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ബലിയറക്കുന്നതാണിത്.
മൂന്ന്: നിഷിദ്ധമായ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ബലിയറക്കുക (നിര്‍ബന്ധമായി അറക്കുന്ന ബലി). നിര്‍ബന്ധമായി ബലിയറക്കുക. മുടിമൊട്ടയടിക്കുക, സുഗഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയവ ഉദാഹരണം.
നാല്: മൃഗത്തെ വേട്ടയാടിയത് മുഖേന ബലിയറക്കുക (നിര്‍ബന്ധമായി അറക്കുന്ന ബലി).

പണ്ഡിതന്മാര്‍ പറയുന്നു: ഐച്ഛികമായി ബലിയറക്കുന്നതില്‍നിന്ന് ഉടമസ്ഥന് ഭക്ഷിക്കാവുന്നതാണ്. എന്നാല്‍, നിര്‍ബന്ധമായി അറക്കേണ്ട ബലിയുടെ കാര്യത്തില്‍ വിഭിന്ന വീക്ഷണമാണുള്ളത്:-
ഒന്ന്, നിര്‍ബന്ധ ബലിയില്‍ നിന്ന് ഉടമ കഴിക്കുന്നത് അനുവദനീയല്ലെന്നാണ് ഇമാം അബൂഹനീഫ അഭിപ്രായപ്പെടുന്നത്. എന്നാല്‍, തമത്തുഇന്റെയും ഖിറാന്റെയും ബലി ഇതില്‍നിന്ന് അപവാദമാണ്. ഇത്തരത്തില്‍ അറക്കുന്നതില്‍ നിന്ന് ഭക്ഷിക്കുന്നത് അനുവദനീയമാണ്. ഖുര്‍ആനിക സൂക്തങ്ങളും പ്രവാചക വചനങ്ങളും തെളിവെടുത്തുകൊണ്ടാണ് ഈ അഭിപ്രായത്തിലെത്തുന്നത്.

Also read: മതവും രാഷ്ട്രീയവും- തിരിച്ചറിയാതെ പോകുന്ന കാപട്യം

രണ്ട്, ഇമാം അബൂഹനീഫയുടെ അതേ അഭപ്രായമാണ് ഇമാം അഹ്മദ് ബിന്‍ ഹമ്പലിനുള്ളത്. ഈ രണ്ട് ഇമാമുമാരും അഭിപ്രായപ്പെടുന്നത്, നേര്‍ച്ച ചെയ്തതില്‍നിന്നും പ്രായശ്ചിത്തത്തില്‍ നിന്നും ഭക്ഷിക്കുന്നത് അനുവദീയമല്ലെന്നാണ്.
മൂന്ന്, ഇമാം മാലിക് ബിന്‍ അനസ് പറയുന്നു: വേട്ടയാടിയതുമുഖേനയോ, മുടി മുണ്ഡനം ചെയ്തതുമുഖേനയോ നിര്‍ബന്ധമാകുന്ന ബലിയലില്‍നിന്നും ഭക്ഷിക്കുന്നത് അനുവദനീയമല്ല. നേര്‍ച്ചയാക്കപ്പെട്ടത് അഗധികല്‍ക്കുള്ളതാണ്. തമത്തുഇന്റെ ബലിയില്‍നിന്നും, ഹജ്ജ് ദുര്‍ബലപ്പെട്ടുപോകുന്ന കാര്യങ്ങള്‍ മുഖേനയുണ്ടാകുന്ന ബലിയില്‍നിന്നും ഭക്ഷിക്കാവുന്നതാണ്.
നാല്, ഇമാം ശാഫിഈ പറയുന്നു: നിര്‍ബന്ധ ബലിയില്‍നിന്ന് ഭക്ഷിക്കുന്നത് അനുവദനീയമല്ല. അതില്‍പ്പെട്ടതാണ് നേര്‍ച്ചയും. നേര്‍ച്ച ചെയ്തതില്‍ നിന്ന് ഭക്ഷിക്കുന്നത് അനുവദനീയമല്ല. അപ്രകാരം തന്നെയാണ് പ്രായശ്ചിത്തവും. സംഗ്രഹിച്ച് പറഞ്ഞാല്‍, നേര്‍ച്ച ചെയ്ത വസ്തുവില്‍ നിന്ന് ഉടമസ്ഥന് കഴിക്കാവതല്ല.

അവലംബം: islamonline.net

Recent Posts

Related Posts

error: Content is protected !!